കുടുംബവിളക്ക് അല്ല ബിഗ് ബോസ്; മലയാളത്തിന്റേത് ഏറ്റവും ദുരന്തം പ്രേക്ഷകര്‍; തെളിവാണ് ഇവര്‍ക്കുള്ള പിന്തുണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് ഇന്നറിയാം. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവിലെ സാഹചര്യത്തില്‍ ശക്തമായ മത്സരം നടക്കുന്നത് ജിന്റോയും ജാസ്മിനും തമ്മിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ പേരാണ് ഇരുവരുടേതും. തുടക്കം മുതല്‍ക്കെ ആധിപത്യം നേടാനും സാധിച്ചിരുന്നു.

കടുത്ത വിമര്‍ശനങ്ങളും അവഹേളനങ്ങളും നേരിടേണ്ടി വന്ന താരമാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള സൗഹൃദത്തിന്റേയും വൃത്തിയില്ലായ്മയുടേയും സംസാരരീതിയുടേയും പേരില്‍ ജാസ്മിന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാസ്മിന്‍ തന്നെയാണ് ഈ സീസണ്‍ മുഴുവന്‍ കൊണ്ടു പോയത്, അതിനാല്‍ ജാസ്മിന്‍ ആണ് വിന്നറാകാന്‍ യോഗ്യയെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്റെ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളം ബിഗ് ബോസ് നേരിടുന്ന പ്രധാന പ്രതിസന്ധി പ്രേക്ഷകരാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ അച്ചടി ഭാഷിയിലെ സംസാരിക്കാന്‍ പാടുള്ളൂ, ആണുങ്ങളോട് അകലം പാലിക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നതെന്ന് കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അയ്യോ ജാസ്മിന്‍ ആണുങ്ങളോട് വലിയ ശബ്ദത്തില്‍ സംസാരിക്കുന്നേ, വിരല്‍ ചൂണ്ടി സംസാരിക്കുന്നേ.. ഗബ്രിയേ ഹഗ്ഗ് ചെയ്യുന്നേ ഉമ്മ വക്കുന്നേ. സംസ്‌കാരം ഇല്ലേ ആളുകളെ ബഹുമാനിക്കാന്‍ അറിയില്ലേ തുടങ്ങി നിലവിളികളാണ് ഗ്രൂപ്പ് മുഴുവന്‍
സംസ്‌കാരം പഠിപ്പിക്കാന്‍ വരുന്ന കുറെ പേരുടെ സംസ്‌കാരം കമെന്റ് ബോക്‌സില്‍ കാണുന്നുമുണ്ട്.

പെണ്ണുങ്ങള്‍ ആണുങ്ങളോട് മിണ്ടാന്‍ പാടില്ല , ഒന്ന് അടുത്ത് ഇരിക്കാനോ ഒന്ന് വക്കാനോ പാടില്ല . ആണുങ്ങടെ കീഴില്‍ എല്ലാം സഹിച്ച് കാലം കഴിക്കേണ്ടവരാണെന്ന് കരുതി ജീവിക്കുന്ന സദാചാര അമ്മാവന്മാരോടും അമ്മായി മാരോടും ഹാ കഷ്ടം എന്ന് അല്ലാതെ എന്ത് പറയാന്‍. ഒരാണും പെണ്ണും ഒരുമിച്ച് ഇരുന്നാലോ പരസ്പരം ചുമ്പിച്ചാലോ ഒരു ചുക്കും സംഭവിക്കില്ല. മനുഷ്യ ബന്ധങ്ങള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കാന്‍ നിങ്ങള്‍ ആരാണ്.

നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ഇത് ഒരു ഗെയിം ഷോയാണ് . അവിടെ എങ്ങനെ 100 ദിവസം പിടിച്ചു നിക്കുക എന്നത് അത്ര നിസ്സാരമല്ല . അവിടെ ദേഷ്യപെടലും, അടി പിടിയും തമാശയും, സ്‌നേഹവും എല്ലാം ഈ ബിഗ്ബോസിന്റെ ഭാഗം ആണെന്ന് മനസ്സിലാക്കി ഈ ഷോ ആദ്യ സീസണില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട് എന്നാണ്. ഇപ്പഴും മാറാത്തത് കുടുംബ വിളക്ക് സീരിയല്‍ ആണെന്ന രീതിയില്‍ ഈ ഷോ ഇരുന്ന് കാണുന്ന പ്രേഷകര്‍ ആണ്. അവര് പ്രതീക്ഷിക്കുന്നത് എന്ത് പ്രശ്‌നം ഉണ്ടായാലും ആളുകള്‍ അച്ചടി ഭാഷയില്‍ സംസാരിക്കണം, ആണുങ്ങളോട് അകലം പാലിക്കണം എന്നാണ്.

Bigg Boss

ലോകത്ത് എങ്ങുമുള്ള ബിഗ് ബോസ് ഷോ എടുത്തു നോക്കിയാല്‍ ഏറ്റവും ദുരന്തം പ്രക്ഷകര്‍ ഉള്ളത് മലയാളത്തിന് ആണെന്ന് മനസ്സിലാവും അതിന് ഉദാഹരണങ്ങളാണ് രജിത്തിനും ഫിറോസ് ഖാനും റോബിനും ഒക്കെ വലിയ മാര്‍ജിനില്‍ സപ്പോര്‍ട്ട് കിട്ടിയത്. അപ്പൊ പറഞ്ഞു വന്നത് ഈ ഷോ ഇങ്ങനെ ഒക്കെ തന്നെ ആണ് താല്പര്യം ഉള്ളവര്‍ കാണുക. വിമര്‍ശിക്കുക.

ഇവിടെ എല്ലാവരും കൂട്ടമായി ആക്രമിച്ചിട്ടും ഒറ്റപെടുത്തിയിട്ടും പതറാതെ പൊരുതി ഇവിടെ വരെ എത്തിയ ജാസ്മിന്‍ തീര്‍ച്ചയായും കപ്പ് അടിക്കാന്‍ ഏറ്റവും യോഗ്യയാണ്. ഇനി അതിന് കഴിഞ്ഞില്ല എങ്കില്‍ പോലും ഈ സീസണ്‍ അറിയപെടുന്നത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ജാസ്മിന്റെ പേരില്‍ ആയിരിക്കും. ജാസ്മിന്‍ എന്ന ഒറ്റ പേരില്‍ ആണ് ബിഗ് ബോസ് ഇവിടെ വരെ എത്തിയത്. ജാസ്മിന്‍ എന്ന സ്‌ട്രോംഗ് ലേഡി, സ്‌ട്രോംഗ് മത്സരാര്‍ത്ഥി വിജയ കിരീടം അണിയട്ടെ. .

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X