മാരാരോ രജിത്തോ റോബിനോ? ബിഗ് ബോസ് കണ്ട ഏറ്റവും മികച്ച മത്സരാര്‍ത്ഥി; ഇതുവരെ വന്നവരില്‍ ഏറ്റവും മികച്ചവര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. ഇതിനോടകം തന്നെ മിക്ക മത്സരാര്‍ത്ഥികളും പ്രതീക്ഷയോടെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നാളിതുവരെയുള്ള ബിഗ് ബോസ് സീസണുകളിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ ആരെന്നാണ് കുറിപ്പില്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും മികച്ച കണ്ടസ്റ്റന്റ് ആരൊക്കെ ആണെന്ന് നോക്കാം എന്നാണ് കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുറിപ്പിനെ അനുകൂലിച്ച് മാത്രമല്ല വിമര്‍ശിച്ചും ചിലരെത്തിയിട്ടുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

1. പേര്‍ളി മാണി : സത്യത്തില്‍ ഒറ്റപ്പെടല്‍ ആയിരുന്നു പേര്‍ലിയുടെ സ്‌ട്രേറ്റജി പക്ഷെ അത് മനപ്പൂര്‍വം ചെയ്തത് അല്ല എല്ലാവരും കൂടി ഒറ്റപ്പെടുത്തി എന്നതാണ് സത്യം അപ്പോള്‍ പുറത്ത് നിന്ന് കാണുന്ന ജനങ്ങള്‍ പേര്‍ളിയുടെ കൂടെ നില്‍ക്കാന്‍ തുടങ്ങി ഓരോ വീക്കും മറ്റു പലരും പേര്‍ളിയെക്കാള്‍ ബഹുദൂരം പിന്നില്‍ ആയിരുന്നു! അതിന്റെ കൂടെ ശ്രീനിസിന്റെ ഒപ്പമുള്ള റൊമാന്‍സ് കൂടി ആയപ്പോള്‍ പുറത്തെ ചര്‍ച്ച മുഴുവന്‍ പേര്‍ളി തന്നെ ആയി ?? താന്‍ മാത്രമല്ല തന്റെ കൂടെ കൂടിയ മറ്റു മൂന്ന് പേരെയും കൂടി 100 ദിവസം എത്തിക്കാന്‍ പേര്‍ലിക്ക് സാധിച്ചു എന്നതാണ് fact! അത് തന്നെയായിരുന്നു തോല്‍വിയുടെ കാരണവും!
മത്സരാര്‍ത്ഥി എന്ന നിലയിലുള്ള : - 4/5

2. സാബുമോന്‍ അബ്ദുസമദ് : ബിഗ് ബോസ്സ് ഗെയിം എന്തെന്ന് കൃത്യമായി മനസ്സില്‍ ആക്കിയിട്ടു വന്ന വ്യക്തി ഇന്നത്തെ പല സോഷ്യല്‍ മീഡിയ താരങ്ങളും അന്ന് സാബുവിന്റെ PR വര്‍ക്കേഴ്സ് ആയിരുന്നു. ഗെയിം എങ്ങനെ കളിക്കണം എന്നതില്‍ ഉപരി സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാനും വഴക്ക് ഉണ്ടാക്കാനും എന്റര്‍ടൈന്‍മെന്റ് ചെയ്യിക്കാനും അങ്ങനെ ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു പുള്ളി ?? എലിമിനേഷനില്‍ പുറത്ത് പോകുന്നവര്‍ എല്ലാം പെര്‍ലിയുടെ ശത്രുക്കള്‍ ആയിരുന്നു ഇവരുടെ ഒക്കെ ഫാന്‍സിന്റെ വോട്ട് സാബുവിന് പോയതും പെര്‍ലിയുടെ വോട്ട് ശ്രീനിസിനും അരിസ്റ്റോ സുരേഷിനും ആയി സ്പ്‌ളിറ്റ് ആയതും കപ് അടിക്കാന്‍ സാബുവിനെ സഹായിച്ചു.
മത്സരാര്‍ത്ഥി എന്ന നിലയിലെ റേറ്റിംഗ്: 3.75/5

3. Dr രജിത് കുമാര്‍ : എന്താ പറയുക, ബിഗ് ബോസ്സ് മലയാളത്തിന്റെ ഗെയിം ചേഞ്ചര്‍ എന്ന് തന്നെ വിശേഷിപ്പിക്കണ്ടി വരും ഇദ്ദേഹത്തെ, കാരണം ഹൌസില്‍ കേറിയാല്‍ ഇദ്ദേഹത്തിന്റെ റേഞ്ച് വിചാരിക്കുന്നതിനും അപ്പുറം ആണ് വേറെ ഒന്നും വേണ്ട കഴിഞ്ഞ സീസണില്‍ challengers ആയി കേറി വന്നവരില്‍ ആകെ സ്‌കോര്‍ ചെയ്തത് ഇദ്ദേഹം മാത്രമാണ് ?? ഒറ്റപ്പെടല്‍ സ്ട്രടെജി മലയാളത്തില്‍ ട്രെന്‍ഡ് ആക്കിയത് മാത്രമല്ല മിനുറ്റിന് മിനുറ്റിനു തഗ് അടികള്‍, ഈ പ്രായത്തിലും ടാസ്‌കിനോടുള്ള ഡെഡിക്കേഷന്‍, ആരെയും ഒരു പേടിയും ഇല്ലാത്ത ആറ്റിട്യൂഡ്. ഒരേയൊരു ഡിആര്‍കെ.
മത്സരാര്‍ത്ഥിയെന്ന നിലയിലെ റേറ്റിംഗ് 4.25/5

4. Dr റോബിന്‍ രാധാകൃഷ്ണന്‍ : രജിത്തിന്റെ അതെ സ്ട്രാടെജി തന്നെയായിരുന്നു പുള്ളിയുടെയും ലക്ഷ്യം എല്ലാവരെയും കൊണ്ട് തന്നെ തിരിക്കുക അതിന്റെ കൂട്ടത്തില്‍ കുറച്ച് റൊമാന്‍സും ഒച്ചപ്പാടും കൂടി ആഡ് ചെയ്യുക എന്ന് മാത്രം. പക്ഷെ സംഭവം പാളാതെ കറക്റ്റ് സ്ഥലത്ത് തന്നെ കൊണ്ടു ?? ആദ്യ രണ്ട് വീക്ക് സ്വയം കോമാളി ആയി അറ്റെന്‍ഷന്‍ പിടിച്ചു പറ്റി... പിന്നീടങ്ങ് വന്നവനും പോയവനും നിന്നവനും എല്ലാവനും ആയിട്ട് വഴക്ക് വഴക്ക് കാണാന്‍ വേണ്ടി മാത്രം പ്രേക്ഷകര്‍ ബിഗ് ബോസ്സ് കാണുന്ന അവസ്ഥ കൂട്ടത്തില്‍ ജാസ്മിന്‍ റോബിനെ സ്ഥിരം ആയി ടാര്‍ഗറ്റ് ചെയ്യുന്നത് വളരെ വലിയൊരു ബൂസ്റ്റ് ആണ് റോബിന് കൊടുത്തത്
മത്സരാര്‍ത്ഥി എന്ന നിലയിലെ റേറ്റിംഗ് : 3.75/5

5. മുഹമ്മദ് ഡെലിജന്റ് ബ്ലെസ്ലി : Best mind gamer of Big boss Malayalam till the date. ആള് സൈലന്റ് ആണ് ആദ്യ ഒരാഴ്ച ഇങ്ങനെ ഒരാള്‍ ഹൌസില്‍ ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നു പക്ഷെ കൃത്യമായ ഒരു പ്ലാനോട് കൂടിയാണ് പുള്ളി ഹൌസില്‍ കേറിയത് ഒറ്റപ്പെടല്‍ സ്ട്രാറ്റജി ഇടുന്ന റോബിന് പുറത്ത് നല്ല ഫോളോയിംഗ് ഉണ്ടാകുമെന്നും ദില്‍ഷയെ പ്രൊപോസ് ചെയ്യുമെന്നും നമ്മളെ പോലെ തന്നെ പുള്ളിയും മനസ്സില്‍ ആക്കി! ജാസ്മിന്‍ v/s റോബിന്‍ എന്നത് മാറ്റിക്കാന്‍ വേണ്ടിയുള്ള ഗെയിം ആകെ കളിച്ചത് ഇവന്‍ മാത്രം അതിനു വേണ്ടി ജാസ്മിനെയും നിമിഷയെയും സ്ഥിരം ആയി ടാര്‍ഗറ്റ്‌റിംഗ്.

നിമിഷ, ഡെയ്സി അങ്ങനെ പുറത്ത് പോകാന്‍ തന്നെ കാരണം ബ്ലസിളീ തന്നെ ആയിരുന്നു. റോബിന്‍ റിയാസിനെ ഫിസിക്കല്‍ അസോള്‍ട് ചെയ്ത് പുറത്ത് പോയ എപ്പിസോഡില്‍ ഇവന്‍ ആ ചെങ്കോല്‍ എടുത്ത് രാജാവായി നടത്തിയ ഒരു പെര്‍ഫോമന്‍സ് ഉണ്ട്. അന്ന് ലൈവ് കണ്ടവര്‍ക്ക് അറിയാം ആ എപ്പിസോഡിന്റെ റേഞ്ച്! ദില്‍ഷ റോബിനെ തിരിച്ചു സ്നേഹിക്കുമ്പോള്‍ അവിടെ ഒരു ഗെയിം സാധ്യത ആയിരുന്നു ബ്ലെസ്ലി കണ്ടത് ദില്‍ഷയും റോബിനും കൂടി തന്നെ ഒറ്റപ്പെടുത്തി എന്നുള്ള സ്ട്രാറ്റജി പുറത്തേക്ക് വിടാമെന്ന് കരുതി.... പക്ഷെ ദില്‍ഷ റോബിനെ സ്‌നേഹിച്ചതും ഇല്ല റോബിന്‍ പുറത്ത് പോകുകയും ചെയ്തു. റോബിന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ കപ്പ് ബ്ലസിളീ തന്നെ ഉയര്‍ത്തുമായിരുന്നു (ബിത്വ ബ്ലസിളീയുടെ ഗെയിനെ കുറിച്ച് പറയാന്‍ ആണെങ്കില്‍ ഒരു പോസ്റ്റ് അങ്ങനെ തന്നെ ഇടേണ്ടി വരും)
മത്സരാര്‍ത്ഥി എന്ന നിലയിലെ റേറ്റിംഗ് : 4.5/5

6. അഖില്‍ മാരാര്‍ : പുറത്ത് നിന്ന് നിറയെ ഹേറ്റേഴ്സ് ആയി കേറിയ ഒരാള്‍ തിരിച്ചു പോകുമ്പോള്‍ അവരെ ഒക്കെ ഫാന്‍സ് ആക്കിയിട്ട് ആണ് ഇറങ്ങിയത് ആദ്യം വീക്കുകളില്‍ പുറത്ത് ഒരു കോമഡി പീസ് ആയിരുന്നു മാരാര്‍.. 'സംവിധായകനെ ആണ് ചീത്ത പറയുന്നത് എന്ന് വിചാരിക്കണ്ട ', നാക്ക് കടി, സ്ത്രീകളെ മാത്രം ടാര്‍ഗറ്റ് ചെയ്യല്‍,തുണി പൊക്കി കാണിക്കല്‍ എന്നിങ്ങനെ വളരെ മോശമായ അവസ്ഥ ആയിരുന്നു ആദ്യമൊക്കെ പിന്നീട് എല്ലാം നേരെ ഉള്‍ട്ട ആയി ആ സീസണില്‍ പുറത്തേക്ക് ആകെ അട്ടെന്ഷന്‍ കിട്ടിയത് മാറാര്‍ക്ക് ആണ് അത്‌കൊണ്ട് വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം പലരും അദ്ദേഹത്തെ സ്‌നേഹിക്കാന്‍ തുടങ്ങി.

Bigg Boss

നാവ് കൊണ്ട് സംസാരിച് ആളുകളെ കയ്യില്‍ എടുക്കുക, എന്റര്‍ടൈന്‍മെന്റ് ചെയ്യിക്കുക, ടാസ്‌കുകളില്‍ അന്യായം സ്‌കോര്‍ ചെയ്യുക etc etc etc .ഒരു ഹീറോയിക് ഇമേജ്‌ന് ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. എതിരെ നില്‍ക്കാന്‍ പോലും നല്ലൊരു മത്സരാര്‍ത്ഥി ഇല്ലാതിരുന്നതും ' ഷിജു - അഖില്‍ - വിഷ്ണു ' ഫ്രണ്ട്ഷിപ് ബെല്‍റ്റ് ജനങ്ങള്‍ ഏറ്റെടുത്തതും അങ്ങനെ മൊത്തത്തില്‍ സീസണ്‍ 5 അഖിലിന്റെ സീസണ്‍ ആയി മാറി.
മത്സരാര്‍ത്ഥി എന്ന നിലയിലെ റേറ്റിംഗ് : 3.5/5
ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ ബ്ലസിളീ > രജിത് കുമാര്‍ > പേര്‍ലി > സാബു > റോബിന്‍ > മാരാര്‍ എന്ന നിലയിലാണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഈ കുറിപ്പിന എതിര്‍ത്തും അനുകൂലിച്ചും ആരാധകരെത്തിയി്ട്ടുണ്ട്. റോബിന്‍ മികച്ച മത്സരാര്‍ത്ഥിയല്ലെന്നും ഏറ്റവും മികച്ചത് ബ്ലെസ്ല അല്ലെന്നുമൊക്കെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മാരാര്‍ ആണ് ഏറ്റവും മികച്ചതെന്നും അല്ല സാബു ആണെന്നുമൊക്കെ ആരാധകര്‍ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X