For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  |

  ബി​ഗ് ബോസ് സീസൺ നാലിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർത്ഥിയാണ് റിയാസ് സലീം. എന്നാൽ റോബിൻ പുറത്തായതിന് ശേഷം ഷോയുടെ ​ഗതിയെ തന്നെ മാറ്റി മറിച്ച ഒരു മത്സരാർത്ഥിയായിരുന്നു. ബി​ഗ് ബോസിലെ ഭൂരിഭാ​ഗം മത്സരാർത്ഥികളും വിന്നറാകണം എന്ന് ആ​ഗ്രഹിച്ച മത്സരാർത്ഥി കൂടിയാണ്. ഷോയിൽ എത്തിയ ആദ്യ നാളുകളിൽ മറ്റ് മത്സരാരാ‍ത്ഥികളുമായി വാക്ക് തർക്കവും ഒക്കെ ഉണ്ടായെങ്കിലും പിന്നീട് പലരുമായി സൗഹൃദം കൂടിയ മത്സരാർത്ഥി കൂടെയാണ്.

  ഇത്തവണ ബി​ഗ് ബോസ് സീസൺ വ്യത്യസ്തമായ ആശയത്തോടെയാണ് തുടക്കം കുറിച്ചത്. ന്യു നോർമൽ ടാ​ഗ്ലൈനിലാണ് മത്സരത്തില് തുടക്കം കുറിച്ചത്. വ്യത്യസ്തരായ 20 മത്സരാർത്ഥികൾ ഷോയിൽ മത്സരിക്കുകയും ചെയ്തു. ന്യു നോർമൽ എന്ന ആശയത്തോട് കൂടി തുടങ്ങിയ ഷോയിൽ മത്സരാർത്ഥികളോടും അതുപോലെ പ്രേക്ഷകരിലേക്കും സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും എത്തിക്കാൻ റിയാസിന് കഴിഞ്ഞു.

  ആർത്തവത്തെക്കുറിച്ചും എൽജിബിടിക്യുഎ പോലെയുള്ള കമ്മ്യൂണിറ്റിയെക്കുറിച്ചെക്കെ വ്യക്തമായും ക‍ൃത്യമായും പറയാൻ റിയാസിന് സാധിച്ചു. അതുകൊണ്ട് തന്നെ റിയാസിന് പ്രേക്ഷകരിൽ നിന്ന് പിന്നീട് അങ്ങോട്ട് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

  റിയാസ് എന്ന മത്സരാർത്ഥി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും അതുപോലെ തന്നെ ബി​ഗ് ബോസ് ഹൗസിനകത്ത് വെച്ചും. റിയാസിന്റെ സ്‌ത്രൈണ സ്വഭാവത്തെ കളിയാക്കിയവരും ഉണ്ടായിരുന്നു. എല്ലാത്തിനും റിയാസ് കൃത്യമായുള്ള മറുപടിയും അപ്പപ്പോൾ തന്നെ നൽകിയിരുന്നു.

  സമൂഹ മാധ്യമങ്ങളിൽ സജീവമായ റിയാസ് കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണഅ വൈറലാകുന്നത്. ബി​ഗ് ബോസിനകത്ത് വെച്ചുണ്ടായ ഒരു ഇൻസിഡൻ്റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷോയിൽ വെച്ച് തന്റെ ജെന്ററിനെ ചോദ്യം ചെയ്ത ബ്ലെസ്ലിയ്ക്ക് മറുപടി നല്‍കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  റിയാസിനെ കളിയാക്കി വന്ന ബ്ലെസ്ലിയോട്, 'എന്നാല്‍ നീ എന്റെ അടിവസ്ത്രം കൂടി ഊരിനോക്കടാ' എന്ന് പറയുന്ന മറുപടിയാണ് റിയാസിൻ്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പക്ഷെ സെന്‍സറിങ് ചെയ്തതുകൊണ്ടാവാം ഈ വീഡിയോ ക്ലിപ് എപ്പിസോഡ് പുറത്ത് വിട്ടപ്പോള്‍ അതില്‍ ഇല്ലാതിരുന്നത്. ബ്ലെസ്ലി ക്യാപ്റ്റനായിരിയ്ക്കുന്ന സമയത്ത് നടന്ന സംഭവമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  ലിംഗഭേദത്തെ കുറിച്ച് നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് റിയാസ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ജനനേന്ദ്രിയങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഒരാളുടെ ലിംഗഭേദം തിരിച്ചറിയാന്‍ സാധിക്കില്ല. സ്വന്തം കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് ലിംഗഭേദം തിരിച്ചറിയാൻ കഴിയും, റിയാസ് പറയുന്നത്.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  'ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആയിരുന്നു താത്പര്യം. വർഷങ്ങളായി ഹിന്ദി ബിഗ് ബോസിൻ്റെ വലിയ ആരാധകനാണ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് എന്റെ ഒരു സ്വപ്‌നമാണ്. എന്റെ ഈ ആഗ്രഹം സഫലമാകാൻ നിങ്ങൾ ഓരോരുത്തരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം. മലയാളം ബിഗ് ബോസിലും പങ്കെടുക്കണമെന്നും ആഗ്രഹിച്ചിരുന്നു. അത് സഫലമാകുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷെ പങ്കെടുക്കാൻ കഴിഞ്ഞു', റിയാസ് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞു.

  റിയാസ് ബി​ഗ് ബോസിൽ എത്തുന്നതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളാണ് റിയാസ് അന്നും പറഞ്ഞിട്ടുളളത്. ഇപ്പോഴും അത് തന്നെ തുടരുന്നു. റിയാസിന് നിരവധി സെലിബ്രിറ്റി സപ്പോർട്ടേഴ്സും ഉണ്ട്.

  Read more about: bigg boss
  English summary
  Bigg Boss fame Riyas Salim shared a video about when someone ask my gender my reply like this goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X