രണ്ടര വർഷം കണ്ടകശനി ആയിരുന്നു, അതുകൊണ്ട് നല്ല പേര് പോയി; മോഹൻലാലിന്റെ ബെസ്റ്റ് ജാതകം: രജിത് കുമാർ
ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാര്‍ഥിയായി എത്തിയതോടെയാണ് രജിത് കുമാര്‍ സുപരിചിതനാകുന്നത്. അതിന് മുന്‍പ് നരച്ച താടിയും മുടിയും വളര്‍ത്തി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന രജിത് കുമാർ അവിടെ നടത്തിയ വിവാദ പരാമർശങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. എന്നാൽ ബിഗ് ബോസില്‍ എത്തിയതോടെ വലിയ പ്രേക്ഷക സ്വീകാര്യത താരത്തിന് ലഭിച്ചു.
ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു രജിത് കുമാർ. സഹമത്സരാർത്ഥിയായ യുവതിയുടെ കണ്ണിൽ മുളകു തേച്ചതിന് ഷോയിൽ നിന്ന് പുറത്തായ രജിതിന് പുറത്തു വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് പിടിമുറുക്കി വരുന്ന സമയത്ത് വിമാനത്താവളത്തിൽ നിരവധി പേരാണ് താരത്തെ സ്വീകരിക്കാൻ എത്തിയത്.

കോവിഡ് മൂലം ഷോ പകുതിക്ക് വച്ച് നിർത്തിയ ശേഷവും മറ്റു മത്സരാർത്ഥികളേക്കാൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത് രജിത് കുമാറിനെ കുറിച്ചായിരുന്നു. കേരളം മുഴുവൻ ഫാൻസ് ഉള്ള രജിത് കുമാർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. എന്നാൽ പതിയെ അതെല്ലാം കെട്ടടങ്ങി. താരപ്രൗഢിയിൽ നിന്നിരുന്ന രജിത് കുമാർ സാധാരണ ജീവിതം നയിക്കാൻ തുടങ്ങി. ഇപ്പോഴിതാ, തനിക്ക് ഉണ്ടായിരുന്ന ഹൈപ്പ് കുറയാനുള്ള കാരണം പറയുകയാണ് രജിത് കുമാർ.
രണ്ടര വർഷക്കാലം തനിക്ക് കണ്ടകശനി ആയിരുന്നെന്നും. അതുകൊണ്ട് ബിഗ് ബോസിൽ നിന്ന് തനിക്ക് ലഭിച്ച നല്ല പേര് എല്ലാം നഷ്ടമായി എന്നുമാണ് രജിത് കുമാർ പറയുന്നത്. മോഹൻലാൽ രണ്ടു സിനിമകളിൽ അവസരം തരാമെന്ന് പറഞ്ഞിരുന്നു എന്നും അത് നടക്കാതെ പോയി. ഇനി ആണെങ്കിലും അദ്ദേഹം വിളിക്കും എന്ന പ്രതീക്ഷയും രജിത് കുമാർ പങ്കുവയ്ക്കുന്നു.
ഒപ്പം മോഹൻലാലിന്റെ ഏറ്റവും ബെസ്റ്റ് ജാതകമാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ആയതെന്നും രജിത് കുമാർ പറയുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രജിത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ.

'ബിഗ് ബോസ് സീസൺ 2 കഴിഞ്ഞ് വരുമ്പോൾ മോഹന്‍ലാല്‍ എനിക്ക് രണ്ടു സിനിമകൾ ഓഫര്‍ ചെയ്തിരുന്നു. അത് അടക്കം 17 സിനിമകളുടെ ഓഫര്‍ എനിക്ക് വന്നതാണ് എന്നാല്‍ ഞാന്‍ ഒരു ഭാഗ്യം ഇല്ലാത്ത മനുഷ്യന്‍ ആണ്. പക്ഷേ, ആ അവസരങ്ങള്‍ എല്ലാം എനിക്ക് വന്ന് ചേരും, കാരണം എനിക്ക് ഈശ്വാരാധീനം വളരെ കൂടുതലാണ്,'
'ലാലേട്ടന്റെ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയം ആണ്. അദ്ദേഹത്തിന്റെ ജാതകം നോക്കിയ അപ്പൂപ്പനെ എനിക്ക് അറിയാം. അദ്ദേഹത്തിന്റെ നല്ല ബെസ്റ്റ് ജാതകമാണ്. ലാലേട്ടന്‍ ജനിച്ച സമയം എന്ന് പറഞ്ഞാല്‍ ചെറിയ ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്താലും വലിയ ഹൈപ്പ് ലഭിക്കും അല്ലെങ്കിൽ എത്ര കഷ്ടപെട്ടാലും കാര്യമുണ്ടാകണമെന്നില്ല.'

'ഞാന്‍ ഇപ്പോള്‍ വലിയ ദൈവവിശ്വാസിയാണ്. നേരത്തെ എസ്എഫ്ഐ ചെയർമാൻ ഒക്കെ ആയിരുന്നു. എനിക്ക് രണ്ടരവർഷം കണ്ടകശനി ആയിരുന്നു. അതുകൊണ്ട് ബിഗ്‌ബോസില്‍ നിന്ന് എനിക്ക് ഉണ്ടായ നല്ലപേരും ഹൈപ്പും എല്ലാം കംപ്ലീറ്റ് പോയി. എന്നെയും കൊണ്ട് പോകേണ്ടതായിരുന്നു'
മോഹന്‍ലാല്‍ ഓഫര്‍ ചെയ്ത സിനിമകൾ നടക്കാതെ പോയത് കോവിഡ് കാരണമാണെന്നും രജിത് കുമാര്‍ പറഞ്ഞു. 'പക്ഷേ, ആ വേഷം ഉറപ്പായും ലാലേട്ടന്‍ എനിക്ക് തരും. ലാലേട്ടന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. ആ വേഷം ഉറപ്പായും അദ്ദേഹം എനിക്ക് തരും. അദ്ദേഹത്തെ എനിക്ക് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റാറില്ല. പക്ഷേ, അവരുടെ മനസ്സില്‍ എന്നും ഞാന്‍ ഉണ്ട്,' രജിത് കുമാർ പറഞ്ഞു.


Click it and Unblock the Notifications