For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിഗ് ബോസ് പാർട്ടിയിൽ പുകവലിച്ചു, വേണമെങ്കിൽ അത് നിർത്താവുന്നതേ ഉള്ളു എന്ന് കാണിക്കാനായിരുന്നു': ബ്ലെസ്ലി

  |

  ബി​ഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥിയായിരുന്നു ബ്ലെസ്ലി. ഇത്തവണ ബി​ഗ് ബോസ് വിജയി ആകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. ദിൽഷയും ബ്ലെസ്ലിയും അവസാന നിമിഷത്തെ വോട്ടിം​ഗ് ശതമാനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. ഒടുവിൽ ബി​ഗ് ബോസ് കീരിടം ദിൽഷ സ്വന്തമാക്കി.

  സോഷ്യൽമീഡിയയിൽ പാരഡി ഗാനങ്ങൾ ഒരുക്കിയും റീലിസ് വീഡിയോകൾ ചെയ്തും കേരളത്തിലെ യുവാക്കൾക്ക് സുപരിചിതനായിരുന്നു ബ്ലെസ്ലി. എന്നാൽ താരം കുടുംബപ്രേക്ഷകരുടെ വരെ പ്രിയങ്കരനായത് ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർഥിയായി എത്തിയ ശേഷമായിരുന്നു.

  Blesslee

  Also Read: ഞാന്‍ മരിച്ചാല്‍ ഇങ്ങനെയാണെന്ന് മനസിലായി; ആദരഞ്ജലി പോസ്റ്റര്‍ കണ്ട് ട്രോളന്മാരെ ട്രോളി നടി കുളപ്പുള്ളി ലീല

  നാലാം സീസണിലും ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിലും വെച്ച് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാര്ഥികളിൽ ഒരാൾ ബ്ലെസ്ലിയായിരുന്നു. ​ബ്ലെസ്ലിയുടെ ​ഗെയിമും നിലപാടുകളുമെല്ലാമാണ് ബ്ലെസ്ലിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ബ്ലെസ്ലിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയ ജനക്കൂട്ടം ബ്ലെസ്ലിയുടെ ആരാധക പിന്തുണ വ്യക്തമാക്കുന്നത് ആയിരുന്നു.

  ഫിനാലെ ആയപ്പോഴേക്കും വലിയ രീതിയിൽ ഡീ​ഗ്രേഡിങ് നടന്നതുകൊണ്ട് മാത്രമാണ് ബ്ലെസ്ലി വോട്ടിന്റെ കാര്യത്തിൽ പിന്നോട്ട് പോയതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം കിരീടം നേടേണ്ട മത്സരാർത്ഥിയായിരുന്നു ബ്ലെസ്ലിയെന്ന് അവർ പറയുന്നു.

  Also Read: എന്നെ പ്രതിഷ്ഠയാക്കിയ അമ്പലമുണ്ട്; വിചിത്രമായ ആരാധനയെ പറ്റി നടി ഹണി റോസ്! വിവാഹം ഉടനില്ലെന്നും നടി

  പുകവലിക്ക് എതിരെ ബ്ലെസ്ലി വീടിനുള്ളിൽ സ്വീകരിച്ച നിലപാടുകൾ ഒക്കെ ഒരു കൂട്ടം പ്രേക്ഷകരുടെ ജനപ്രീതി ബ്ലെസ്ലിക്ക് നൽകി കൊടുത്തിരുന്നു. എന്നാൽ ഫിനാലെയ്ക്ക് ശേഷം നടന്ന സക്‌സസ് പാർട്ടിയിൽ ബ്ലെസ്ലി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു എന്ന ആരോപണം ലക്ഷ്‌മി പ്രിയ ഉയർത്തിയത് ചർച്ചയായിരുന്നു. കോമഡി സ്റ്റാർസ് വേദിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ഇത്. എന്നാൽ വേദിയിൽ വെച്ച് തന്നെ താൻ പുകവലിക്കുക മാത്രമാണ് ചെയ്തതെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു.

  ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ അന്ന് പുകവലിച്ചത് എന്ന് പറയുകയാണ് ബ്ലെസ്ലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസ്ലി അതിനെ കുറിച്ച് സംസാരിച്ചത്. ലക്ഷ്മി പ്രിയയുടെ പുതിയ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഇത്. ബ്ലെസ്ലിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  ഷോ കഴിഞ്ഞിട്ടും എനിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. കോമഡി സ്റ്റാർസിനിടെയാണ് ബിഗ് ബോസ് വിജയാഘോഷത്തിനിടെ ഞാൻ പുകവലിച്ചെന്ന് ലക്ഷ്‌മി പ്രിയ ചൂണ്ടിക്കാണിച്ചത്. ബിഗ് ബോസ് വീട്ടിൽ, സഹമത്സരാർത്ഥികളുടെ പുകവലി ശീലങ്ങൾ ഞാൻ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിയിരുന്നു. അത് കാരണം അവരുടെ കുടുംബത്തിലും ജോലിയിലും പ്രശ്‌നങ്ങളുണ്ടായെന്ന് അറിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു,'

  'എന്നാൽ, ഞാൻ അത് ചൂണ്ടിക്കാണിക്കുന്നതിന് മുമ്പ് തന്നെ അത് സംപ്രേഷണംചെയ്തിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഷോയിൽ പുകവലിയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല, അതാണ് ഞാൻ അതിനെ എതിർത്തത്. ഷോയ്ക്ക് മുമ്പ് ഞാൻ പുകവലിക്കുന്ന ആളായിരുന്നെങ്കിലും, ഷോയിൽ ഞാൻ അത് ചെയ്തിട്ടില്ല. അതിനാൽ, 100 ദിവസത്തിന് ശേഷം നടന്ന പാർട്ടിയിൽ ഞാൻ പുകവലിച്ചു, അത് നിങ്ങൾക്ക് വേണമെങ്കിൽ പുകവലി ഉപേക്ഷിക്കാം എന്ന് കാണിക്കുന്നതിന് വേണ്ടി ആയിരുന്നു. ഞാൻ പുകവലിക്കുന്ന ആളല്ല, അതിനെ പ്രോത്സാഹിപ്പിക്കില്ല,' ബ്ലേസ്ലി പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss fame Blesslee about the smoking allegation lakshmi priya made against him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X