ഒടുവില്‍ അത് നേടി! പലവട്ടം അടുത്തെത്തി തട്ടി മാറിപ്പോയത്; സ്വപ്‌ന നേട്ടത്തെപ്പറ്റി കിടിലം ഫിറോസ്
മലയാളികള്‍ക്ക് സുപരിചിതനാണ് കിലിടം ഫിറോസ്. അവതാരകനായും ആര്‍ജെയുമായുമെല്ലാം കയ്യടി നേടിയ താരമാണ് കിടിലിം ഫിറോസ്. ബിഗ് ബോസിലൂടേയും ഫിറോസ് ആരാധകരെ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ശക്തനായ മത്സരാര്‍ത്ഥിയുമായിരുന്നു കിടിലം ഫിറോസ്. ബിഗ് ബോസിന് ശേഷം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടേയും കിടിലം ഫിറോസ് കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഫിറോസ്. താരത്തിന്റെ കുറിപ്പുകള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ കിടിലം ഫിറോസ് പങ്കുവച്ച പുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്ക് ലഭിച്ചൊരു അംഗീകാരത്തെക്കുറിച്ചാണ് ഫിറോസിന്റെ കുറിപ്പ്. ഇന്ത്യയിലെ റേഡിയോ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും മൂല്യമുള്ള അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചാണ് ഫിറോസ് എഴുതുന്നത്. തനിക്ക് പലവട്ടം കൈ അകലത്തു നിന്നും നഷ്ടയമായൊരു പുരസ്‌കാരത്തെക്കുറിച്ചാണ് ഫിറോസ് കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒടുവില്‍ അത് നേടി. ഇന്ത്യയിലെ റേഡിയോ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഏറ്റവും മൂല്യമുള്ള അവാര്‍ഡായി കരുതപ്പെടുന്നതാണ് ഗോള്‍ഡ് മൈക്ക് പുരസ്‌കാരം. നമ്മുടെ രാജ്യത്തെ എല്ലാ റേഡിയോ സ്റ്റേഷനുകളും പങ്കെടുക്കുന്ന വലിയൊരു മത്സരം. ഒരു ഗോള്‍ഡ് മൈക്ക് കിട്ടുക എന്നാല്‍ ഓസ്‌കാര്‍ പോലെ ആണ് ഞങ്ങള്‍ റേഡിയോകാര്‍ക്ക്.
കൊല്ലങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് ഇന്ത്യയിലെ പ്രമുഖരായ റേഡിയോ ജോക്കീസ് ഒക്കെ പല വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം മേടിക്കുമ്പോള്‍ ആഗ്രഹിച്ചതാണ് എനിക്കിത് നേടണം.ഇതിന്റെ നെറുകയില്‍ ഒന്ന് ചുംബിക്കണം. ഇനിയുള്ള കാലം റേഡിയോ കാലത്തിന്റെ ഓര്‍മയാക്കി, നേട്ടം ആക്കി ചേര്‍ത്ത് വയ്ക്കണം എന്നത്.
പലപ്പോഴും ഒപ്പം ജോലി ചെയ്തിരുന്നവരും അത്രമേല്‍ പ്രിയപ്പെട്ടവരും ഒക്കെ ചോദിക്കാറുണ്ട്, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ റിസ്‌ക് എടുത്തുള്ള, ആരോഗ്യം കളഞ്ഞുള്ള റേഡിയോ ഷോക്കള്‍ക്ക് മിനക്കെടുന്നത്. മറ്റൊരുപാട് പേരെ പോലെ ഒരല്‍പം താളത്തില്‍, കുറച്ചു സെലിബ്രിറ്റികളെ ഒക്കെ ഇന്റര്‍വ്യൂ ചെയ്ത് അങ്ങ് പൊയ്ക്കൂടേ?ഉത്തരം അന്നൊന്നും പറഞ്ഞില്ല. നിശബ്ദമായി ഓരോ വട്ടവും പുതിയ പുതിയ ആശയങ്ങള്‍ പരീക്ഷിച്ചു.
ഓരോ വട്ടവും അവാര്‍ഡിന് അടുത്തെത്തി തട്ടി മാറി പോയിട്ടും ഉണ്ട്. പക്ഷേ ഇത്തവണ ആഗ്രഹിച്ച അതേ പുരസ്‌കാരം, ഒരുപാട് തിളക്കത്തോടെ, അത്രമേല്‍ മനോഹരമായി വന്നു ചേര്‍ന്നു. പ്രിയപ്പെട്ടവരേ, കണ്‍സിസ്റ്റന്‍സി എന്നതാണ് പ്രധാനം. നമ്മള്‍ എങ്ങിനെ ശ്രമിച്ചു എന്നതിലല്ല, എത്ര തവണ എങ്ങനെയൊക്കെ ശ്രമിച്ചു എന്നതാണ് പ്രധാനം.

ഒരു ആത്മ അഭിമാനം. റേഡിയോ എന്ന മാധ്യമത്തോട്, അതിനെ സ്‌നേഹിക്കുന്നവരോട്, വര്‍ഷങ്ങളായി നില നിര്‍ത്തിയവരോട്, എന്റെ നട്ടെല്ലായ ടീമിനോട് നന്ദി. സ്‌നേഹം. ഇഷ്ടം. ഇനി നിങ്ങളോട്, I love you for this. എന്നു പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. കുറിപ്പിനൊപ്പം തനിക്ക് ലഭിച്ച അവാർഡില്‍ ചുംബിക്കുന്ന ചിത്രവും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.
നിങ്ങൾ പൊളിയാണ് കിടിലമാണ്. ഇനിയും ആഗ്രഹിക്കുന്നതൊക്കെ ആ കൈകളിൽ എത്തിച്ചേരട്ടെ. അതൊക്കെ നേടാനുള്ള കരുത്ത് കാലം നൽകട്ടെ എന്നാശംസിക്കുന്നു എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.


Click it and Unblock the Notifications











