For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല, ഡോക്ടറോട് സീരിയസായി പ്രണയം തോന്നിയിട്ടില്ലെന്ന് ദിൽഷ

  |

  ബി​ഗ്ബോസ് മത്സരാർത്ഥികളായ റോബിൻ ദിൽഷ ബന്ധത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ മുഴുവനും. കഴിഞ്ഞ ദിവസം ബ്ലെസ്ലിയോടും റോബിനോടും ഒരു രീതിയിലുള്ള റിലേഷനും മുന്നോട്ട് കൊണ്ട് പോന്നില്ല എന്ന് പറയുന്ന ഒരു വീഡിയോ ദിൽഷ പോസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ ശക്തമായ ശോഷ്യൽ ബുള്ളിയിങ് ദിൽഷ നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ ദിൽഷ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ദിൽഷയുടെ ഒരു അഭിമുഖം വന്നിരുന്നു.

  മാറ്റിനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്നും ഡോക്ടറോട് സീരിയസായ് പ്രണയം തോന്നിയിട്ടില്ലെന്നും ദിൽഷ പറയുന്നു. പക്ഷെ റോബിന്റെ തന്റെ പ്രണയം ദില്‍ഷയോട് ബിഗ്​ ബോസ് ഹൗസിൽ വെച്ചെ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ അല്ലാതെ വിവാഹം ചെയ്യില്ലെന്നും പെട്ടന്ന് ഒരാളോട് പ്രണയം തോന്നില്ല എന്നൊക്കെയാണ് ദില്‍ഷ അവിടെ വെച്ച് പറഞ്ഞത്.

  തനിയ്ക്ക് കുടുംബത്തെ പരിഗണിക്കാതെ എടുത്ത് ചാടി ഒരു വിവാഹം ചെയ്യാന്‍ കഴിയില്ല, റോബിന് ആണെങ്കില്‍ പെട്ടന്ന് വിവാഹം വേണം, പക്ഷെ ദിൽഷക്ക് അങ്ങനെ പറ്റില്ലെന്ന് വീഡിയോയിലൂടെ പറയുകയും ചെയ്തു. കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന മാറ്റിനിയുടെ ചാറ്റ് ഷോയില്‍ ദില്‍ഷ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്, പ്രണയിക്കുന്നത് തെറ്റൊന്നുമല്ലെന്നാണ്, ആങ്കറുടെ മറ്റൊരു ചോദ്യം ആയിരുന്നു ആദ്യം ക്രഷ് തോന്നിയത് ആരോടാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്മാരുടെ പേര് നിരത്തി പറയുകയായിരുന്നു ദില്‍ഷ.

  Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  അതല്ലാതെ പ്രണയം ആരോടും തോന്നിയിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് ദില്‍ഷ വ്യക്തമാക്കി. താന്‍ പ്രണയത്തിന് എതിര് അല്ല. എന്നാല്‍ ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ പഠിക്കുന്ന പ്രായത്തിൽ തനിക്ക് പ്രേമിക്കാന്‍ പേടിയായിരുന്നു. അതുകൊണ്ടാവും പ്രണയം വോ​ഗം തോന്നാത്തതും.

  പക്ഷെ ഇപ്പോള്‍ തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്ന് പറയാന്‍ പേടിയില്ല, എന്നാല്‍ അത്ര പെട്ടന്ന് ഒന്നും ഒരാളെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല എന്നാണ് ദില്‍ഷ പറഞ്ഞത്.

  Read Also: പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  അതേ അഭിമുഖത്തിൽ തന്നെ ഡോക്ടർ റോബിനോട് ഇഷ്ടം തോന്നിയിട്ടില്ലെ എന്ന ചോദ്യത്തിനും ദിൽഷ മറുപടി പറഞ്ഞിരുന്നു. ഡോക്ടറോട് ഒരു ചെറിയ ഇഷ്ടമൊക്കെ ഉണ്ട്. പക്ഷെ അതിനെ പ്രണയം എന്നൊക്കെ പറയാൻ കഴിയുമോ എന്നറിയല്ലെന്നും ദിൽള പറഞ്ഞു. ഡോക്ടറുമായി കുറച്ച് സംസാരിച്ച് കഴിയുമ്പോളഅ‍ ചിലപ്പോൾ പ്രണയം തോന്നി വിവാഹത്തിലേക്ക് എത്തിയേക്കാം എന്നും ദിൽഷ പറഞ്ഞിരുന്നു. മാറ്റിനിയുടെ അഭിമുഖം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ദിൽഷ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

  Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിൽഷ സമൂഹ മാധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിട്ട് കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന ആരോപണങ്ങളെക്കുറിച്ചും വീഡിയോയിലൂടെ ദിൽഷ വ്യക്തമാക്കിയിരുന്നു. ദിൽഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡെയ്സിയും ദിൽഷയെ സപ്പോർട്ട് ചെയ്തിരുന്നു.

  ദിൽഷക്ക് പറയാനുള്ളത് പറഞ്ഞു, അവളുടെ തീരുമാനത്തെ മാനിക്കണം ദയവ് ചെയ്ത് അവൾക്കെതിരെയുള്ള ബുള്ളിയിം​ഗ് നിർത്തണം എന്ന് പറഞ്ഞു. ഷോ കഴിഞ്ഞു അതോടെ എല്ലാം കഴിഞ്ഞു, പിന്നീടുള്ള അടുത്ത വിഷയത്തിന് ദിൽഷ മറുപടിയും പറഞ്ഞു ഇനി വിട്ടേക്ക് എന്നാണ് ഇൻസ്റ്റ​ഗ്രാമിലെ സ്റ്റോറിയിലൂടെ ഡെയിസി പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss fame Dilsha Prasannan Open ups Her view about Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X