വേറെ പെണ്ണിന്റെ പുറകെ പോയി, അവന്റെ തെറ്റുകള്‍ എന്റെ തലയിലാക്കി; മുന്‍ കാമുകനെക്കുറിച്ച് ഡിംപല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെയാണ് ഡിംപല്‍ ഭാല്‍ താരമാകുന്നത്. നീളന്‍ മുടിയും തുള്ളിച്ചാടി നടക്കുന്ന പ്രകൃതവുമായി ഡിംപല്‍ ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. ക്യാന്‍സര്‍ അതിജീവിതയായ ഡിംപല്‍ ഒരിക്കല്‍ പോലും രോഗത്തെ ഒരു എക്‌സ്‌ക്യൂസാക്കിയെടുത്ത് മത്സരത്തില്‍ നിന്നും പിന്നോട്ട് മാറിയിരുന്നില്ല.

ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ഡിംപല്‍ വിജയം കൈവരിച്ചത്. ഇപ്പോഴിതാ തന്റെ നഷ്ടപ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഡിംപല്‍ ഭാല്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഡിംപല്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Dimpal Bhal

ഈ രണ്ട് വ്യക്തികള്‍ കാരണം ഞാന്‍ എന്റെ മാതാപിതാക്കളോട് കള്ളത്തരം പറഞ്ഞിട്ടുണ്ട്. അവരെ വേദനിപ്പിച്ചു. അതിലെനിക്ക് കുറ്റബോധമുണ്ട്. ആദ്യത്തേത് വീട്ടില്‍ പറഞ്ഞപ്പോള്‍ പപ്പ പറഞ്ഞത് നമുക്ക് സംസാരിക്കാം എന്നായിരുന്നു. ഞാന്‍ ചത്തുകളയുമെന്നാണ് മമ്മി പറഞ്ഞത്. നന്നായി മമ്മി അങ്ങനെ പറഞ്ഞത്. ഒരു രീതിയിലും ഫിറ്റായിരുന്നില്ല അയാള്‍. നന്നായി സംസാരിച്ചിരുന്നു എന്നോട്. അയാള്‍ക്ക് മുന്ന് സഹോദരിമാരാണ്. അതിനാല്‍ എനിക്കും റെസ്‌പെക്ട് കിട്ടുമെന്ന് കരുതിയെന്നാണ് താരം പറയുന്നത്.

ഒന്നര വര്‍ഷം നീണ്ടു നിന്ന പ്രണയമാണ്. ഞാന്‍ തന്നെ കൊന്നതാണ്. ഇതിനിടെ 200 പ്രാവശ്യം എന്നോട് ബ്രേക്കപ്പ് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ കരഞ്ഞ് കാല് പിടിക്കും. പക്ഷെ ഒരു തവണ ഞാന്‍ ശരി പോടാ എന്ന് പറഞ്ഞു. തമാശയാണെന്നായിരുന്നു അവന്‍ കരുതിയത്. ഞാന്‍ ബ്രേക്കപ്പ് എന്ന് പറയുമെന്ന് കരുതിയില്ലെന്നും ഡിംപല്‍ പറയുന്നു.

രണ്ടാമത്ത കാമുകനോട് ഏത് ദിവസം നീ മറ്റൊരു പെണ്ണിനെ കണ്ണുയര്‍ത്തി നോക്കുന്നുവോ അന്ന് നിന്നെ ഞാന്‍ ഗെറ്റ് ഔട്ട് അടിക്കുമെന്ന് പറഞ്ഞിരുന്നു. പൊതുവെ വ്യക്തിജീവിതം സ്വകാര്യമായി വെക്കുന്നയാളാണ് ഞാന്‍. പക്ഷെ അവനെ ഞാന്‍ എന്റെ ഭാവിവരനെന്ന് പറഞ്ഞ് എല്ലാവരേയും പരിചയപ്പെടുത്തി. വീട്ടുകാരെ പരിചയപ്പെടുത്തി. ഒരുഘട്ടത്തില്‍ എനിക്ക് എന്തോ പ്രശ്‌നമാണെന്ന് എന്റെ സഹോദരിമാര്‍ വരെ കരുതിയിരുന്നു. കുഴപ്പം എന്നിലല്ല എന്ന് എന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും സമയമെടുത്തു.

എനിക്ക് ഇരട്ടിപ്പണിയായിരുന്നു. ജോലി ചെയ്ത് വീട്ടില്‍ വരുമ്പോള്‍ എന്റെ പാത്രത്തില്‍ നിന്നും എടുത്ത് നിനക്ക് തന്നിട്ടുണ്ടെങ്കില്‍, അത് നീ തിന്നിട്ടുണ്ടെങ്കില്‍ അതിന്റെ നന്ദി നിനക്ക് വേണമെന്ന് പറഞ്ഞു. ഇപ്പോള്‍ കല്യാണം കഴിക്കും എന്ന സാഹചര്യത്തിലായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയില്‍ നിന്നും വീട്ടില്‍ കൊടുത്ത ശേഷം വരുന്നതില്‍ നിന്നുമാണ് അവനും കൂടെയുള്ളതൊക്കെ വാങ്ങുന്നതെന്നാണ് ഡിംപല്‍ പറയുന്നത്.

Dimpal Bhal

വേറെ പെണ്ണിന്റെ പുറകെ പോയി. അവരുടെ തെറ്റുകള്‍ എന്റെ തലയിലാക്കി മറ്റുള്ളവരുടെ മുന്നില്‍ ക്യാരക്ടര്‍ലെസ് ആക്കി. പോകാന്‍ നേരം ഞാന്‍ ചോദിച്ചു, മോനെ ഈ മൂന്ന് വര്‍ഷത്തിനിടെ നിനക്ക് വേണ്ടി എത്ര രൂപ ഞാന്‍ ചിലവാക്കിയിട്ടുണ്ടെന്ന് ചോദിച്ചു. മൂന്ന് ലക്ഷം കാണുമെന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ടോണ്‍ മാറി. ആ പൈസ ഇങ്ങെത്തിയിരിക്കണം, ഞാന്‍ കഷ്ടപ്പെടുത്ത് പണിയെടുത്തുണ്ടാക്കിയ കാശാണ്.

അവന്റെ വീട്ടുകാര്‍ക്കും അറിയാം എന്റെ പൈസയാണെന്ന്. അവന്‍ വീട്ടില്‍ പോകുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഡ്രസ് വാങ്ങാനുള്ള കാശ് വരെ കൊടുത്തത് ഞാനായിരുന്നു എന്നും ഡിംപല്‍ പറയുന്നുണ്ട്. നേരത്തെ ബിഗ് ബോസ് വീട്ടില്‍ വച്ചും ഡിംപല്‍ തന്റെ പ്രണയ പരാജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X