രാജാവോ തലവനോ അല്ല, എന്നിട്ടും ജിന്റോ എങ്ങനെ ഇത്രയും ജനപ്രീതി നേടി? കാരണങ്ങള്‍ ഇതാ
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കം മുതല്‍ക്കെ ഒറ്റയ്ക്ക് നിന്നു കളിക്കുന്ന താരമാണ് ജിന്റോ. അതുകൊണ്ട് തന്നെ അകത്തു പലപ്പോഴും ജിന്റോ ഒറ്റപ്പെടലും കോര്‍ണറിംഗും നേരിടാറുണ്ട്. എന്നാല്‍ ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം തനിക്കെതിരെ നില്‍ക്കുമ്പോഴും ഒറ്റയ്ക്ക് പൊരുതാന്‍ ജിന്റോയ്ക്ക് സാധിക്കുന്നുണ്ട്. ഇതുവരെയുള്ള ജിന്റോയുടെ യാത്രയും ജനപിന്തുണയും അതിന്റെ ഫലമാണ്.
ഇപ്പോഴിതാ ജിന്റോയുടെ ജനപിന്തുണയെക്കുറിച്ചും ഗെയിമിനെക്കുറിച്ചുമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ച ചൂടു പിടിക്കുകയാണ്. എന്തുകൊണ്ടാണ് ജിന്റോ ഇത്രയും ജനപ്രീതി നേടിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. കുറിപ്പ് ഇങ്ങനെയാണ്.

ജിന്റോ എന്ത് കൊണ്ട് എന്തിന് എങ്ങനെ ഇത്രയും പ്രേക്ഷകപ്രീതി നേടി? ബിഗ്ബോസ് എല്ലാ സീസണിലും ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ കിട്ടിയവര്‍ അവര്‍ക്ക് 'രാജാവ്' ആയിരുന്നു, എന്നാല്‍ ജിന്റോ ഒരിക്കലും ആരുടെയും രാജാവോ തലവനോ അല്ല ഒരു നെക്സ്റ്റ് ഡോര്‍ ഫ്രണ്ട് പോലത്തെ ക്യാരക്ടര്‍ ആയാണ് എല്ലാവരും ഇദ്ദേഹത്തെ സ്വീകരിക്കുന്നത്, ദേഷ്യം വരും സന്തോഷം വരും കരച്ചില്‍ വരും വിശക്കും അങ്ങനെ നമ്മള്‍ എങ്ങനെയോ അങ്ങനെ ഒരാളാണ് ജിന്റോയും അയാള്‍ക്ക് സൂപ്പര്‍ മാന്‍ പരിവേഷമൊന്നുമില്ല നമ്മള്‍ എന്നും കാണുന്ന കാണാന്‍ ഇഷ്ടപെടുന്ന ഒരു ക്യാരക്ടര്‍ ആണ് ജിന്റപ്പന്‍.
അമ്മയോട് സ്‌നേഹക്കൂടുതല്‍ ഉള്ള, ദേഷ്യം വരുമ്പോ വായില്‍ വരുന്നത് വിളിച്ചു പറയുന്ന എന്നാല്‍ കുറച്ചു കഴിഞ്ഞു പറ്റിപ്പോയ തെറ്റ് മനസിലായാല്‍ മാപ്പ് പറയുന്ന ആരോടും വിരോധം കീപ് ചെയ്യാത്ത ഒരു സാധാരണക്കാരന്‍ എന്നു പറഞ്ഞാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. അതേസമയം അടുത്ത ആഴ്ചയിലേക്കുള്ള പവര്‍ ടീമിലേക്ക് ജിന്റോയും ടീമും പ്രവേശനം നേടിയിരിക്കുകയാണ്. ജിന്റോയും അര്‍ജുനും ശ്രീതുവും ചേര്‍ന്ന ടീം പവര്‍ ടീമിനെ ചലഞ്ചില്‍ പരാജയപ്പെടുത്തിയാണ് അടുത്ത ആഴ്ചയിലെ പവര്‍ടീമായി മാറിയത്.
ജിന്റോയുടെ പവര്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ടാസ്‌ക് ഏതായാലും ഏറ്റവും മികച്ച രീതിയില്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കളിക്കുന്ന വ്യക്തി അത് ജിന്റോ ചേട്ടന്‍ മാത്രമാണ്. മനസില്‍ ഈഗോ വേര്‍തിരിവ് വൈരാഗ്യം ഇതൊന്നും കൊണ്ടു നടക്കാത്തതാണ് ഇങ്ങേരുടെ പ്ലസ് പോയിന്റ് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

ഇദ്ദേഹത്തിന് ദിനം പ്രതി ഫാന്‍സ് കൂടുന്നതും ഇതേ വരെ അവിടെ പിടിച്ച് നിന്നതും ഈ കാരണങ്ങള്‍ക്കൊണ്ട് മാത്രമാണ്. ഞാന്‍ ആരുമല്ല എന്ന ഒരു ഭാവം എപ്പോഴും ജിന്റോ ചേട്ടന്റെ മുഖത്ത് നിന്നും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്ന കാര്യമാണെന്നും ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു ചെറിയ ടാസ്‌ക് വിജയിച്ചാലോ കൂട്ടത്തിലുളള ഒരാള്‍ പുറത്തായാലോ ഈ മനുഷ്യന്റെ കണ്ണു നിറയുന്നതും അതുകൊണ്ട് മാത്രമാണ്. മനസില്‍ സ്വയസിദ്ധമായി കിട്ടിയ നന്‍മ. അത് ഇന്ന് ഈ നിമിഷം വരെ ഈ വ്യക്തി കൈ വിട്ടിട്ടില്ല എന്നതാണ് സത്യം. പവര്‍ റൂമില്‍ കയറിപറ്റിയ മല്ലയ്യക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് ജിന്റോയ്ക്ക് കയ്യടിച്ചെത്തിയിരിക്കുന്നത്.


Click it and Unblock the Notifications