കല്യാണം ഉടൻ ഉണ്ടാവില്ല; വിവാഹത്തിനു ശേഷം മറ്റു പെൺകുട്ടികൾക്കൊപ്പം വീഡിയോ ചെയ്യും: സിജോ വെളിപ്പെടുത്തി

മലയാളം ബി​ഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥിയായിരുന്ന സിജോയ്ക്ക് നിരവധി ആരാധകരുണ്ടായിരുന്നു. അവസാന ആഴ്ച വരെ ആ ഹൗസിൽ പിടിച്ച് നിന്ന മത്സരാർത്ഥി കൂടിയാണ് സിജോ. സത്യത്തിൽ 100 ദിവസം മുഴുവൻ നിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരാളായിരുന്നു. പുറത്തിറങ്ങിയപ്പോൾ ആദ്യം കേട്ടത് സിജോയുടെ വിവാഹ വാർത്തയാണ്. മാത്രമല്ല എയർപ്പോർട്ടിൽ വെച്ച് വിവാഹം ചെയ്യാൻ പോവുന്ന പെൺകുട്ടിയേയും മലയാളികൾ കണ്ടു.

അതിനു ശേഷം നിരവധി പേർ ആ പെൺകുട്ടിയെ തിരക്കുന്നുണ്ട്. ലിനു എന്നാണ് പേര്. എന്നാൽ അതിനു ശേഷം ഒരു വീഡിയോയിൽ പോലും ലിനുവിനെ കണ്ടിട്ടില്ല. അയാം സിജോ എന്ന ചാനലിലൂടെ ലിനുവിനെ കാണുവാൻ പോകുന്നു എന്നാണ് സിജോ പറഞ്ഞത്. 'ഞാൻ വധുവിനെ തേടുകയാണ് ഗയ്‌സ്' എന്നാണ് വീഡിയോക്ക് താഴെ കൊടുത്തിരിക്കുന്ന തമ്പ്നെയ്ൽ.

Sijo John

"എന്നോട് കുറേ പേർ ചോദിച്ചിട്ടുണ്ട് ലിനു എവിടെ എന്ന്. ഒന്ന് എയർപോർട്ടിൽ വെച്ചാണ് എല്ലാവരും അവളെ കാണുന്നത്. സത്യത്തിൽ ലിനുവിന്റെ പപ്പാ പറഞ്ഞത് അവൾ എയർപ്പോർട്ടി നിന്നെ കാണാൻ വന്നോട്ടെ, പക്ഷേ ഒരു മീഡിയക്കാരും അവളുടെ ഫോട്ടോ എടുക്കാൻ പാടില്ല എന്ന്. അതായത് നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നത് ആരെയും അറിയിക്കാൻ പാടില്ലെന്ന് ലിനുവിന്റെ പപ്പാ എന്റടുത്ത് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അവിടെ എത്തിയപ്പോൾ കൈവിട്ടു പോയി. സത്യത്തിൽ സായ് ആണ് എനിക്കിട്ട് പണി തന്നത്. അവനാണ് ഇത് പരസ്യമാക്കിയത്. ഞാൻ ആരെയും അറിയിക്കാതെ രഹസ്യമായി വെച്ചതായിരുന്നു. പക്ഷേ അവസാനം അത് എല്ലാവരും അറിഞ്ഞു."

കോട്ടയത്ത് വെച്ച് ലിനുവിനെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് കാണുന്നത്. ലിനുവിനോട് കല്യാണം ആയോ, കല്യാണം കഴിക്കുന്ന ആളിന്റെ പേരെന്താണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ സിജോ ചോദിക്കുന്നുണ്ട്. എന്നാൽ ലിനു സിജോയുടെ പേര് പോലും പറയാതെ മുഖം മറക്കുന്നുമുണ്ട്. എന്നാൽ തമാശകൾ പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് സീരിയസ് ആയിട്ട് സിജോ സംസാരിക്കുന്നുമുണ്ട്. "കല്യാണത്തിന്റെ തിയ്യതിയൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. ഇനി വരുന്ന വീഡിയോകളിലൂടെ ഞാൻ അത് അറിയിക്കുന്നതായിരിക്കും. ബി​ഗ് ബോസിൽ പോയതിനു ശേഷം എനിക്ക് വണ്ണം കുറഞ്ഞു."

"മാത്രമല്ല ഫിസിക്കൽ കണ്ടീഷൻ മൊത്തത്തിൽ പ്രശ്നമാണ്. അപ്പോൾ അതൊക്കെ ഒന്നു ശരിയാക്കണം. എനിക്ക് അറിയാവുന്ന ഒരു ക്ലിനിക്ക് നാട്ടിൽ തന്നെയുണ്ട്. ഡോക്ടറിനോട് അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ട് കല്യാണത്തിന്റെ ഡെയ്റ്റ് ഉറപ്പിക്കും. ലിനുവിന്റെ വീട്ടുകാർ പറഞ്ഞിട്ടുണ്ട് ഇപ്പോൾ അങ്ങനെ വ്ലോ​ഗിൽ ഒന്നും വരാൻ പാടില്ലെന്ന്."

Sijo John

"അതുകൊണ്ടാണ് ലിനു വീഡിയോകളിൽ പ്രത്യക്ഷപ്പെടാത്തത്. ലിനുവിന് വീഡിയോകളിൽ വരുന്നത് ഇഷ്ടമല്ലെന്നും അതിനാൽ വിവാഹത്തിനു ശേഷം മറ്റു പെൺകുട്ടികൾക്കൊപ്പം വീഡിയോ ചെയ്യാമെന്നും സിജോ പറഞ്ഞു. ഇതു കേട്ടപ്പോൾ ലിനു പറഞ്ഞത് തനിക്ക് പബ്ലിക്കായി വയലൻസ് കാണിക്കാൻ താത്പര്യമില്ലെന്നാണ്."

കിട്ടിയ സമയം മുഴുവൻ ലിനുവിനെ കുഴപ്പിക്കുന്ന ചോദ്യങ്ങളും കുസൃതി നിറഞ്ഞ സംസാരവുമായിരുന്നു സിജുവിന്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. നിങ്ങൾ ഒരുമിച്ചുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് പലരും പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X