എന്നെ ഹാപ്പിയാക്കി വെക്കുന്നത് ആരതിയാണ്; പ്രണയത്തിലായ ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് റോബിൻ
ബിഗ് ബോസ് സീസൺ 4 ലൂടെ കേരളത്തിൽ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ മച്ചാനായി സോഷ്യൽ മീഡിയയിൽ റോബിൻ മുൻപ് സാന്നിധ്യമറിയിച്ചിരുന്നെങ്കിലും അധികമാർക്കും താരത്തെ അറിയില്ലായിരുന്നു. എന്നാൽ എഴുപത് ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച റോബിൻ കേരളത്തിലേക്ക് തിരിച്ചെത്തിയത് മലയാളത്തിലെ ഒരു സിനിമാ താരങ്ങൾക്ക് പോലും ലഭിക്കാത്തത്ര ജന പിന്തുണയോടെയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു മത്സരാര്‍ഥിക്കും ലഭിക്കാത്ത പിന്തുണയാണ് റോബിൻ നേടിയെടുത്തത്. ജീവിതത്തിൽ നിറയെ സ്വപ്നങ്ങളുമായാണ് റോബിൻ ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയത്.

സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്‌തതിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുമ്പോൾ റോബിൻ പോലും അറിഞ്ഞിരുന്നില്ല തനിക്ക് ഇത്രയധികം ആരാധകരുണ്ടെന്ന്. ബിഗ് ബോസിന് ശേഷം ഒരുപാട് വേദികളിലാണ് ഉദ്‌ഘാടകനായും മറ്റും റോബിൻ എത്തിയത്. നിരവധി അവസരങ്ങളും താരത്തിന് മുന്നിൽ തുറന്നിരുന്നു.
സിനിമകളിൽ നിന്ന് പോലും ചില അവസരങ്ങൾ താരത്തെ തേടി എത്തി. എന്നാൽ ഇതുവരെ അതൊന്നും സംഭവിച്ചില്ല. പക്ഷെ സ്വന്തം നിലയ്ക്ക് സിനിമയെന്ന ആഗ്രഹത്തിലേക്ക് ചുവടു വെച്ച് തുടങ്ങിയിരിക്കുകയാണ് റോബിൻ. ഒപ്പം കൂട്ടായി ഉള്ളത് ഭാവി വധു ആരതി പൊടിയുമുണ്ട്.

തുടരെ തുടരെ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്ന റോബിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയതാണ് ആരതി പൊടിയും. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് റോബിൻ ആരതിയെ കണ്ടു മുട്ടുന്നതും സുഹൃത്തുക്കൾ ആവുന്നതും.
പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹിതരാകാം എന്ന തീരുമാനത്തിലേക്കും എത്തിക്കുകയായിരുന്നു. ഇപ്പോൾ റോബിൻ - ആരതി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വര്‍ഷം ആദ്യം വിവാഹ നിശ്ചയം നടക്കുമെന്നാണ് അടുത്തിടെ റോബിന്‍ അറിയിച്ചത്. ആ ദിവസത്തിനായി കാത്തിരിക്കുന്നവർ ഏറെയാണ്.

അതേസമയം, പരിചയപ്പെട്ട അന്ന് മുതൽ എല്ലാ കാര്യങ്ങളിലും റോബിനൊപ്പം ആരതിയും ഉണ്ട്. ഏറ്റവും മികച്ച കപ്പിൾസായാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, ആരതിയുമായി പ്രണയത്തിലായ ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റോബിൻ. ഷോ റീൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോബിൻ.

'എന്റെ അഗ്രഷൻ എന്റെ നെഗറ്റീവ് ആണ്. അത് ഇമിറ്റേറ്റ് ചെയ്യാനോ. അതിൽ ഇൻഫ്ലുവെൻസ് ആവാനോ ഞാൻ ആരോടും ഒരിക്കലും പറയത്തില്ല. ഞാൻ കുട്ടിക്കാലം മുതൽ ഷോർട്ട് ടെംപെർഡ് ആണ്. അതൊക്കെ ഇപ്പോൾ കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആരതിയെ ഞാൻ ഇതുപോലൊരു അഭിമുഖത്തിൽ വളരെ അപ്രതീക്ഷിതമായി കണ്ടതാണ്.
എന്റെ സ്ട്രസ്സൊക്കെ കുറെ പോകുന്നത് ആരതി ഉള്ളത് കാരണമാണ്. ആൾ പുറത്ത് വളരെ സൈലന്റ് ആയിട്ടാണ് ഇരിക്കുന്നതെങ്കിലും ആൾ എപ്പോഴും ഹാപ്പിയാണ്. ഭയങ്കരമായിട്ട് ചിരിച്ച് ചിരിച്ച് ഇരിക്കുന്നത് കാണാം. സത്യം പറഞ്ഞാൽ എന്നെ നല്ല രീതിയിൽ ഹാപ്പി ആക്കാനും ടെക്ക് കെയർ ചെയ്യാനും നല്ല രീതിയിൽ ശ്രമിക്കുന്നുണ്ട്.

എന്റെ ദേഷ്യത്തിലൊക്കെ നല്ല ശ്രദ്ധയുണ്ട്. ഞാൻ എടുത്ത് ചാടുന്ന ആളാണ്. ഞാൻ ചിന്തിക്കാതെ ചെയ്യുന്ന കാര്യങ്ങൾ എന്തെങ്കിലും ആണെങ്കിൽ പുള്ളിക്കാരി എന്നോട് ചേട്ടാ അത് ഇങ്ങനെയാണ് എന്ന് പറയും. അപ്പോൾ അത് ശരിയാണ് എന്ന തോന്നൽ എനിക്കും വരും. അങ്ങനെ എനിക്ക് തിരിച്ചറിവുകൾ നൽകാറുണ്ട്,' റോബിൻ പറഞ്ഞു.


Click it and Unblock the Notifications