Don't Miss!
- News
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
റോബിനെ പരിചയപ്പെട്ടത് ഏറ്റവും വൃത്തികെട്ട സമയത്താണെന്ന് ആരതി, വഴിത്തിരിവെന്ന് റോബിൻ; മനസ് തുറന്ന് താരങ്ങൾ
അടുത്ത കാലത്ത് കേരളത്തിൽ വലിയ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയ റോബിൻ ഷോയിലൂടെയാണ് വലിയ ജനപിന്തുണ നേടിയത്. എഴുപത് ദിവസം ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച് എത്തിയ റോബിന് തിരിച്ചെത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയ റോബിന്റെ ജീവിതത്തിൽ നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ആണ് അരങ്ങേറിയത്. അതിലൊന്നാണ് ആരതി പൊടിയുമായുള്ള വിവാഹം. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. അടുത്തിടെയാണ് ഇവരുടെ പെണ്ണുകാണൽ കഴിഞ്ഞത്.

റോബിൻ - ആരതി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോൾ. അടുത്ത മാസം വിവാഹ നിശ്ചയം നടക്കുമെന്ന് താരങ്ങൾ അറിയിച്ചിട്ടുണ്ട്. പരിചയപ്പെട്ട അന്ന് മുതൽ എല്ലാ കാര്യങ്ങളിലും റോബിനും ആരതിയും ഒരുമിച്ചുണ്ട്.
ഇപ്പോഴിതാ, ആരതിയെ പരിചയപ്പെട്ട ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റോബിൻ. ബിഹൈൻഡ്വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആദ്യമായി ആരതിയും റോബിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

'എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കുടുംബം. ഒരു പെൺകുട്ടി വരുക അയാളുടെ കൂടെയുള്ള ജീവിതമൊക്കെ ഞാൻ കുട്ടിക്കാലം മുതൽ സ്വപ്‌നം കാണുന്നത് ആയിരുന്നു. ഒരു അഭിമുഖത്തിൽ കൂടിയാണെങ്കിലും ആരതി എന്റെ ജീവിതത്തിലേക്ക് വന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റാണ് അത്,'

'ആരതിക്ക് എന്നെ സഹിക്കാൻ പറ്റുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു. പുള്ളിക്കാരി അത് നന്നായി ഹാൻഡിൽ ചെയ്യുന്നുണ്ട്. പുള്ളിക്കാരിയുടെ അടുത്ത് ഞാൻ നല്ല അനുസരണയുള്ള കുട്ടിയായി നിൽക്കുന്നുണ്ട്. പുള്ളിക്കാരി എന്നെ മനസിലാക്കിയാണ് വന്നത്. ഞാൻ ദേഷ്യപ്പെട്ടാലും അതെല്ലാം മനസിലാക്കി നിൽക്കുന്നുണ്ട്,'
'പുള്ളിക്കാരി ഭയങ്കര അബീഷ്യസ് ആണ്. രാവിലെയും രാത്രിയുമൊക്കെ ആയി ജോലി ചെയ്യാറുണ്ട്. അതിലുമൊക്കെ എനിക്ക് ഒരു ഭാഗമാകാൻ കഴിയുന്നുണ്ട്,'

'കഴിഞ്ഞ ആറ് മാസത്തിനിടെ എന്റെ ഏറ്റവും മോശം അവസ്ഥ പുള്ളിക്കാരി കണ്ടിട്ടുണ്ട്. ഞാൻ എന്താണോ അങ്ങനെ തന്നെയാണ് നിന്നിട്ടുള്ളത്. എന്റെ എല്ലാ ഇമോഷന്സും അതിന്റെ എക്സ്ട്രീമും പുള്ളിക്കാരി കണ്ടിട്ടുണ്ട്. ഞാൻ എങ്ങനെയാണോ അങ്ങനെയാണ് പുള്ളിക്കാരി എന്നെ അംഗീകരിച്ചിരിക്കുന്നത്. എന്റെ പോസിറ്റീവും നെഗറ്റീവും എല്ലാം മനസിലാക്കിയിട്ടുണ്ട്,'
ആരതി അഭിമുഖങ്ങൾ നൽകാൻ അത്ര കംഫർട്ടബിൾ ആയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും നാൾ അഭിമുഖങ്ങൾ നൽകാതിരുന്നതെന്നും റോബിൻ പറയുന്നുണ്ട്.

അതേസമയം, തന്റെ ഏറ്റവും വൃത്തികെട്ട സമയത്താണ് റോബിനെ പരിചയപ്പെട്ടതെന്ന് ആരതിയും അഭിമുഖത്തിൽ പറയുന്നുണ്ട്. 'എന്റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ഒരു സമയത്ത് ആണ് ഞാന്‍ റോബിന്‍ ചേട്ടനെ പരിചയപ്പെടുന്നത്. ഇന്ന് എനിക്ക് അതെല്ലാം ഓവര്‍ കം ചെയ്ത്, ഇവിടെ വരെ എത്താന്‍ പറ്റിയിട്ടുണ്ടെങ്കിൽ അതിന് കാരണം ചേട്ടന്‍ മാത്രമാണ്. ചേട്ടനും അതുപോലൊരു അവസ്ഥയിൽ ആയത് കൊണ്ട് എന്നെ മനസിലാക്കാൻ പറ്റിയെന്നും ആരതി പറഞ്ഞു.
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!