അന്ന് സദാചാരവാദികൾ കൂടുതലായിരുന്നു, എനിക്ക് കിട്ടിയ തെറിയുടെ അത്രയൊന്നും ആർക്കും കിട്ടിയിട്ടില്ല: ഹിമ ശങ്കർ

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് നടി ഹിമ ശങ്കർ. റിയാസിനും ജാസ്മിനും നിമിഷയ്ക്കുമൊക്കെ മുൻപ് സ്ത്രീവിരുദ്ധതയെക്കുറിച്ചും പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വീടിനകത്ത് ഉറക്കെ സംസാരിച്ച ആളാണ് ഹിമ. എന്നാല്‍ അന്ന് ഹിമയ്ക്ക് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല. എങ്കിലും ബിഗ് ബോസ് പ്രേമികള്‍ ഓര്‍ത്തിരിക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കാനും ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാനും ഹിമയ്ക്ക് സാധിച്ചു.

ബിഗ് ബോസിന് ശേഷം സിനിമയും നാടകവും ഷോർട്ട് ഫിലിമും മോഡലിങ്ങുമൊക്കെയായി സജീവമാണ് ഹിമ. നീല രാത്രിയാണ് ഹിമയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ കാര്യങ്ങൾ തുറന്നു സംസാരിച്ചതിന്റെ പേരിൽ താൻ നേരിട്ടിട്ടുള്ള സദാചാര ആക്രമണങ്ങളെ കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് ഹിമ. തന്നെ പോലെ തെറി കേട്ടിട്ടുള്ള മറ്റൊരു നടിയും ഇൻഡസ്ട്രിയിൽ ഉണ്ടാകില്ലെന്ന് ഹിമ പറയുന്നു. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Hima Shankar, Hima Shankar news, Hima Shankar movie

'ഓപ്പണായി സംസാരിച്ച് പണി വാങ്ങിച്ച ഇൻഡസ്ട്രിയിൽ നിന്നുള്ള ആദ്യത്തെ ആളാണ് ഞാൻ. ആദ്യമായിട്ട് കേട്ടപ്പോൾ നമ്മുടെ മുഖത്ത് നോക്കി തെറി വിളിക്കുന്നത് പോലെ ആയിരുന്നു. അതാണ് പ്രതികരിച്ച് പോയത്. പക്ഷെ പ്രതികരിച്ച് പ്രതികരിച്ച് മടുത്തു പോയി. അപ്പോഴേക്കും പുതിയ ആളുകളൊക്കെ വന്ന് ഇതൊക്കെ മാറി. കുറ്റം പറച്ചിലൊക്കെ പിന്നീട് നോർമലായി. ഞാൻ ആദ്യമായിട്ട് വൈറലായത് എന്റെയൊരു കാര്യം പറയാനായി പോസ്റ്റ് ഇട്ടതാണ്.

2011 ലാണ് ഇത്. അന്ന് സദാചാര വാദികൾ കൂടുതലായിരുന്നു. എനിക്ക് കിട്ടിയ തെറിയുടെ അത്രയൊന്നും ആർക്കും കിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. അതിനു കാരണം പ്രതികരിക്കുന്നതാണ്. അന്നൊക്കെ പ്രതികരിക്കാൻ ഇങ്ങനെ നുരഞ്ഞു കയറുമായിരുന്നു. ഇന്ന് പോട്ടെ എന്ന് പറഞ്ഞ് വിടും. ഇപ്പോൾ സദാചാരവാദികളും കുറഞ്ഞിട്ടുണ്ട്," ഹിമ പറയുന്നു. എന്നാൽ ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഹിമ പറഞ്ഞു.

'കുറെ പേർക്ക് എന്നെ ഇഷ്ടമാണ്. ചില ആളുകൾക്ക് എന്നെ കാണുമ്പോൾ പേടിയുമുണ്ട്. കുറച്ചുനാൾ കൊറോണയൊക്കെ ആയതുകൊണ്ട് നമുക്ക് വേറെയൊരുതരം മൈൻഡ് സെറ്റ് ആയിരുന്നു. ഓരോ വർഷം കഴിയുംതോറും വളരെ പോസിറ്റീവ് ആകുന്നുണ്ട്. ഞങ്ങളുടെ സീസണും ഞങ്ങളുടെ അടികളുമൊക്കെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്.

Hima Shankar, Hima Shankar news, Hima Shankar movie

അത് മിസ് ചെയ്യുന്നു എന്ന് പറയുന്നവരുണ്ട്. അന്ന് സദാചാരവാദികൾ ആയിരുന്നിട്ട് ഇപ്പോൾ മാറിയ നിരവധിപേരുണ്ട്. അവരൊക്കെ ഇന്ന് വന്ന് മെസേജ് ചെയ്യാറുണ്ട്. സോറി പറയാറുണ്ട്. ഇപ്പോൾ നോക്കുമ്പോൾ എനിക്ക് വളരെ പോസിറ്റീവായ ഒന്നാണ് ബിഗ് ബോസ്,' ഹിമ ശങ്കർ അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് നീലരാത്രി. ഡിസംബർ 29നാണ് റിലീസ്. സവാരി എന്ന ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹിമയ്ക്ക് പുറമെ ഭഗത് മാനുവൽ, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Read more about: hima shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X