ഉപ്പയെ കാണണം എന്ന് തോന്നിയിട്ടില്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല; മനസ് തുറന്ന് ജുനൈസ്‌

മലയാളികള്‍ക്ക് സുപരിചിതനാണ് ഇന്ന് ജുനൈസ് വിപി. സോഷ്യല്‍ മീഡിയയിലെ മിന്നും താരം. തമാശ നിറഞ്ഞ വീഡിയോകളിലൂടെയാണ് ജുനൈസ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. ടിക് ടോക്കിലൂടെ തുടങ്ങി പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറിയ ജുനൈസിന്റെ ഉമ്മ കഥാപാത്രം വലിയ ഹിറ്റാണ്. ഇതിന് ശേഷമാണ് ജുനൈസ് ബിഗ് ബോസിലെത്തുന്നത്. ബിഗ് ാേബസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായിരുന്നു ജുനൈസ്.

ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജുനൈസ്. ടോപ് ഫൈവ് വരെ എത്താനും ജുനൈസിന് സാധിച്ചിരുന്നു. തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ബിഗ് ബോസില്‍ വച്ച് ജുനൈസ് തുറന്ന് പറഞ്ഞിരുന്നു. ഉമ്മയെ ഉപ്പ കൊലപ്പെടുത്തിയതും തുടര്‍ന്ന് തങ്ങള്‍ അഞ്ച് മക്കള്‍ക്കും പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ ജുനൈസ് തുറന്ന് പറഞ്ഞിരുന്നു.

Juniaz

ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ജുനൈസ്. ഉപ്പയെ എപ്പോഴെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ജുനൈസ് മറുപടി പറയുന്നത്. ഒരിക്കലും ഉപ്പയെ മിസ് ചെയ്യുകയോ കാണണം എന്ന് തോന്നുകയോ ചെയ്തിട്ടില്ലെന്നാണ് ജുനൈസ് പറയുന്നത്.

''ഉപ്പയെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. ഉപ്പയെ മിസ് ചെയ്തിട്ടില്ല, മിസ് ചെയ്യുന്നുമില്ല. ഉപ്പ എന്ന കഥാപാത്രം ഞങ്ങളെ സംബന്ധിച്ച് ഇങ്ങനൊക്കെ ചെയ്ത ആളാണ്. ജയിലില്‍ പോയി, പിന്നെ പുറത്ത് വന്നു. ആളിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അത്തരം ക്യൂരിയോസിറ്റിയൊന്നും ഉണ്ടായിട്ടില്ല'' താരം പറയുന്നു.

ഉമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയത്. അതിനാല്‍ ചിലരൊക്കെ കമന്റിടും, ഇവനെങ്ങനെയാണ് ഇങ്ങനെയുള്ള വീഡിയോസ് ഇടുന്നതെന്ന്. കാരണം ഞാനത് അനുഭവിച്ചിട്ടില്ലല്ലോ. ഞാന്‍ വളര്‍ന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. ഹൈസ്‌കൂള്‍ വരെ. അവിടെ നിന്നും നോട്ട് ചെയ്തതും ചുറ്റും നോക്കുമ്പോള്‍ നമുക്ക് ഒരുപാട് കണ്ടന്റുകള്‍ കാണാന്‍ പറ്റുമെന്നും ജുനൈസ് പറയുന്നു.

ഉമ്മയുടെ മരണത്തിന് പിന്നാലെ തങ്ങള്‍ അഞ്ച് മക്കളും പിരിഞ്ഞു ജീവിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അഞ്ച് മക്കളില്‍ ഇളയവനാണ് ജുനൈസ്. ഉമ്മ മരിക്കുമ്പോള്‍ ജുനൈസിന് ഒരു വയസായിരുന്നു. ജുനൈസും ഒരു സഹോദരനും വളര്‍ന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. താന്‍ ഒരു ഘട്ടം വരെ ഉമ്മ എന്ന് വിളിച്ചിരുന്നത് അമ്മായിയെ ആയിരുന്നുവെന്നും ജുനൈസ് പറയുന്നുണ്ട്.

''ഞാന്‍ വളരെ ചെറുതായിരുന്നു. ഞങ്ങള്‍ അഞ്ച് പേരാണ്. ഞാനാണ് ഏറ്റവും ഇളയത്. എന്നേക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സഹോദരന്‍. പിന്നെ രണ്ട് സഹോദരിമാര്‍. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. പത്ത്-പന്ത്രണ്ട് വയസുള്ള മൂത്ത സഹോദരനും. ഒരുമിച്ച് താമസിക്കേണ്ട ഞങ്ങളൊക്കെ വേറെ വേറെയായിരുന്നു കഴിഞ്ഞിരുന്നത്. ഞാനും ഒരു സഹോദരനും അമ്മാവന്റെ കൂടെയായിരുന്നു. മൂത്ത സഹോദരന്‍ ഉപ്പയുടെ ഒരു ചേട്ടന്റെ കൂടെ. രണ്ടാമത്തെ പെങ്ങള്‍ ഉപ്പയുടെ വേറൊരു ചേട്ടന്റെ കൂടെയുമായിരുന്നു. ആകാശ് ദൂത് സെറ്റപ്പായിരുന്നു'' എന്നാണ് താരം പറയുന്നത്.

അതേസമയം തന്നെ സംബന്ധിച്ച് മാതാപിതാക്കള്‍ ഇല്ലാത്ത വിഷമമൊന്നും അറിഞ്ഞിട്ടില്ല എന്നാണ് ജുനൈസ് പറയുന്നത്. പക്ഷെ ഈ പ്രായത്തില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ഇല്ലാത്തതിന്റെ വിഷമം അനുഭവിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. പാരന്റ്സ് മീറ്റിംഗിന് മറ്റു കുട്ടികളുടെ പാരന്റ്സ് വരും, എന്റെ പാരന്റസ് വരില്ല എന്നും ജുനൈസ് പറയുന്നുണ്ട്. നാട്ടുകാരും സ്‌കൂളിലുള്ളവരുമെല്ലാം തങ്ങളെ സിമ്പതിയോടെയാണ് നോക്കിയിരുന്നത്. അത് ഇഷ്ടമായിരുന്നില്ലെന്നും തനിക്ക് ട്രോമയായിരുന്നുവെന്നും ജുനൈസ് പറയുന്നു.

Juniaz

നാട്ടുകാര്‍ക്കും ടീച്ചേഴ്സിനും ക്ലാസിലെ കുട്ടികള്‍ക്കുമെല്ലാം എല്ലാം അറിയാമായിരുന്നു. ഉപ്പയും ഉമ്മയും ഇല്ലാത്ത കൂട്ടി എന്ന സിമ്പതിയായിരുന്നു. എനിക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. അത് കേള്‍ക്കുമ്പോള്‍ വേദനിക്കും. പലരും ഉമ്മ മരിച്ചു, ഉപ്പ ഇങ്ങനെ ചെയ്തതാണ് എന്നൊക്കെ പറയും. അതൊക്കെ ഭയങ്കര ട്രോമയായിരുന്നു. അങ്ങനെയുള്ള ബുദ്ധിമുട്ടികള്‍ ഒഴിച്ച് അല്ലാതെ അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ലെന്നും ജുനൈസ് പറയുന്നു. പിന്നീട് മുതിര്‍ന്ന ഏട്ടന്‍ സാമ്പത്തികമായി സ്റ്റേബിള്‍ ആയതോടെ തങ്ങളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നാണ് ജുനൈസ് പറയുന്നത്.

ഇപ്പോഴിതാ സിനിമയിലേക്കും ചുവടുവെക്കുകയാണ് ജുനൈസ്. നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയിലൂടെയാണ് ജുനൈസിന്റെ സിനിമാ എന്‍ട്രി. ബിഗ് ബോസിലൂടെ സുഹൃത്തായി മാറിയ സാഗര്‍ സൂര്യയും ജുനൈസിനൊപ്പം ഈ സിനിമയിലുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഒരു വര്‍ഷക്കാലം ഈ സിനിമയുടെ പിന്നാലെയായിരുന്നു എന്നാണ് ജുനൈസ് പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X