കൊച്ചു കുട്ടിയെ പോലെയാണ്, ഒരു പാവം; മൂന്ന് സിനിമകൾ റിലീസ് ചെയ്യാനുണ്ട്!, ആരതിയെ കുറിച്ച് വാചാലനായി റോബിൻ

അടുത്ത കാലത്ത് കേരളത്തിൽ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ മച്ചാനായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നിരുന്ന താരം എഴുപത് ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച് തിരിച്ചെത്തിയത് അടുത്ത കാലത്ത് മലയാളത്തിലെ ഒരു സിനിമാ താരങ്ങൾക്കും ലഭിക്കാത്തത്ര പിന്തുണയോടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു മത്സരാര്‍ഥിക്കും ലഭിക്കാത്ത പിന്തുണയാണ് റോബിൻ നേടിയെടുത്തത്.

ജീവിതത്തിൽ നിറയെ സ്വപ്നങ്ങളുമായാണ് റോബിൻ ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയത്. ബിഗ് ബോസ് വിജയി ആകണം എന്ന സ്വപ്നമാണ് ആദ്യമായി ഉണ്ടായിരുന്നതെങ്കിലും താരത്തിന് അതിൽ കാലിടറി. എന്നാൽ പുറത്തെത്തിയ ശേഷം പ്രതീക്ഷിച്ചതിലും കൂടുതൽ അവസരങ്ങളാണ് താരത്തിന് മുന്നിൽ തുറന്നത്.

കൂട്ടായി ഉള്ളത് ഭാവി വധു ആരതി പൊടിയും

റോബിന്റെ മറ്റൊരു സ്വപ്നമായ സിനിമയിലേക്ക് പോലും അവസരങ്ങൾ തുറന്നിരുന്നു. ചില അവസരങ്ങൾ നടന് ലഭിച്ചിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. തുടർന്ന് സ്വന്തം സിനിമയെന്ന ആഗ്രഹത്തിലേക്ക് ചുവടു വെച്ച് തുടങ്ങിയിരിക്കുകയാണ് റോബിൻ. ഒപ്പം കൂട്ടായി ഉള്ളത് ഭാവി വധു ആരതി പൊടിയും. നിറയെ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്ന റോബിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ആരതി പൊടിയും.

റോബിൻ - ആരതി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് റോബിൻ ആരതിയെ കണ്ടു മുട്ടുന്നതും സുഹൃത്തുക്കൾ ആവുന്നതും. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹിതരാകാം എന്ന തീരുമാനത്തിലേക്കും ഇവരെ എത്തിക്കുകയായിരുന്നു. റോബിൻ - ആരതി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. അടുത്ത വര്‍ഷം ആദ്യം വിവാഹ നിശ്ചയം നടക്കുമെന്നാണ് റോബിന്‍ അറിയിച്ചത്.

റോബിൻ ആരതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ

പരിചയപ്പെട്ട അന്ന് മുതൽ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ട് റോബിനും ആരതിയും. ഇപ്പോഴിതാ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ റോബിൻ ആരതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തങ്ങളുടെ ആദ്യ സിനിമയെ കുറിച്ചും റോബിൻ സംസാരിക്കുന്നുണ്ട്. റോബിന്റെ വാക്കുകൾ ഇങ്ങനെ.

'ആരതി അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് വന്ന കുട്ടിയാണ്. ആൾ ശരിക്കും പാവമാണ്. ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയാണ്. ഒരു സംരഭകയാണ്. ഒരു ഫാഷൻ ഡിസൈനറാണ്. സ്വന്തമായി ഒരു ബൊട്ടീക് ഉണ്ട്. ചെയ്ത മൂന്ന് സിനിമകൾ റിലീസ് ചെയ്യാൻ ഇരിക്കുന്നുണ്ട്. ഒരുപാട് അംബീഷ്യസാണ്. ഞങ്ങൾ രണ്ടുപേരും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ആളുകളാണ്. രണ്ടുപേരും ഒരുമിച്ച് ആഗ്രഹങ്ങൾ എല്ലാം നേടണം എന്നതാണ് ആഗ്രഹം.

വളരെ ചെറിയ സിനിമയാണ്

ഒരു പ്രശ്‌നം വന്നാൽ പരസ്‌പരം പിന്തുണച്ച് രണ്ടുപേരും നിൽക്കുന്നുണ്ട്. അത് വലിയൊരു സ്ട്രെങ്ത് തന്നെയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ട്. ആരതിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എനിക്ക് അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും.

ആരതി സിനിമയിലേക്ക് വന്നത് തന്റെ ബ്രാൻഡ് എസ്റ്റാബ്ലിഷ്‌ ചെയ്യാൻ വേണ്ടിയാണു. ആരതിക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഞാൻ ചെയ്യാൻ പോകുന്ന സിനിമയിൽ ആരതിയാണ് നായിക. എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോവിഡിന് മുന്നേ ഉള്ള പ്ലാൻ ആയിരുന്നു. ഇപ്പോൾ കുറച്ചുകൂടെ എളുപ്പമായി. വളരെ ചെറിയ സിനിമയാണ്.

വലിയ പ്രതീക്ഷയൊന്നും വേണ്ട

എല്ലാവരെയും പോലെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉള്ള ആളായിരുന്നു ഞാൻ. അതിനു വേണ്ടി പ്രൊഡക്ഷൻ ചെയ്യുന്നു. അഭിനയിക്കുന്നു. വലിയ പ്രതീക്ഷയൊന്നും വേണ്ട. അങ്ങനെയൊരു സിനിമയൊന്നുമല്ല. ചെറിയ സിംപിൾ കഥയാണ്. ഒരു സിനിമയാക്കണം. ഞാൻ തന്നെ ഡയറക്ട് ചെയ്ത് എന്നെ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്തിക്കണം.

സിനിമയ്ക്ക് വേണ്ടി എക്സ്ട്രാ എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാണ് ചെന്നൈ വരെ ഓടി കവർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാൽ ഇല്ല. കുറെ പരിമിതികൾക്ക് ഇടയിൽ നിന്ന് ഹാർഡ് വർക്ക് ചെയ്ത് ആ സിനിമ പൂർത്തീകരിച്ച് ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ ആണ്. എന്തായാലൂം വലിയ സംഭവമൊന്നും പ്രതീക്ഷിക്കണ്ട. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്യുന്നതാണ്,' റോബിൻ പറഞ്ഞു.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X