സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് അകത്ത് നിരന്തരം വിമര്‍ശനം നേരിട്ടപ്പോഴും പുറത്ത് ഒരുപാട് ആരാധകരെ നേടാന്‍ റോബിന് സാധിച്ചിരുന്നു. ഷോയില്‍ പകുതിയ്ക്ക് വച്ച് സഹ താരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിനെ പുറത്താക്കുന്നത്. എങ്കിലും ആരാധകരുടെ പിന്തുണ നേടാന്‍ റോബിന് സാധിച്ചു. ഷോ കഴിഞ്ഞ് നാളിത്രയും ആയിട്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് റോബിന്‍.

ഇതിനിടെ ഇപ്പോഴിതാ സീക്രട്ട് എജന്റ് എന്നറിയിപ്പെടുന്ന വ്‌ളോഗര്‍ സായിയെക്കുറിച്ചുള്ള റോബിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 സീക്രട്ട് ഏജന്റിനെ തള്ളിപ്പറഞ്ഞു

ഞാന്‍ സീക്രട്ട് ഏജന്റിനെ തള്ളിപ്പറഞ്ഞുവെന്ന് പറയുന്ന ഒരുപാട് പേര്‍ കാണും. എന്നെ ഒരുപാട് വിമര്‍ശിച്ച ആളാണ് സീക്രട്ട് ഏജന്റ്. എന്നെ പാസ്റ്റര്‍ എന്നു വരെ വിളിച്ചിട്ടുണ്ട്. ഞാന്‍ അലറി വിളിച്ച് സംസാരിക്കുന്നതിന്. സീക്രട്ട് ഏജന്റ് സായ് എന്ന വ്യക്തിയ്ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് ഞാന്‍ ബഹുമാനിക്കുന്നു. എന്നെ വിമര്‍ശിച്ചു, ഞാനത് അംഗീകരിച്ചു. എന്നെ വിമര്‍ശിച്ചുവെന്ന് കരുതി സായിയെ ഇല്ലാതാക്കണം എന്ന് ഞാന്‍ കരുതില്ല. അതുകൊണ്ടാണ് സായ് കൊച്ചിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണമൊക്കെ കഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തത്.

മനസമാധാനം അല്ലേ ഏറ്റവും വലുത്?

അത് വരെ വീഡിയോയില്‍ തെളിവാണെന്ന് പറഞ്ഞ് ഇടുന്നുണ്ട്. എന്തിനാണ് എന്നറിയില്ല. സൗഹൃദത്തോടെയിരിക്കുന്നതാണോ പ്രശ്‌നം? രണ്ട് രാജ്യങ്ങള്‍ തമ്മിലുലുള്ള പ്രശ്‌നം യുദ്ധത്തിലേക്ക് പോകുന്നതാണോ അതോ അവര്‍ തമ്മില്‍ രമ്യതയിലെത്തി മുന്നോട്ട് പോകുന്നതാണോ ഏറ്റവും വലിയ കാര്യം? മനസമാധാനം അല്ലേ ഏറ്റവും വലുത്? വ്യക്തിപരമായി എനിക്ക് സായിയെ ഇഷ്ടമാണ്. സായിയുടെ എല്ലാ കാര്യവും എനിക്ക് ഇഷ്ടമല്ലെങ്കിലുമെന്നാണ് റോബിന്‍ പറയുന്നത്.

 വിദ്വേഷം


വ്യക്തിപരമായ വിദ്വേഷം മനസില്‍ സൂക്ഷിക്കുന്ന ആളല്ല ഞാന്‍. ജാസ്മിനോട് എന്തോരം ദേഷ്യം കാണിക്കണം അപ്പോള്‍? ജാസ്മിനെ അങ്ങോട്ട് വിളിച്ച് സംസാരിച്ചയാളാണ് ഞാന്‍. എനിക്ക് അങ്ങനൊരു ചിന്തയേയില്ല. ഈ ലോകത്ത് നമ്മള്‍ എത്രനാള്‍ ഉണ്ടാകുമെന്ന് നമുക്കറിയില്ല. ഉള്ള സമയം എല്ലാവരോടും നന്നായി പെരുമാറുക എന്നതിലാണ് നമ്മളുടെ ക്വാളിറ്റി. നമ്മളെ വേദനിപ്പിക്കുകയും കുത്തി നോവിക്കുകയും അപമാനിക്കുകയും ചെയ്ത ഒരാളോട് നമ്മള്‍ നല്ല രീതിയില്‍ പെരുമാറുമ്പോഴാണ് നമ്മളുടെ ക്വാളിറ്റി കൂടുന്നതെന്നും റോബിന്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഉണ്ണി മുകുന്ദനെക്കുറിച്ചും റോബിന്‍

നടന്‍ ഉണ്ണി മുകുന്ദനെക്കുറിച്ചും റോബിന്‍ മനസ് തുറക്കുന്നുണ്ട്. നേരത്തെ റോബിന്‍ ഉണ്ണി മുകുന്ദനെതിരെ ആളെയിറക്കി കൂവിച്ചതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ഉണ്ണി മുകുന്ദനെ എനിക്ക് ഇഷ്ടമാണ്. ആദ്യമായി ഉണ്ണി മുകുന്ദനെ ഗോകുലം പാര്‍ക്കില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിട്ടുണ്ട്. ഞാന്‍ ഉണ്ണി മുകുന്ദനോട് പറഞ്ഞിട്ടുണ്ട് ബ്രോ എന്നെ തടി കുറയ്ക്കാന്‍ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന്. അദ്ദേഹം മൂന്ന് മാസത്തെ ഒരു ചലഞ്ച് നടത്തിയിരുന്നു. ഞാന്‍ ആ മൂന്ന് മാസം കൊണ്ട് കുറച്ചത് പതിനഞ്ച് കിലോ കുറച്ച്. ബിഗ് ബോസിന് മുമ്പാണ്. ഉണ്ണി മുകുന്ദന്‍ ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ കണ്ടാണ് ഞാന്‍ ട്രെഡ് മില്ലില്‍ ഓടിയിരുന്നത്.

തെറ്റിപ്പിക്കാന്‍

ഉണ്ണി മുകുന്ദന്‍ സ്വന്തമായി അധ്വാനിച്ച്, കഷ്ടപ്പെട്ട് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ ആളാണ്. വെറുതെ ഒരുപാട് പേര്‍ കുത്തിത്തിരിപ്പുണ്ടാക്കി എന്നെയും ഉണ്ണി മുകുന്ദനേയും തെറ്റിപ്പിക്കാന്‍ നോക്കുകയാണ്. ഞാന്‍ ഒരിടത്തും ഉണ്ണി മുകുന്ദനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നുമാണ് റോബിന്‍ വ്യക്തമാക്കുന്നത്. പത്ത് പന്ത്രണ്ട് വര്‍ഷമായി താരമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദനേയും ഒരു ഷോ മാത്രം ചെയ്ത തന്നേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും റോബിന്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: unni mukundan bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X