ആസിഫ് അലി ഫാന്‍സ് എന്നേയും ആ പെണ്‍കുട്ടിയേയും വളഞ്ഞിട്ട് തല്ലി; യൂട്യൂബറെ തല്ലിയതിന്റെ കാരണം!
ബിഗ് ബോസ് താരം എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ദിയ സിനിമ. സദാചാര ബോധത്തിനെതിരെ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച, കിസ് ഓഫ് ലവ് സമരത്തിലടക്കം വലിയ പങ്ക് വഹിച്ചിട്ടുണ്ട് ദിയ സന. പിന്നീടാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ദിയ സന.
ഇപ്പോഴിതാ കിസ് ഓഫ് ലവ് സമരത്തിലേക്ക് താന്‍ എത്താനുണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ദിയ സന. തനിക്കും സുഹൃത്തിനും നേരെയുണ്ടായ ആക്രമണമാണ് സമരത്തിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് ദിയ സന പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ സന മനസ് തുറന്നത്.

''കിസ് ഓഫ് ലവ് എന്ന സമരത്തില്‍ ഞാന്‍ പങ്കെടുക്കാന്‍ ഒരു കാരണമുണ്ട്. കിസ് ഓഫ് ലവ് സമരം നടക്കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പ്, എനിക്കും വേറൊരു പെണ്‍കുട്ടിയ്ക്കുമെതിരെ നടന്‍ ആസിഫ് അലിയുടെ ഫാന്‍സിന്റെ മര്‍ദ്ദനമുണ്ടായി. 2014 ല്‍ തന്നെയാണ് അത് സംഭവിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് രണ്ട് സ്ത്രീകളെ പട്ടിയെ പോലെ തല്ലുകയായിരുന്നു. ഞാനും വേറൊരു പെണ്‍കുട്ടിയും.'' ദിയ സന പറയുന്നു.
അന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്നാണ് ഞങ്ങളെ ആക്രമിച്ചത്. ഞങ്ങള്‍ പരുക്ക് പറ്റി ആശുപത്രിയില്‍ അഡ്മിറ്റാവുകയൊക്കെ ചെയ്തിരുന്നു. ആ ദിവസമാണ് എന്തും ചെയ്യാന്‍ തയ്യാറായി മനുഷ്യര്‍ വരുന്നുവല്ലോ, നമ്മള്‍ എന്തിന് ഇത്ര വലിയൊരു ആക്രമണം നേരിടണം എന്നൊക്കെ ചിന്തിക്കുന്നതെന്നും ദിയ സന പറയുന്നു.
എന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ആസിഫ് അലിയുടെ ഹായ് അയാം ടോണി എന്ന സിനിമയ്‌ക്കെതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഫാന്‍സ് എന്ന വ്യാജേനെ ആളുകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ ആ സിനിമ പ്രതീക്ഷ റീച്ച് നേടിയിരുന്നില്ല. പക്ഷെ റിവ്യു പറഞ്ഞ് സിനിമയുടെ റീച്ച് കളഞ്ഞു എന്ന് പറഞ്ഞാണ് ആ കുട്ടിയെ ആക്രമിക്കാന്‍ വന്നത്. ആ പെണ്‍കുട്ടിയെ തല്ലുന്നത് കണ്ടാണ് നീയാരാ ചോദിക്കാന്‍ എന്ന് പറഞ്ഞ് എന്നെ പത്തിരുപത്തിയഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നും ദിയ പറയുന്നു.
അതിന് ശേഷമാണ് സദാചാര ഗുണ്ടായസത്തിനെതിരെ സമരചുംബനം എന്ന രീതില്‍ ഫര്‍മിഷാസ് എന്നൊരാള്‍ പോസ്റ്റിടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ കിസ് ഓഫ് ലവിലേക്ക് എത്തുന്നതും ആ സമരം നടക്കുന്നതുമെല്ലാം. ഇതിന്റെ കാരണം ആ സംഭവമാണ്. ഞാന്‍ സാദാചാര ആക്രണത്തിന് ഇരയായി നില്‍ക്കുന്ന സ്ത്രീ ആയതിനാല്‍, എല്ലാ സദാചാര ഗുണ്ടായിസത്തിനുമെതിരെയുമുള്ള മൂവ്‌മെന്റായാണ് സമരചുംബനത്തെ കണ്ടതെന്നും താരം പറയുന്നു.

പിന്നാലെ ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം യൂട്യൂബറെ മര്‍ദ്ദിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ദിയ സന സംസാരിക്കുന്നുണ്ട്. പ്രശ്‌നമുണ്ടാക്കാനായി ചെന്നതല്ല ഞാന്‍. വിഷയം അന്വേഷിക്കാന്‍ ചെന്നതാണ്. ഞങ്ങള്‍ക്കെതിരെ കയ്യാങ്കളി വന്ന സാഹചര്യത്തിലാണ് പ്രതികരിച്ചത്. വീഡിയോ ചെയ്ത് ലൈവ് ഇടുമ്പോള്‍ ആളുകള്‍ കാണുന്നത് മാത്രമായിരിക്കില്ല ശരി. അതിന്റെ തുടക്കമോ അതിന് ശേഷം സംഭവിച്ച കാര്യങ്ങളോ ഒന്നും ആളുകള്‍ക്ക് അറിയില്ലെന്നും ദിയ പറയുന്നു.
ഞാന്‍ ഒരിക്കലും അത്തരം സമരരീതിയോട് യോജിക്കില്ല. കരി ഓയില്‍ ഒഴിക്കുന്നത് വരെ ഞാന്‍ യോജിക്കും. പക്ഷെ കൈവെക്കാനോ ഉപദ്രവിക്കാനോ ഞാന്‍ നില്‍ക്കില്ല. അത് ആരേയും മോട്ടിവേറ്റ് ചെയ്യാന്‍ വേണ്ടി ചെയ്യുന്നതല്ല എന്നും പറഞ്ഞിരുന്നു. ഞങ്ങള്‍ സംസാരിച്ചത് സിസ്റ്റത്തിന് എതിരെയാണ്. ബുള്ളിയിങിനെതിരെ കേസെടുക്കാന്‍ പോലീസിന് സാധിക്കുന്നില്ല. നമ്മള്‍ എത്ര പോയാലും പോലീസിന് കേസെടുക്കാന്‍ ഒരു പരിധിയുണ്ടെന്നുമാണ് ദിയ ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications