ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത

നിരന്തരം വിവാ​ദങ്ങളിൽ അകപ്പെടുന്ന താരമാണ് തമിഴ് നടി വനിത വിജയ കുമാർ. പ്രശസ്ത നടൻ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത വിജയ കുമാർ. നടിയുടെ സഹോദരങ്ങളും സിനിമാ, സീരിയൽ താരങ്ങളാണ്. പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവരാണ് വനിതയുടെ സഹോദരങ്ങൾ.

ഏറെ നാളായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണ് വനിത. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മിൽ പ്രശ്നത്തിന് വഴി വെച്ചത്.

രണ്ട് പെൺമക്കളും വനിതയും ഇപ്പോൾ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണ്. താരത്തിന്റെ മകൻ വനിതയുമായി അകൽച്ചയിലാണ്. അമ്മയുടെ വീട്ടുകാർക്ക് ഒപ്പമാണ് മകനുള്ളത്.

Vanitha Vijayakumar

മൂന്ന് വിവാഹങ്ങൾ ചെയ്ത് വനിത ഈ മൂന്ന് ബന്ധങ്ങളും വേർപെടുത്തി. നടൻ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭർത്താവ്. 2000 തത്തിൽ വിവാഹം കഴിച്ച ഇരുവരും 2007 ൽ വേർപിരിഞ്ഞു. 2007 ൽ രാജൻ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും 2012 ൽ ഈ ബന്ധം വേർപിരിഞ്ഞു.

2020 ൽ ബിസിനസ്കാരനും ഫിലിം മേക്കറുമായ പീറ്റർ പോളിനെ വിവാഹം കഴിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും വേർപിരിഞ്ഞു. പീറ്റർ പോൾ കടുത്ത മദ്യപാനി ആണെന്നായിരുന്നു വനിത വിജയകുമാർ ആരോപിച്ചത്.

ഇപ്പോഴിതാ നാലാം വിവാഹത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് വനിത. ഒറ്റയ്ക്ക് മക്കളെ വളർത്തുന്നതിനെക്കുറിച്ചും വനിത സംസാരിച്ചു. 'സിം​ഗിൾ പാരന്റ് ആയിരിക്കുന്നത് പുറത്ത് നിന്ന് കാണുന്നതും യഥാർത്ഥത്തിൽ നടക്കുന്നതും വളരെ വ്യത്യസ്തമാണ്'

'തീർച്ചയായും ഒറ്റയ്ക്ക് മക്കളെ വളർത്തുന്നത് അച്ഛനായാലും അമ്മയ്ക്കായാലും ബുദ്ധിമുട്ടാണ്. മാതാപിതാക്കൾ എന്നതിലപ്പുറം സിം​ഗിൾ ആയിരിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ഇമോഷണൽ, ഫിസിക്കൽ, ഫിനാൻഷ്യൽ സ്ട്രസിലൂടെ കടന്ന് പോവേണ്ടി വരും'

Vanitha Vijayakumar

'എന്നാലും കുട്ടികളാണ് നമ്മുടെ ഡ്രൈവിം​​ഗ് ഫോഴ്സ്. അത് നല്ലതാണ്. പക്ഷെ നിങ്ങൾക്ക് വേണ്ടിയും കുറച്ച് ജീവിക്കൂ എന്നാണ് സിം​ഗിൾ പാരന്റ്സിനോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ ഹാപ്പി ആയിരിക്കൂ. പങ്കാളിയെക്കുറിച്ച് ഞാനും ആലോചിച്ചിട്ടുണ്ട്, പക്ഷെ അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുന്നില്ല'

Also Read: ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്

'ഞാൻ ജീവിതത്തിലെ നല്ല വർഷങ്ങളിലൂടെ ആണ് കടന്ന് പോവുന്നത്. എല്ലാ നെ​ഗറ്റിവിറ്റിയെയും ഞാൻ അവ​ഗണിക്കുന്നു. വരും കാലത്ത് എന്തും സംഭവിക്കാം. ഞാൻ പങ്കാളിയെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ല. പക്ഷെ ഒറ്റയ്ക്ക് ജീവിക്കുന്നത് അത്ര സുഖകരമല്ല. ബോറിം​ഗ് ആണ്,' വനിത വിജയകുമാർ പറഞ്ഞു.

നേരത്തെ വിവാഹം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് ആദ്യ വിവാഹം പരാജയപ്പെട്ടപ്പോഴും വീണ്ടും വിവാഹം കഴിച്ചതെന്നും വനിത വിജയകുമാർ പറഞ്ഞിരുന്നു. ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥി ആയ വന്നതിന് ശേഷമാണ് വനിതയുടെ ജീവിത കഥ കൂടുതൽ പേർ അറിഞ്ഞത്.

കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്ന വനിത ഇന്ന് ബിസിനസ് സംരഭക കൂടിയാണ്. മക്കളുടെ വിദ്യാഭ്യസ ചെലവുകളെല്ലാം വനിതയാണ് നോക്കുന്നത്. അച്ഛനും സഹോദരങ്ങളും തന്നെ അവ​ഗണിക്കുകയാണെന്ന് വനിത നേരത്തെ പറഞ്ഞിരുന്നു.

ഭർത്താക്കൻമാരെ ഭയന്നാണ് സഹോദരിമാർ തന്നോട് അടുപ്പം കാണിക്കാത്തതെന്ന് വനിത പറയുന്നു. വനിതയെക്കുറിച്ച് പിതാവ് വിജയകുമാറോ സഹോദരനോ പൊതുവേദികളിൽ സംസാരിക്കാറില്ല.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X