Don't Miss!
- News
'ദിലിപീന് മാത്രമാണോ മാനവും അഭിമാനവും, അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ'; അടൂരിനെതിരെ ഭാഗ്യലക്ഷ്മി
- Automobiles
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍
- Sports
IND vs AUS 2023: സച്ചിന്-കോലി, ആരാണ് മികച്ചവന്‍? ഓസീസ് നായകന് കമ്മിന്‍സ് പറയുന്നു
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
റോബിൻ അന്ന് അച്ഛനും അമ്മയ്ക്കും മുന്നിൽ കരഞ്ഞു; അത് കാരണം എന്റെ അമ്മയ്ക്കും ദേഷ്യം വന്നിട്ടുണ്ട്: ആരതി
സോഷ്യൽമീഡിയയിലെ വൈറൽ താരങ്ങളാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. വൈകാതെ വിവാഹിതരാവാൻ ഒരുങ്ങുകയാണ് ഇരുവരും. അടുത്തിടെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ താരങ്ങൾ അടുത്ത മാസം വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലേക്കും എത്തുകയും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ചെയ്ത രണ്ട് പേരാണ് ആരതി പൊടിയും റോബിനും. വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു ഇരുവരും പ്രണയത്തിലായിട്ട്.

ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥി ആയിരുന്ന റോബിൻ ഷോ കഴിഞ്ഞ് എത്തിയപ്പോഴാണ് ആരതിയുമായി പ്രണയത്തിലാകുന്നത്. ഒരു അഭിമുഖത്തിനിടെ കണ്ടു മുട്ടിയതായിരുന്നു ഇരുവരും. അതിന് ശേഷം എല്ലാത്തിനും ആരതിയും റോബിനും ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നീടാണ് വിവാഹിതരാകാൻ പോകുന്നു എന്ന തീരുമാനം ഇരുവരും പങ്കുവച്ചത്.
പെണ്ണുകാണൽ ചടങ്ങിന് ശേഷം പതിയെ വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിട്ടുണ്ട് താരങ്ങൾ. അതേസമയം, ആദ്യമായി ഒരു കപ്പിൾ ഇന്റർവ്യൂ നൽകിയിരിക്കുകയാണ് ഇരുവരും. ബിഹൈൻഡ്വുഡ്‌സ് ഐസിനാണ് താരങ്ങൾ ആദ്യമായി ഒരുമിച്ച് അഭിമുഖം നൽകിയിരിക്കുന്നത്. അഭിമുഖത്തിൽ റോബിന്റെ കുടുംബത്തിന്റെ സ്നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചും ആരതി പറഞ്ഞത് ശ്രദ്ധനേടുകയാണ്.

റോബിന്റെ അച്ഛനും അമ്മയ്ക്കും റോബിനെക്കാൾ ഇഷ്ടം തന്നോട് ആണെന്നാണ് ആരതി പറയുന്നത്. അതിന്റെ പേരിൽ റോബിൻ കരഞ്ഞതിനെ കുറിച്ചും ആരതി പറയുന്നുണ്ട്.
'ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനേക്കാൾ ഇഷ്ടം എന്നോടാണ്. ഞങ്ങൾ എപ്പോഴും വിളിക്കാറുണ്ട്. പുലർച്ചെ മൂന്ന് നാല് മണിക്കൊക്കെ ഞാൻ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ചേട്ടന്റെ അച്ഛനും അമ്മയുമൊക്കെ എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും. അവസാനം എന്റെ അമ്മയ്ക്ക് ദേഷ്യം ആയി. നിങ്ങൾ എന്താണ് ഇത്രയധികം സംസാരിക്കുന്നത് എന്ന് ചോദിക്കും,' ആരതി പറഞ്ഞു.

ദിവസവും എന്നോട് അച്ഛനും അമ്മയും രണ്ടു മണിക്കൂർ ആണ് സംസാരിക്കുന്നതെങ്കിൽ ആരതിയുമായി നാലും അഞ്ചും മണിക്കൂർ സംസാരിക്കുമെന്ന് റോബിൻ പറയുന്നുണ്ട്. 'അമ്മ എല്ലാവരും ആയിട്ട് ഫ്രണ്ട്ലിയാണ് പക്ഷെ കൂടുതൽ കണക്റ്റ് ചെയ്യാൻ കഴിയുന്നവരോടാണ് കൂടുതൽ സംസാരിക്കുക. എന്തോ പുള്ളിക്കാരിയെ അമ്മയ്ക്ക് ഇഷ്ടമായി. ഞാൻ തന്നെ കരുതാറുണ്ട് ഇവർ ഇത്രമാത്രം എന്താണ് സംസാരിക്കുന്നതെന്ന്,' റോബിൻ പറഞ്ഞു.

'ഞങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായാൽ അച്ഛനും അമ്മയും എന്റെയടുത്താണ് നിൽക്കുക. എന്നെ എന്തെങ്കിലും പറഞ്ഞെന്ന് അറിഞ്ഞാൽ തന്നെ അച്ഛനും അമ്മയും ചേട്ടനെ വിളിച്ച് ചീത്ത പറയും. കഴിഞ്ഞ വട്ടം അങ്ങനെ ചീത്ത പറഞ്ഞിട്ട് കരഞ്ഞു. നിങ്ങൾ എന്താണ് എന്റെ ഭാഗത്ത് നിൽക്കാത്തത് എന്ന് ചോദിച്ചു കരഞ്ഞു,' ആരതി പറഞ്ഞു.

എന്റെ അച്ഛനും അമ്മയുമല്ലേ എന്നോട് അൽപം സ്നേഹം കാണിക്കാമല്ലോ ഇത് മുഴുവൻ അവൾക്ക് സപ്പോർട്ട് ആയപ്പോൾ എനിക്ക് വിഷമം വന്നു. എന്റെ എല്ലാ നല്ലതും ചീത്തയും അച്ഛനും അമ്മയും പറഞ്ഞു കൊടുത്തിട്ടുണ്ട്. രണ്ടു പേരോടും ഒന്നും പറയാൻ പറ്റില്ല. പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാൻ എന്ത് പറഞ്ഞാലും അമ്മ എന്റെ മോൾ എന്റെ മോൾ എന്ന് പറയും. എന്റെ റിലേഷൻഷിപ്പെല്ലാം അച്ഛനും അമ്മയും പറഞ്ഞ് ഇവൾക്ക് അറിയാം,' റോബിൻ പറഞ്ഞു.
-
'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന
-
റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക
-
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്