എനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ വ്യകതമായി പറയാൻ കഴിഞ്ഞത് ലക്ഷ്മി ചേച്ചി കാരണമെന്ന് റിയാസ്

ബി​ഗ് ബോസ് സീസൺ 4 കഴിഞ്ഞ മൂന്ന് സീസണുകളേക്കാൾ കളർഫുൾ ആയിരുന്നു. മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ബി​ഗ് ബോസ് ഹൗസ് തുടക്കം കുറിച്ചത് പതിനേഴ് പേരായിട്ടാണെങ്കിലും ഇത്തവണ ഇരുപത് മത്സരാർത്ഥികളാണ് മാറ്റുരച്ചത്. വ്യത്യസ്ത മേഖലയിൽ നിന്നെത്തിയ 20 പേർ ന്യൂ നോർമൽ എന്ന കൺസെപ്റ്റിലാണ് മത്സരിക്കാൻ എത്തിയത്.

ഹൗസിനുള്ളിൽ പലപ്പോഴും നാടകീയ രം​ഗങ്ങളും സങ്കർഷഭരിത മൂഹൂർത്തങ്ങളുംം ഉണ്ടായിട്ടുണ്ട്. പ്രേക്ഷകർക്ക് പോലും എന്തെന്ന് മനസ്സിലാകാത്തെ അവസ്ഥ വന്നിട്ടുണ്ട്. എന്നാൽ പോലും ഇത്തവണത്തെ ബി​ഗ് ബോസ് സീസൺ 4 കളർഫുൾ ആയിരുന്നു എന്ന് പ്രേക്ഷകരും ഒന്നടങ്കം പറയും. ബി​ഗ് ബോസ് അവസാനിച്ച് രണ്ടാഴ്ച ആകാൻ പോകുന്നെങ്കിലും ഇതുവരെ ബി​ഗ് മത്സരാർത്ഥികളുടെ വിശേഷങ്ങൾക്ക് അവസാനമായിട്ടില്ല. മത്സരാർത്ഥികളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതു പരിപാടികളിലുമായി സജീവമായി തന്നെ ഉണ്ട്.

ലക്ഷ്മി പ്രിയ ഒരു കാരണമായി

അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ പറയുന്ന ഓരോ കാര്യങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ റിയാസ് കേരളീയം ചാനലിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. റിയാസ് ബി​ഗ് ബോസ് ഹൗസിനുള്ളിൽ ആനുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു.

പല മത്സരാർത്ഥികളുടെ തെറ്റായ ധാരണകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഹൗസിനുള്ളിൽ പല കാര്യങ്ങളും സംസാരിക്കാൻ ഒരു പരിധി വരെ ലക്ഷ്മി അല്ലേ കാരണം എന്ന ചോദ്യത്തിനായിരുന്നു റിയാസിൻ്റെ മറുപടി. അതേ എന്നാണ് റിയാസ് മറുപടി പറഞ്ഞത്. തൻ്റെ ചിന്തകളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും വളരെ വ്യക്തതയോടെ ഷോയിലൂടെ പറഞ്ഞിരുന്നു. താൻ ഷോയിൽ എങ്ങനെയാണോ നിന്നത് അതുപോലെ തന്നായാണ് റിയൽ ലൈഫിൽ എന്നും റിയാസ് പറഞ്ഞു.

എൽ ജി ബിറ്റി ക്യു ഐ എ

തെറ്റായ കാര്യങ്ങൾ ആര് പറഞ്ഞാലും അത് കേട്ടോണ്ട് ഇരിക്കാൻ കഴിയില്ല. തിരുത്തേണ്ടത് ആണെങ്കിൽ അവർക്ക് തിരുത്തിക്കൊടുക്കുക തന്നെ ചെയ്യും. എൽ ജി ബിറ്റി ക്യു ഐ എ യെ കുറിച്ചും ഫെമിനസത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് റിയാസ് സലീം.

വൈൽഡ് കാർഡ് എൻട്രി

വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് എത്തിയതെങ്കിലും ഷോയുടെ അവസാന ദിവസങ്ങൾ കളറാക്കിയതിന് പ്രധാന കാരണം റിയാസ് തന്നെയാണ്. വന്ന ആഴ്ചയിൽ ഹൗസിലുള്ളവർക്കും പ്രേക്ഷകർക്കും അരോജകമായി തോന്നിയെങ്കിലും പിന്നീട് റിയാസ് എന്ന ചെറുപ്പക്കാരൻ എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു.ആക്ടീവ് അല്ലാതിരുന്ന എല്ലാ മത്സരാർത്ഥികളെയും റിയാസ് ​ഗെയിമിൻ്റെ ഭാ​ഗമാക്കിയിരുന്നു. ദിൽഷയുടെ വിജയത്തിന് കാരണം താനും കൂടിയാണെന്നും റിയാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read also: എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്! പുത്തൻ സെൽഫി ചിത്രങ്ങളുമായി അഭയ ഹിരൺമയി

ലക്ഷ്മിപ്രിയ

സ്ത്രീ മത്സരാർത്ഥികളിൽ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു ലക്ഷ്മി പ്രിയ. തനിക്ക് പറയാനുള്ള കാര്യങ്ങൾ മറച്ച് പിടിക്കാതെ ആരോടാണോ പറയേണ്ടത് അവരോട് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി പ്രിയയും മത്സരിച്ചത്. പറയുന്ന കാര്യം തെറ്റാണെങ്കിലും ശരിയാണെങ്കിലും തനിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യുന്ന ഒരു മത്സരാർത്ഥിയായിരുന്നു. റിയാസും ലക്ഷ്മി പ്രിയയും പല സന്ദർഭങ്ങളിലും കൊമ്പുകോർക്കേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മി പ്രയയുടെ പല പ്രതികരണങ്ങളുമാണ് റിയാസിനെ ഒരോ കാര്യങ്ങളും പറയാൻ പ്രേരിപ്പിച്ചിട്ടുള്ളത് കൂടുതലും.

Recommended Video

Arya Sister Wedding: കല്യാണത്തിന് വന്ന അതിഥികളെ ആര്യ ട്രീറ്റ് ചെയ്യുന്നത് കാണേണ്ടത് തന്നെ
റിയാസ് ആരെണെന്ന് ജനങ്ങൾ അറിയാൻ കാരണം

റിയാസ് ആരാണെന്ന് ബോധ്യപ്പെടുത്താനും റിയാസിൻ്റെ അറ്റിറ്റ്യൂഡ് എന്താണെന്നും ഫെമിനസത്തെക്കുറിച്ച് റിയാസ് ചിന്തിക്കുന്നത് പറയാനും അവസരം ഒരുക്കിയത് ലക്ഷ്മി പ്രയ ആണ്. ഹൗസിനുള്ളിൽ ഫെമിനസത്തെക്കുറിച്ചും റിയാസ് പറഞ്ഞിട്ട് പലപ്പോഴും. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നതല്ല മറിച്ച് സ്ത്രീകളുടെ ശബ്ദത്തെ ഉയർത്തുകയാണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് റിയാസ് പറഞ്ഞിരുന്നത്. ലക്ഷ്മി പ്രിയ ബി​ഗ് ബോസ് ഹൗസിലെ ഒരു നല്ല കണ്ടന്റ് ക്രിയേറ്റർ ആണെന്നും റിയസ് പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X