സൂപ്പര്‍ സ്റ്റാറോ മെഗാ സ്റ്റാറോ ചെയ്താല്‍ മിണ്ടില്ല; ഞാന്‍ ചെയ്താല്‍ ഗേയും പെണ്ണും; തുറന്നടിച്ച് റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് നാളുകളായി. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പോയ സീസണ്‍ കൊളുത്തി വിട്ട തീ ഇതുവരേയും അണഞ്ഞിട്ടില്ല. വീടിന് അകത്തേ സൗഹൃദം പുറത്തും തുടരുന്നവരും പുറത്തെത്തിയപ്പോള്‍ അത് അടിയായി മാറിയവരുമൊക്കെയുണ്ട്. അവരുടെ വിശേഷങ്ങളും വിവാദങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചര്‍ച്ചയായി മാറുകയും ചെയ്യാറുണ്ട്.

പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്ന താരങ്ങള്‍ക്കൊപ്പം തന്നെ അത്ര പരിചിതരല്ലാത്തവരും നിറഞ്ഞതായിരുന്നു പോയ സീസണ്‍. ഇങ്ങനെ തുടക്കത്തില്‍ ആര്‍ക്കും അധികം അറിയാതിരുന്നവര്‍ ഷോ തീരുമ്പോഴേക്കും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ആ അര്‍ത്ഥത്തില്‍ പുതിയ താരങ്ങളുടെ ജന്മവേദി കൂടിയായിരുന്നു.

Riyas Salim

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരായ വ്യക്തിയാണ് റിയാസ് സലീം. സത്യത്തില്‍ ബിഗ് ബോസ് വീട്ടിലേക്ക് റിയാസ് എത്തുന്നത് തന്നെ പകുതിയ്ക്ക് വച്ചാണ്. വൈല്‍ഡ് കാര്‍ഡിലൂടെയാണ് റിയാസ് കടന്നു വരുന്നത്. ആ യാത്ര അവസാനിക്കുന്നതാകട്ടെ ടോപ് ത്രീയിലും. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായം കുറിച്ചാണ് റിയാസ് മടങ്ങിയത്.

തുടക്കത്തില്‍ ധാരാളം പരിഹാസങ്ങളും അധിക്ഷേപങ്ങളും വീടിന് അകത്തും പുറത്തും റിയാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ സ്‌ത്രൈണഭാവത്തിന്റെ പേരിലായിരുന്നു റിയാസിന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നത്. എന്നാന്റെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞും, വീടിന് അകത്തുള്ളവരേയും പുറത്തുള്ളവരേയും ജെന്റര്‍ അവേര്‍നെസ് പഠിപ്പിച്ച് അവരെ കൊണ്ട് തന്നെ തനിക്ക് കയ്യിടിപ്പിക്കുകയായിരുന്നു റിയാസ്.

ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് റിയാസ്. സോഷ്യല്‍ മീഡിയിയല്‍ സ്ഥിരമായി മേക്കപ്പ് വീഡിയോകള്‍ പങ്കുവെക്കാറുണ്ട് റിയാസ്. ഇങ്ങനെ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മേക്കപ്പിടുന്ന തന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

നിങ്ങളുടെ സൂപ്പര്‍ സ്റ്റാറോ മെഗാ സ്റ്റാറോ കോസ്‌മെറ്റിക്‌സ് യൂസ് ചെയ്യുമ്പോള്‍ നിങ്ങളൊന്നും മിണ്ടില്ല. പക്ഷെ ഞാന്‍ ഉപയോഗിച്ചാല്‍ ഞാന്‍ പെണ്ണ്, ഗേ എന്തൊക്കയോ. ഇരട്ടത്താപ്പ്. കോസ്‌മെറ്റിക്‌സിന് ലിംഗം നല്‍കല്ലേ എന്നായിരുന്നു വീഡിയോയ്ക്ക് റിയാസ് നല്‍കിയ ക്യാപ്ഷന്‍. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

Riyas Salim

താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. നിന്നെ പോലെ മനോഹരമായി മേക്കപ്പ് ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നുവെന്നാണ് മുന്‍ ബിഗ് ബോസ് താരം ആര്യ കമന്റ് ചെയ്തത്. ആ സന്ദേശം ഇഷ്ടമായി. മേക്കപ്പ് ജെന്റര്‍ ന്യട്രല്‍ ആണ്. അതിന്റെ അര്‍ത്ഥം മനസിലാകാത്തവരോട്, ആര്‍ക്കും വേണമെന്നുണ്ടെങ്കില്‍ മേക്കപ്പ് ചെയ്യാം എന്നായിരുന്നു റിയാസിന്റെ അടുത്ത കൂട്ടുകാരിയായ അപര്‍ണ മള്‍ബറി കമന്റ് ചെയ്തത്. ശീതള്‍ ശ്യാം, ശില്‍പ ബാല തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകർ. നാലാം സീസണിന്റെ വലിയ വിജയത്തിന് പിന്നാലെ അഞ്ചാം സീസണും എത്തുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പറയുന്നത് മാർച്ച് അവസാനത്തോടെ അഞ്ചാം സീസണ്‍ ആരംഭിക്കും. മാർച്ച് 26നാണ് ഷോ ആരംഭിക്കുക എന്നും ചില റിപ്പോർട്ടുകളുണ്ട്. ഇതിനോടകം തന്നെ സീസണ്‍ 5ല്‍ ആരൊക്കെയുണ്ടാകും എന്ന തരത്തിലുള്ള പ്രവചനങ്ങളൊക്കെ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും മുഴുവന്‍ സമയവും ഹോട്ട്സ്റ്റാറില്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് എന്ന് വ്യക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X