ജീവിതത്തിലെ പുതിയ സന്തോഷം ഉടൻ! ആ സന്തോഷം വാക്കുകളിൽ കാണാമെന്ന് ആരാധകർ; ദുബായ് വിശേഷങ്ങളുമായി പേളി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി പേളി മാണി. അവതാരക, അഭിനേത്രി, വ്‌ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും എല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് നടി. കരിയറിൽ താൻ കൈവെച്ച എല്ലാ മേഖലയിലും ശോഭിക്കാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറുന്നത്. അതിന് മുൻപ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിൽ അവതാരകയായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പേളിയെ പ്രേക്ഷകർ അടുത്ത് അരിഞ്ഞത് ബിഗ് ബോസിലൂടെയാണ്.

തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഇവർക്ക് കൈനിറയെ ആരാധകരുമുണ്ട്

പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇന്ന് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഇവർക്ക് കൈനിറയെ ആരാധകരുമുണ്ട്. പേളിയേയും ശ്രീനിയേയും പോലെ മകള്‍ നിലയും ഇന്ന് ആരാധകർക്ക് പ്രിയങ്കരിയാണ്.

ഇതും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

ഇപ്പോഴിതാ, പേളിയുടെയും ശ്രീനിഷിന്റെയും പുതിയൊരു വ്‌ളോഗ് വൈറലായി മാറുകയാണ്. ദുബായിലെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. പുതുവര്‍ഷത്തിന് മുന്നോടിയായാണ് കുടുംബസമ്മേതം പേളിയും ശ്രീനിഷും ദുബായിൽ എത്തിയത്. മകൾ നിലയും പേളിയുടെ അച്ഛനും അമ്മയും ശ്രീനിഷിനും പേളിക്കും ഒപ്പമുണ്ട്.

ഗോള്‍ഡന്‍ വിസ കിട്ടിയതിന് പിന്നാലെയാണ് ദുബായിൽ എത്തുന്നത്. അങ്ങനെയാണ് ന്യൂ ഇയറും ദുബായില്‍ ആഘോഷിക്കാനായി തീരുമാനിച്ചത്. നിങ്ങളുടെ പിന്തുണയൊക്കെ ഉള്ളതുകൊണ്ടാണ് ഇതുപോലെയുള്ള നേട്ടങ്ങൾ ഒക്കെ കിട്ടുന്നത്. വിസയ്ക്ക് നൽകിയപ്പോൾ യൂട്യൂബിലെ ഫോളോവേഴ്‌സിനെക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളില്ലെങ്കില്‍ എനിക്ക് ഇതൊന്നും കിട്ടില്ല, ഇതും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന് പേളി പറഞ്ഞു.

നിലു നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല

താമസിക്കുന്ന അപ്പാർട്മെന്റും പേളി വീഡിയോയിൽ കാണിക്കുന്നുണ്ട്. പൊതുവെ ഹോട്ടലിലാണ് താമസിക്കാറുള്ളത്. പക്ഷെ ഇത്തവണ 10 ദിവസത്തിലധികം ഇവിടെയുണ്ട്. അപ്പാര്‍ട്ട്‌മെന്റാവുമ്പോള്‍ നമുക്ക് കുക്കിംഗ് ഒക്കെ ചെയ്യാം പേളി പറഞ്ഞു.

മമ്മിക്കൊപ്പം ഷോപ്പിംഗിന് പോയ സമയത്ത് നിലു കാണിച്ച കുസൃതിയെക്കുറിച്ചും പേളി പറയുന്നുണ്ട്. ഇവിടിരുന്നൊരു ലൈറ്റ് അവള്‍ പൊട്ടിച്ചു. ഓണറോട് വിളിച്ച് പറഞ്ഞപ്പോള്‍ നിലു ഓക്കെയല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. നിലു നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ലെന്നായിരുന്നു പേളി പറഞ്ഞത്. മമ്മിയുടെ ഫോണും അവള്‍ വെള്ളത്തിലിട്ടു. നിലു കാരണം മമ്മിക്ക് പുതിയ ഫോണ്‍ കിട്ടിയെന്നും പേളി പറഞ്ഞു.

ശ്രീനിയും പേളിയും മെയ്ഡ് ഫോര്‍ ഈച്ച് അദറാണെന്നും കൂട്ടുകാരികള്‍

പേളിയെ കാണാൻ രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. നിങ്ങൾ ഇവരെ കണ്ടു കാണും എന്റെ വെഡ്ഡിംഗ് വീഡിയോയില്‍ ബ്രൈഡ് മെയ്ഡായി ഇവരുമുണ്ടായിരുന്നു എന്ന് പറഞ്ഞാണ് പേളി സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം പേളിയും ശ്രീനി പുറത്തുപോകുന്നതും വീഡിയോയിൽ കാണാം.

വൈബുണ്ടാക്കാന്‍ പേളി കഴിഞ്ഞിട്ടേ ആളുള്ളൂ. അത് വേറൊരാള്‍ക്കും കഴിയില്ല. നിങ്ങള്‍ക്ക് പേളിയെക്കുറിച്ച് എല്ലാം അറിയാവുന്നതല്ലേ ഞങ്ങളെന്ത് പറയാനാണെന്നും സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്. ശ്രീനിയും പേളിയും മെയ്ഡ് ഫോര്‍ ഈച്ച് അദറാണെന്നും കൂട്ടുകാരികള്‍ പറഞ്ഞിരുന്നു.

പേളി ഭാഗ്യവതിയാണ്

ജീവിതത്തില്‍ പുതിയൊരു സന്തോഷം കൂടി വരാനുണ്ട്. ഫെബ്രുവരിയിലാണ് അത്. എന്തായാലും അതേക്കുറിച്ച് നിങ്ങളോട് പറയും. കുറച്ച് കഴിയട്ടെയെന്നും പേളിയും ശ്രീനിയും പപറയുന്നുണ്ട്.

നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ഈ സ്‌നേഹത്തിന് ഒരു കോട്ടവും കണ്ണും തട്ടാതെ എന്നും ഇതുപോലെ കാണാന്‍ ആഗ്രഹം, ഒരുപാട് ഇഷ്ടം ജീവിതാവസാനം വരെ ഒരുമിച്ചു ഇത് പോലെ സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നൊക്കെ ആയിരുന്നു ആരാധകരുടെ കമന്റുകൾ.

ശ്രീനിയെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയ പേളി ഭാഗ്യവതിയാണ്. നിങ്ങളുടെ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു. പേളിയുടെ സന്തോഷം ആ വാക്കുകളിലുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X