'ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാളൊക്കെ വന്നിട്ടുണ്ട്; അവരെയൊക്കെ ഞാൻ അന്നേ കട്ട് ചെയ്തു': ഫിറോസ് ഖാൻ

ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ ഫിറോസ് സജ്‌ന ദമ്പതികളുടെ വിവാഹമോചന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. കഴിഞ്ഞ ദിവസമാണ് ഫിറോസ് ഖാനൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതം നിയമപരമായി വേർപിരിയുകയാണെന്ന് സജ്‌ന വെളിപ്പെടുത്തിയത്. താൻ ഇനി സജ്‌ന ഫിറോസ് അല്ലെന്നും സജ്‌ന നൂർ ആണെന്നും പറഞ്ഞ താരം, തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിയല്ലെന്നും തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതുകൂടാതെ തങ്ങളുടെ വേർപിരിയലിന് കാരണം മൂന്നാമതൊരാൾ അല്ലെന്നും സജ്‌ന പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കിടയിൽ മൂന്നാമതൊരാളുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫിറോസ് ഖാൻ. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഫിറോസ് മനസുതുറന്നത്‌. ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള പ്രശ്നങ്ങൾ അവർ തന്നെ പരിഹരിച്ചു മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഫിറോസ് പറഞ്ഞു.

Sajna firoz

'ഏതൊരു ദാമ്പത്യ ജീവിതത്തിലും മൂന്നാമതൊരാൾ വരുമ്പോഴാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള പ്രശ്നങ്ങൾ അവർ തന്നെ പറഞ്ഞ് പരിഹരിച്ച് പോകുന്നതാണ് ഒരുപരിധി വരെ നല്ലത്. മൂന്നാമതൊരാളെ ഇടപെടീക്കേണ്ട കാര്യമില്ല. അതൊരു മോശമായ കാര്യമാണ്. ഞങ്ങളുടെ ജീവിതത്തിലും തേർഡ് പേഴ്സണുകൾ വന്നിട്ടുണ്ട്. ഷിയാസ് ഒന്നുമല്ല. മറ്റുപലരും. അവരുടെയൊന്നും പേരെടുത്ത് പറയാനോ വലിച്ചിഴയ്ക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല,'

'എന്നെ ഇൻഫ്ളുവൻസ് ചെയ്യാൻ ആർക്കും പറ്റില്ല. സജ്നയെ സംബന്ധിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ്. അത്തരത്തിൽ ഫ്രെണ്ട്സ് എന്ന പേരിൽ സജ്നയുടെ കൂടെ കൂടിയവരൊക്കെ ഉണ്ട്. നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് മൂന്നാമതൊരാളെ കയറ്റരുത്. അവരൊക്കെ വേറെ ഉദ്ദേശത്തോടെയാകും വരുന്നത്. ഈ പറയുന്ന ആളുകളെയൊക്കെ ഞാൻ അന്നേ കട്ട് ചെയ്തതാണ്. അവരൊക്കെ ഇതിന് നിമിത്തമായിട്ടുണ്ട്. ആ സമയത്തെ ഇവരെയെല്ലാം കട്ട് ചെയ്തു. സജ്നയും അവരെ പലരെയും കട്ട് ചെയ്തിട്ടുണ്ട്,' ഫിറോസ് പറഞ്ഞു.

'സജ്‌ന പോയതിൽ സ്വാഭാവികമായും വിഷമമുണ്ട്. ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് ഒരു നോൺ വെർബൽ കമ്യൂണിക്കേഷനാണ്. പറയാതെ തന്നെ എന്താണ് മനസിലുള്ളതെന്ന് അറിയാൻ കഴിയും. അങ്ങനെയൊരു ബോണ്ടിങ് ആയിരുന്നു. സ്നേഹിച്ച അത്രയും തന്നെ വേദന അയാളുടെ കുറവ് വരുമ്പോൾ ഉണ്ടാകും. അതിനെ എങ്ങനെ നമ്മൾ ഓവർകം ചെയ്യുന്നു എന്നതിലാണ് നമ്മുടെ ക്വാളിറ്റി,'

'ഞാൻ പഴയ ഓർമകളിൽ നിന്നൊക്കെ മാറി നിൽക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി ഞാൻ എറണാകുളത്താണ് താമസം. ആ സമയത്ത് കേട്ടിരുന്ന പാട്ടുകൾ പോലും ഞാൻ കേൾക്കാറില്ല,' ഫിറോസ് വ്യക്തമാക്കി. സജ്‌നയ്ക്ക് നല്ലൊരു ജീവിതം തിരഞ്ഞെടുക്കാൻ സാധിക്കട്ടെ എന്നാണ് തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ കൊടുത്ത അത്രയും സ്നേഹം മറ്റാർക്കും കൊടുക്കാൻ സാധിക്കില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X