For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മി പ്രിയ; ഒപ്പം ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ. ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായും ലക്ഷ്മി പ്രിയ എത്തി. ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ലക്ഷ്മിപ്രിയ. ഫൈനല്‍ ഫൈവ് വരെ എത്താനും സാധിച്ചിരുന്നു ലക്ഷ്മി പ്രിയയ്ക്ക്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലക്ഷ്മി പ്രിയ.

  Also Read: എന്റെ പെരുമാറ്റം സിനിമയെ വെല്ലുന്ന അഭിനയം പോലെ തോന്നാം; നായകനായാലും മാറ്റമുണ്ടാവില്ലെന്ന് നടന്‍ സൂരജ് സണ്‍

  ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ച പുതിയൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ മകള്‍ മാതംഗിയുടെ ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മകളുടെ ഏഴാം പി്‌റന്നാളാണ് ഇന്നലെ ആഘോഷിച്ചത്. ഒപ്പം ഒരു വിശേഷവും ലക്ഷ്മി പ്രിയ പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  അങ്ങനെ ഏഴാം പിറന്നാള്‍ ആഘോഷം ഗംഭീരമായി കഴിഞ്ഞു. എന്നത്തേയും പോലെ ചീഫ് ഗസ്റ്റ് ഉണ്ണിക്കണ്ണന്‍ ആണ്. കഴിഞ്ഞ പിറന്നാള്‍ തീം തന്നെ കൃഷ്ണ ആയിരുന്നല്ലോ? ഈ മുട്ടിലിഴയുന്ന കണ്ണനേയും കൊണ്ടാണ് മാതു എല്ലായിടത്തും പോകാറ്. അവളുടെ എല്ലാമെല്ലാം കണ്ണനാണ്.

  Also Read: പിണക്കം മറന്ന് കൈ കോർത്ത് സൗഹൃദം പങ്കുവെച്ച് ലിബർട്ടി ബഷീറും ദിലീപും, 'ഇവരെപ്പോഴാണ് ഒന്നായതെന്ന്' ആരാധകർ!

  പിന്നെ മുഖ്യ അതിഥി വിദ്യാധരന്‍ മാഷും കുടുംബവും അര്‍ജുനന്‍ വല്യച്ഛന്റെ കുടുംബത്തിലെ എല്ലാവരും ആയിരുന്നു. ജയേഷേട്ടന്റെ ജ്യേഷ്ടന്‍ ജനീഷേട്ടന്‍ മാതുവിന് വേണ്ടി എഴുതിയ പാട്ട് വേദിയില്‍ വച്ച് മ്യൂസിക് ചെയ്ത് വിദ്യാധരന്‍ മാസ്റ്റര്‍ പാടി. ഈ പിറന്നാളിലെ അവിസ്മരണീയ മുഹൂര്‍ത്തം അതായിരുന്നു. കണ്ണു നിറഞ്ഞു പോയി എല്ലാവരുടെയും.


  ഈ പിറന്നാള്‍ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ മാതംഗി ആര്‍ട്‌സ് മിറ കള്‍ചറല്‍ സൊസൈറ്റി എന്ന പേരില്‍ ഞങ്ങള്‍ ഒരു സംഘടന രൂപീകരിച്ചു. മാതംഗി എന്നാല്‍ സകല കലകളുടെയും അധിപയായ ഭഗവതി എന്നാണ്. സാക്ഷാല്‍ ത്രിപുര സുന്ദരി. മൂകാംബിക. ദശമഹാവിദ്യയില്‍ ഒന്‍പതാം ഭാവം.. അതുകൊണ്ടാണ് സൊസൈറ്റിയ്ക്ക് ആ പേര് നല്‍കിയത്. നാടകത്തിനും സംഗീതത്തിനും സാഹിത്യത്തിനും നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയ സ്ത്രീ പ്രാതിനിധ്യമുള്ള സംഘടനയാണ് മാതംഗി ആര്‍ട്‌സ് കള്‍ച്ചറല്‍ സൊസൈറ്റി.മറ്റു വിശേഷങ്ങള്‍ പുറകേ അറിയിക്കാം.

  ഇന്നലെ എത്തിച്ചേര്‍ന്ന അശോകേട്ടന്‍, സുഗന്ധി ചേച്ചി,ഉൃ മോഹന്‍, രേഖ ചേച്ചി, ഷൈന്‍ ചേട്ടന്‍, കല ചേച്ചി, ആശ തൃപ്പുണിത്തുറ ചേച്ചി , പ്രിയങ്ക (ആര്ടിസ്റ്റ് ), രാജാസാഹിബ്, സാഹിത്യകാരി ശശികല മേനോന്‍, റാണി ശരണ്‍ റാണി ചേച്ചി, കണ്മണി,സംഗീത വിദ്യാധരന്‍, ഊര്‍മിള, സുജിത് ഉണ്ണി, മഹി, മനീഷ്, സൈനേഷ്,സായന്ത്,ആത്മജ ചേച്ചി, ബിസ്മിക്കുട്ടി,തുടങ്ങി എല്ലാപേര്‍ക്കും മാതുവിന്റെ അദ്ധ്യാപകരായ ചന്ദ്ര ബാബു സര്‍, ,സാജു സര്‍,

  ഞങ്ങളുടെ ഫ്‌ലാറ്റിലെ അയല്‍ക്കാര്‍, പാട്ട് പാടി വേദി ധന്യമാക്കിയ ഭാവന വിജയ്, മാതുവിന്റെ നൂല് കെട്ടു മുതല്‍ ഭക്ഷണം ഗംഭീരമാക്കുന്ന ശരത് ശാലുസ് അരൂര്‍, കേക്ക് ഒരുക്കിയ ആന്‍സി, ഡെക്കറേഷന്‍സ് തയാറാക്കിയ ജ്യൂവല്‍ ക്രാഫ്‌റ്റോപ്പിയ അങ്ങനെ എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും, എത്താന്‍ കഴിയാത്തവര്‍ക്കും,ഇവിടെ ആശംസകള്‍ അറിയിച്ച എല്ലാപേര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  Read more about: lakshmi priya
  English summary
  Bigg Boss Fame Lakshmi Priya Celebrates Her Daughter's Birthday And Shares A Happy News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X