സഹോദരനുമായി അകന്നു, കൂട്ടായി പ്രീതി; വീട്ടുകാരുടെ എതിര്‍പ്പില്‍ വിവാദമായ വിവാഹം; ഷിജു പറയുന്നു

വര്‍ഷങ്ങളോളം സിനിമയില്‍ അഭിനയിച്ചിട്ടും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിക്കാത്തവരുണ്ട്. കാലങ്ങളോളം വേണ്ടി വരും അവര്‍ക്ക് അവരുടേതായൊരു സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍. അതുപോലെ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം ആ പ്രതീക്ഷകള്‍ക്കൊപ്പം കരിയര്‍ എത്തിക്കാന്‍ സാധിക്കാതെ പോയവരുമുണ്ട്. ചിലര്‍ ഇതിലൊക്കെ തളര്‍ന്നു പോകുമ്പോള്‍, മറ്റ് ചിലര്‍ ശക്തമായി തന്നെ പ്രതിസന്ധികളെ നേരിട്ട് മറി കടക്കും.

നിരവധി സിനിമകളും സീരിയലുകളും അഭിനയിച്ച് മലയാളി മനസില്‍ ഇടം നേടിയ നടനാണ് ഷിജു. മലയാളത്തിന് പുറമെ തെലുങ്കിലും സൂപ്പര്‍ ഹിറ്റുകളിലെ നായകനായി. വലിയ താരമാകുമെന്ന് തുടക്കകാലത്ത് തോന്നിപ്പിച്ച താരമായിരുന്നു ഷിജു. എന്നാല്‍ കരുതി വച്ചത് മറ്റൊന്നായിരുന്നു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് സജീവമായി നിന്നിട്ടും അര്‍ഹമായ പേരുണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല തനിക്ക് എന്നാണ് ഷിജു പറയുന്നത്. അതിനായിട്ടായിരുന്നു ഷിജു ബിഗ് ബോസിലേക്ക് കടന്നു വരുന്നത്.

Shiju

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഷിജു. തന്റെ പേര് ആളുകള്‍ ഓര്‍ത്തിരിക്കുന്നതാകണം എന്നതായിരുന്നു ബിഗ് ബോസിലേക്ക് വരുമ്പോള്‍ ഷിജുവിനുണ്ടായിരുന്ന ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കാനും ഷിജുവിന് സാധിച്ചു. ഇപ്പോഴിതാ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് ഷിജു. സിനിമതെക്വിന് നല്‍കിയ അഭിമുഖത്തിലാണ് ഷിജു തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.

തന്റെ പ്രണയം വലിയ വിവാദമായിരുന്നുവെന്നാണ് ഷിജു പറയുന്നത്. തുടക്കത്തില്‍ തങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായി മാറുകയായിരുന്നു. 2009 ലായിരുന്നു വിവാഹം. താനും സഹോദരനും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഈ സമയത്ത് തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് പ്രീതി ആയിരുന്നു. പിന്നീടത് പ്രണയമായി മാറി. ഒരു സമയം എത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഷിജു വിവാഹത്തെക്കുറിച്ച് പറയുന്നത്.

തങ്ങള്‍ രണ്ട് മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും ഷിജു ഓര്‍ക്കുന്നു. വിവാഹം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറിയെന്നും ഇപ്പോള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കുകയാണെന്നും ഷിജു പറയുന്നു. താന്‍ ബിഗ് ബോസിലേക്ക് വരാനുള്ള കാരണവും പ്രീതിയാണെന്നാണ് ഷിജു പറയുന്നത്.

Shiju

ഭാര്യ ബിഗ് ബോസിന്റെ ആരാധികയാണ്. തനിക്ക് ഇത്രയും കാലം അഭിനയിച്ചിട്ടും സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ഭാര്യയുടെ വാക്ക് കേട്ട് താന്‍ ബിഗ് ബോസിലേക്ക് പോകാന്‍ തീരുമാനിക്കുന്നതെന്നാണ് ഷിജു പറയുന്നത്. തന്റെ ബിഗ് ബോസ് അനുഭവവും ഷിജു പങ്കുവെക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചത് ഒന്നും അല്ല ബിഗ് ബോസില്‍ നടക്കുന്നത്. നമ്മള്‍ കാണുന്ന അവസ്ഥയോ, ഇമോഷന്‍സോ ഒന്നും അല്ല. ആദ്യം കേറി ചെല്ലുന്ന അവസ്ഥ തുടങ്ങി പിന്നീട് കാണുന്നത് തീര്‍ത്തും വ്യത്യസ്തം ആണെന്നും ഷിജു പറയുന്നു.

നിങ്ങള്‍ കണ്ടിരിക്കുന്നത് ടിവിയിലെ ബിഗ് ബോസ് ആണ്. എന്നാല്‍ ശരിക്കും അതല്ല. ഹ്യൂമണ്‍ ബ്രെയിനിനെ എങ്ങനെ റോസ്റ്റ് ചെയ്യാം എന്നതിന് ഉദാഹരണം ആണ് ബിഗ് ബോസ് എന്നാണ് ഷിജു അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഷിജുവിന് ലഭിച്ച കൂട്ടുകാരനാണ് അഖില്‍ മാരാര്‍. ഇരുവരും തമ്മിലുള്ള സൗഹൃദം വലിയ ഹിറ്റായി മാറിയിരുന്നു. ബിഗ് ബോസ് മലയാളം ആരാധകരുടെ പ്രിയപ്പെട്ട കോമ്പോകളില്‍ ഒന്നാണ് അഖില്‍ മാരാരും ഷിജുവും. അഖിലിനെക്കുറിച്ചും ഷിജു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

അഖിലുമായി നല്ല സൗഹൃദം ഇപ്പോഴും ഉണ്ടെന്നാണ് ഷിജു പറയുന്നു. അവന്റെ തിരക്കുകളില്‍ നിന്നും ഒരു അകല്‍ച്ച എന്നല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു വിഷയവുമില്ലെന്നും ഷിജു വ്യക്തമാക്കുന്നു. ഞങ്ങള്‍ തമ്മില്‍ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സിനിമയാണെന്നും ഇപ്പോഴും അത് അങ്ങനെ തന്നെയാണെന്നും ഷിജു പറയുന്നു. രണ്ടാളും ഒരുമിച്ചുള്ള സിനിമകള്‍ വരുന്നുണ്ടെന്നും ഷിജു അറിയിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X