അവര്‍ക്കും കുടുംബവും ജീവിതവുമുണ്ട്; പൈസയ്ക്കായി എന്ത് വൃത്തികേടും വീഡിയോ ആക്കുന്ന ചാനലുകള്‍ കണ്ണ് തുറക്കണം!

വീണ്ടുമൊരു ബിഗ് ബോസ് കാലം വന്നെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക, ആരൊക്കെയായിരിക്കും ഇത്തവണത്തെ താരങ്ങളായി മാറുക എന്നൊക്കെ കണ്ടറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ സംഭവബഹുലമായൊരൂ സീസണ്‍ തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് തുടങ്ങും മുമ്പ് പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. കേരളത്തിലെ ആദ്യത്തെ വനിത ഡിജെ ആയ സൂര്യ മികച്ച നര്‍ത്തകിയുമാണ്. അഭിനേത്രിയായും മോഡലായുമ്ലെലാം സൂര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Soorya Menon

സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജിലൂടെ ശ്രദ്ധ നേടിയ താരമാണ് സൂര്യ. തീര്‍ത്തും സാധാരണക്കാരിയായി തന്നെയായിരുന്നു സൂര്യ ബിഗ് ബോസ് വീട്ടില്‍ നിന്നത്. അതേസമയം പിന്നീട് വിന്നറായി മാറിയ മണിക്കുട്ടനോടുള്ള പ്രണയം തുറന്നു പറഞ്ഞും സൂര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം ബിഗ് ബോസ് വീടിന് പുറത്ത് സോഷ്യല്‍ മീഡിയയുടെ സൈബര്‍ ബുള്ളിയിംഗ് നേരിടുകയും ചെയ്തിട്ടുണ്ട് സൂര്യ.

അതുകൊണ്ട് തന്നെ സൂര്യയുടെ മുന്നറിയിപ്പും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെക്കുറിച്ചും വിവാദങ്ങളെ്കുറിച്ചുമാണ്. അന്ധമായ ആരാധന പാടില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനായി മറ്റുള്ളവരെ എന്തും പറയുന്ന രീതിയും ഒഴിവാക്കണമെന്നുമാണ് സൂര്യ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൂര്യ പ്രതികരിച്ചത്.

Soorya Menon

''ബിഗ് ബോസ് ഒരു ഗെയിം ഷോ എന്ന നിലയില്‍ ഇനിയെങ്കിലും കാണൂ. പ്രിയമുള്ളവരെ സംരക്ഷിക്കാനായി അവരുടെ എതിരെ നിക്കുന്നവരെ എന്തും പറഞ്ഞുണ്ടാക്കുന്ന രീതി ഇനിയെങ്കിലും നിര്‍ത്തൂ. അവര്‍ക്കും കുടുംബവും ജീവിതവുമണ്ട്. അന്ധമായി ആരാധിക്കന്നത് നിര്‍ത്തി ഒരു ന്യൂട്രല്‍ ഫാന്‍ ആയി ഷോ കാണാന്‍ ശ്രമിക്കൂ. പൈസ ഉണ്ടാകാന്‍ എന്ത് വൃത്തികേടും വീഡിയോ ആക്കി ഇടുന്ന യൂട്യൂബ് ചാനല്‍സും ഒന്ന് കണ്ണ് തുറന്നു വീഡിയോസ് ഉണ്ടാക്കൂ. ജീവിതം അത് എല്ലാവര്‍ക്കും വിലപ്പെട്ടത് ആണ്'' എന്നാണ് സൂര്യ പറയുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി എഴി മണിയോടെയാണ് ലോഞ്ച് എപ്പിസോഡ് ആരംഭിക്കുക. നാളിതുവരെ പുറത്ത് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ-സീരിയല്‍ രംഗത്തുള്ളവരും സോഷ്യല്‍ മീഡിയ താരങ്ങളും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നുണ്ട്. രണ്ട് പേരാണ് കോമണേഴ്‌സ് ക്യാറ്റഗറിയില്‍ മത്സരിക്കാനെത്തുന്നത്. ഇവരെ കഴിഞ്ഞ ദിവസത്തെ പ്രൊമോയില്‍ പരിചയപ്പെടുത്തിയിരുന്നു.റെസ്മിന്‍ ഭായും നിഷാനയുമാണ് കോമണേഴ്സായി എത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X