പെണ്ണ് കാണലിന് സ്റ്റെപ്പിനിയായി നിന്നതാണ്! അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് തന്നെയാണെന്ന് നടി രാജനി ചാണ്ടി
മുത്തശ്ശിയായി സിനിമയിലേക്ക് എത്തി പിന്നീട് പ്രശസ്തിലേക്ക് എത്തിയ താരമാണ് രാജനി ചാണ്ടി. ഒരു മുത്തശ്ശിഖദ എന്ന ചിത്രത്തിലൂടെയായിരുന്നു അറുപ്പത്തിയഞ്ചാം വയസില്‍ നടി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് നടി ശ്രദ്ധേയായി.
ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലേക്ക് പോയതോട് കൂടിയാണ് രാജനിചാണ്ടിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. പുറമേ കാണുന്നത് പോലെയല്ല, അടുത്തറിഞ്ഞാല്‍ ആരും ഞെട്ടി പോകുന്ന അത്രയും കഴിവുകളുള്ള നടിയാണ് രാജനി ചാണ്ടി.
രണ്ടാം ഭാര്യയായി രാധിക വന്നപ്പോൾ; ആദ്യം പ്രശ്നങ്ങളുണ്ടായി; വരലക്ഷ്മിയുമായി അടുത്തതിങ്ങനെ; ശരത്കുമാർ

അറുപത്തിയഞ്ചാമത്തെ വയസില്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ച് അതിന്റെ ലൈസന്‍സ് എടുത്തിട്ടുള്ള ആളാണ് നടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് കരുതിയാണ് താനങ്ങനെ ചെയ്തതെന്നും എന്നാല്‍ ആരും അത്തരം റോളുകള്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു തന്റെ കരിയറിനെ കുറിച്ചും വിവാഹത്തെ പറ്റിയും നടി സംസാരിച്ചത്.
'ചെറുപ്പത്തില്‍ ഞാനൊരു ടോം ബോയി സ്‌റ്റൈലായിരുന്നു. ആരെങ്കിലും എടീ എന്ന് വിളിച്ചാല്‍ പോടാ എന്ന് വിളിക്കുന്ന സ്വഭാവമായിരുന്നു. ഇപ്പോള്‍ പതിനാല് വയസില്‍ പ്രേമവും അതിന്റെ അപ്പുറവും കാണാന്‍ തുടങ്ങി. പക്ഷേ ഞങ്ങള്‍ ആ പ്രായത്തില്‍ കളിച്ചും ചിരിച്ചും ആണ്‍കുട്ടികളുടെ കൂടെ ഓടി നടക്കുകയായിരുന്നു.
വിവാഹം കഴിക്കുന്നത് വരെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴൊന്നും പ്രണയം ഉണ്ടായിട്ടില്ല. അന്ന് എന്റെ അപ്പച്ചന്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. അത് പേടിച്ചിട്ട് തന്നെ പലരും ഇഷ്ടം പറയാന്‍ വന്നിട്ടില്ല. ഞാനും ആരുടെയും പുറകേ പോയിട്ടില്ല.

ഇപ്പോഴത്തെ എന്റെ ഭര്‍ത്താവ് വേറൊരാളെപെണ്ണ് കാണാന്‍ വന്നതായിരുന്നു. ഞാനവിടെ സ്റ്റെപ്പിനിയായി ഇരുന്നതാണ്. ഞങ്ങളുടെ വിവാഹത്തിന് അങ്ങനൊരു കഥയുണ്ട്. പുള്ളിക്കാരന്റെ കല്യാണം വേറൊരു കുട്ടിയുമായി ഉറപ്പിച്ച് വെച്ചതായിരുന്നു. പുള്ളിയുടെ അമ്മച്ചി ഭയങ്കര സ്മാര്‍ട്ടാണ്.
എന്നെ ഒരു സ്റ്റെപ്പിനി പോലെ വെച്ചിരുന്നു. ആദ്യത്തെ കുട്ടിയെ കണ്ട് കുഴപ്പമില്ലെന്ന് കരുതിയെങ്കിലും എന്നെ കൂടി കാണാന്‍ വന്നു. ഇന്ന് പെണ്ണ് കാണാന്‍ വരുന്നത് പോലെ വലിയ കാറിലൊന്നുമല്ല അവര്‍ വന്നത്. ചേട്ടനും അനിയനും കൂടി ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്തിട്ടാണ് വന്നതെന്നും', രാജനി പറയുന്നു.
ബുള്ളറ്റ് ഓടിക്കുകയും മോഡേണ്‍ ഡ്രസ് ഇടുകയുമൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷേ അതിന്റെ താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ സഹിക്കാന്‍ പറ്റില്ല. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള പ്രശ്‌നമാണിത്. മുത്തശ്ശിഖദ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ ലൈസന്‍സ് എടുക്കുന്നത്. അന്ന് വയസ് അറുപത്തയഞ്ചാണ്.
അത്രയും താല്‍പര്യം വന്നിട്ടാണ് ആ പ്രായത്തില്‍ പോയി ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. എന്നിട്ട് പോലീസ് ഓഫീസറുടെ ലുക്കില്‍ ബുള്ളറ്റ് ഓടിച്ച് വരാമന്ന് ഓക്കെ കരുതിയിരുന്നു. പക്ഷേ അങ്ങനൊരു സിനിമയിലേക്ക് എന്നെയാരും വിളിച്ചില്ലെന്ന് രാജനി പറയുന്നു.


Click it and Unblock the Notifications











