പാപ്പുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പറന്നെത്തി അമൃത; കേക്ക് മുറിച്ച് അമ്മയും മകളും!

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അമൃതയെ അറിയാം. സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റായിലിറ്റി ഷോയിലൂടെ എത്തിയ അമൃത പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു. അമൃതയുടെ സഹോദരി അഭിരാമിയും മലയാളികള്‍ക്ക് പരിചിതയാണ്. ഇരുവരും ഒരുമിച്ചുള്ള സംഗീത വിരുന്നുകള്‍ക്ക് പ്രിയം ഏറെയാണ്. പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളുമായും അമൃതയും അഭിരാമിയുമെത്തിയിരുന്നു.

അമൃതയെ അറിയുന്നവര്‍ക്കെല്ലാം മകള്‍ പാപ്പുവിനേയും അറിയാം. പാപ്പു എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അമൃതയുടെ മകളുടെ പേര് അവന്തിക എന്നാണ്. അമൃതയുടെ മകളുടെ പിറന്നാളാഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പാപ്പുവിന്റെ ഒമ്പതാം പിറന്നാളാണ് ഇന്ന്. ആഘോഷ വീഡിയോയ്ക്ക് കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്.

Amrutha Suresh

ഹാപ്പി ബര്‍ത്ത്‌ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷി്കാനായി ഓടിയെത്തുകയായിരുന്നു അമൃത.

നടന്‍ ബാലയുടേയും അമൃതയുടേയും മകളാണ് അവന്തിക. അമൃത സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്ന കാലത്താണ് ബാലയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ വിള്ളലുണ്ടാവുകയായിരുന്നു. 2015 ഓടെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019 ല്‍ ഔദ്യോഗികമായി തന്നെ ബാലയും അമൃതയും പിരിഞ്ഞു. ഈയ്യടുത്തായിരുന്നു ബാല വീണ്ടും വിവാഹം കഴിച്ചത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോഴും മകളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.

ബാലയുടെ വിവാഹത്തിന് പിന്നാലെ അമൃതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് മറുപടിയുമായി അമൃതയുടെ ആരാധകരും രംഗത്ത് എത്തുകയായിരുന്നു. ഇതോടെയാണ് ഗായികയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ശാന്തമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമൃത. തന്റെ വ്‌ളോഗിലൂടെ ആരാധകര്‍ക്ക് നിരന്തരം രസകരമായ കാഴ്ചകള്‍ ഒരുക്കാറുണ്ട് അമൃത. അമൃതയുടെ കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ഇരുവരും ഒരു മത്സരാര്‍ത്ഥിയായിട്ടാണ് മത്സരത്തില്‍ പങ്കെടുത്തത്. ശക്തമായ പോരാട്ടമായിരുന്നു അമൃതയും അഭിരാമിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഷോയുടെ അമ്പതാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അമൃതയും അഭിരാമിയും എത്തിയത്. ശക്തമായ മത്സരം നടന്നുവെങ്കിലും ഷോ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ട് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തി വെക്കേണ്ടി വന്നത്.

പിറന്നാള്‍ വീഡിയോ വൈറലായി മാറിയതോടെ ആശംസകളുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്. കമന്റുകളിലൂടെ നിരവധി പേരാണ് പാപ്പുവിന് ആശംസകള്‍ നേരുന്നത്. അമ്മയെ പോലെ തന്നെ മകളും ആരാധകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അമൃത പങ്കുവെക്കാറുണ്ട്. അമൃതയോട് എപ്പോഴും ആരാധകര്‍ മകളെക്കുറിച്ച് ചോദിക്കാറുമുണ്ട്.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X