രജിത്തിനും റോബിനും ഫാന്‍സ്, ജാസ്മിന് മാത്രം എന്തിന് ഇത്ര ഹേറ്റേഴ്‌സ്? ബിഗ് ബോസ് ഫേവറിസം കാണിച്ചോ?

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഇപ്പോള്‍ ചര്‍ച്ചാ വിഷയം ജാസ്മിന്‍ ജാഫര്‍ ആണ്. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദമാണ് ചര്‍ച്ചകളുടെ ഉറവിടം. അകത്തും പുറത്തും ഈ സൗഹൃദം വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇതിനിടെ ജാസ്മിന് വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളും തുടര്‍ന്ന് ജാസ്മിന്റെ ഗെയിമില്‍ വന്ന മാറ്റവുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. ജാസ്മിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ ചേരി തിരിഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന് മാത്രം ഇത്രയും ഹേറ്റേഴ്‌സ് എന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പ് ചോദിക്കുന്നത്. റജിത്തിനും റോബിനുമൊന്നുമില്ലാതിരുന്ന ഹേറ്റേഴ്‌സാണ് ജാസ്മിനുള്ളതെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

Bigg Boss

ഇത്ര മാത്രം ഹേറ്റേഴ്സ് ഉണ്ടാകാന്‍ ജാസ്മിന്‍ എന്താണ് ചെയ്തത് എന്ന് ഒട്ടും മനസ്സിലാകുന്നില്ല. റോക്കിയെ പോലെ അഗ്രസ്സീവ് ആയി സെറ്റ് പ്രോപര്‍ട്ടി തല്ലിപ്പൊട്ടിക്കുകയോ അടിച്ചു പല്ലു കൊഴിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല ആരെയും. ഋഷിയെ പോലെ വായില്‍ തോന്നുന്നത് വിളിച്ചു പറയുകയോ പുറത്തിറങ്ങി കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടില്ല ആരെയും. ആകെ ചെയ്തത് ഗബ്രിയുടെ കൂടെ ഫുള്‍ ടൈം ഇരിക്കുന്നു എന്നതാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതവരുടെ സ്ട്രാറ്റജി തന്നെയാണ്. പോസിറ്റിവ് ആയിട്ടായാലും നെഗറ്റിവ് ആയിട്ടായാലും ടോക്ക് മുഴുവന്‍ ജബ്രിയെ കുറിച്ച് ആക്കുക എന്നതാണ് അവരുടെ സ്ട്രാറ്റജി. അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും. കണ്ടന്റ്‌റ് ഉണ്ടാക്കുകയും സ്‌ക്രീന്‍ സ്പേസ് മാക്‌സിമം നേടിയെടുക്കുകയും ചെയ്യുക എന്നത് തന്നെയല്ലേ ഈ ഗെയിമിന്റെ മെയിന്‍ സ്ട്രാറ്റജി. ഇഷ്ടമുള്ളവര്‍ വോട്ട് കൊടുത്തു സപ്പോര്‍ട്ട് ചെയ്യുക അല്ലാത്തവര്‍ അവോയ്ഡ് ചെയ്ത് വിടുക. അത് ചെയ്താല്‍ പോരെ. അല്ലാതെ ഇങ്ങനെ കേട്ടാല്‍ അറക്കുന്ന രീതിയില്‍ തെറി വിളിച്ചു നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ആരാധകന്‍ പറയുന്നു.

രജിത് സാറിന്റെ ഹൌസ് മേറ്റ്‌സ്‌നെ മുഴുവന്‍ വെറുപ്പിച്ചു കൊണ്ടുളള ഒറ്റപ്പെടല്‍ സ്ട്രാറ്റജി പ്രശ്‌നമല്ലായിരുന്നു, റോബിന്റെ അലറല്‍ കം ലവ് സ്ട്രാറ്റജി പ്രശ്‌നമല്ലായിരുന്നു. ദില്‍ഷയുടെ ബ്ലെസ്സ്‌ലി ബ്രദര്‍, റോബിന്‍ ബെസ്റ്റ് ഫ്രണ്ട് സ്ട്രാറ്റജി പ്രശ്‌നമല്ലായിരുന്നു, എന്തിനധികം പറയുന്നു സൂര്യയുടെ വണ്‍ വേ ടോക്‌സിക് ലവ്വിനു പോലും ഇവിടെ ഫാന്‍സ് ഉണ്ടായിരുന്നു. പക്ഷേ ജാസ്മിന്‍ ഗബ്രിയുടെ കൂടെ ഇരിക്കുന്നത് മാത്രം പ്രശ്നമെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്‌ക്രീന്‍ സ്പേസ് മുഴുവന്‍ ജബ്രിക്ക് കിട്ടി പുറത്തു അവര്‍ ദില്‍റോബ് പോലെയും പേര്‍ളിഷ് പോലെയുമൊക്കെ ആഘോഷിക്കപ്പെടുന്നുണ്ടാകാം എന്ന് തെറ്റിദ്ധരിച്ചു വീട്ടിനകത്തുള്ളവര്‍ക്ക് അവരോടു ദേഷ്യം തോന്നുന്നത് മനസ്സിലാക്കാം. തെറി വിളിച്ചു നടക്കുന്ന പുറത്തുള്ളവരുടെ മാനസികാവസ്ഥയാണ് മനസ്സിലാകാത്തതെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

ഇന്നലെ മുതല്‍ കേള്‍ക്കുന്ന പുതിയ പരാതിയാണ് ബിഗ്ഗ്ബോസ് ജാസ്മിനോട് ഫേവറിസം കാണിച്ചു വീട്ടില്‍ നിന്നുളള കാള്‍ കൊടുത്ത് എല്ലാം അറിയിച്ചു എന്ന്. ബിഗ്ഗബോസ്സോ ചാനലോ അങ്ങിനെ ഒരാളോട് ഫേവറിസം കാണിക്കില്ല. അങ്ങിനെ കാണിക്കണം എന്നുണ്ടെങ്കില്‍ ഒരു പൂച്ചക്കുഞ്ഞു പോലും അറിയാതെ കാണിക്കാന്‍ അവര്‍ക്ക് പറ്റും. അതിന് ഇന്നലത്തെ പോലെ കാള്‍ കട്ട് ചെയ്ത് കാണിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇതിപ്പോ ജാസ്മിന്റെ ഉള്ള നെഗറ്റിവ് കൂട്ടാന്‍ വേണ്ടി ചെയ്തതാണോ എന്നാണ് സംശയിക്കേണ്ടത്. അല്ലാതെ ജാസ്മിന്‍ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ലല്ലോ വീട്ടില്‍ നിന്നുളള കാള്‍ കണക്റ്റ് ചെയ്ത് തരാന്‍. 24x7 ലൈവ് കാണുന്ന പലരുടെയും വിചാരം അവിടെ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള് കാണുന്നുണ്ട് എന്നാണ്. എന്നാല്‍ അങ്ങിനെ അല്ല കെട്ടോ. പല പല എഡിറ്റിങ് ഒക്കെ കഴിഞ്ഞിട്ടാണ് ലൈവും കാണിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X