For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഴിവിലൂടെയും പ്രയത്നത്തിലൂടെയും ശ്രദ്ധനേടുന്നവർ, പൊളിച്ചെന്ന് ശ്വേതാ മേനോനും; ദിൽഷയ്ക്കും റംസാനും കയ്യടി!

  |

  മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. ഇതിനകം നാല് സീസണുകൾ പൂർത്തിയാക്കിയ ഷോയിൽ പങ്കെടുത്ത പല മത്സരാർത്ഥികളും പിന്നീട് ആരാധകരുടെ ഇഷ്ട താരങ്ങളായി മാറിയിട്ടുണ്ട്. അങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ രണ്ടുപേരാണ് നാലാം സീസണിലെ വിജയി ദിൽഷ പ്രസന്നനും മൂന്നാം സീസണിലെ മൂന്നാം സ്ഥാനക്കാരനായ റംസാനും.

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി ആണ് ദിൽഷ. നടിയും നർത്തകിയുമായ ദിൽഷ മിനിസ്ക്രീൻ പ്രേക്ഷകർക്ക് നേരത്തെ തന്നെ സുപരിചിത ആയിരുന്നെങ്കിലും താരത്തെ കൂടുതൽ അടുത്തറിയുന്നതും പ്രിയങ്കരിയായി മാറുന്നതും ബിഗ് ബോസിൽ എത്തിയതോടെയാണ്.

  Also Read: 'എങ്ങനെയാണ് ഒരു മനുഷ്യന് ഇത്ര പെർഫെക്ടാകാൻ കഴിയുക?, നീ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു'; സഹോദരിയോട് പേളി

  ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4 ഡാൻസിൽ മത്സരാർത്ഥി ആയിട്ടാണ് ദിൽഷ ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരിയായിരുന്നു ദിൽഷ. പിന്നീട് ഡി4 ഡാൻസ് റീലോഡഡ് എന്ന റിയാലിറ്റി ഷോയിലും ദിൽഷ പങ്കെടുത്തിരുന്നു. ഇതിനു ശേഷം കാണാകണ്മണി എന്ന പരമ്പരയിൽ ദിൽഷ അഭിനയിച്ചു. ആ സീരിയലിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ദിൽഷയെ തേടി എത്തി. പിന്നീടാണ് താരം ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയാകുന്നത്.

  ഡി4 ഡാൻസിലൂടെ തന്നെയാണ് റംസാനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് സ്റ്റേജ് ഷോകളിൽ എല്ലാം തന്റെ ഡാൻസ് കൊണ്ട് വിസ്‌മയം തീർത്ത ചെറുപ്പക്കാരൻ കേരളത്തിലെ മികച്ച ഡാൻസർമാരിൽ ഒരാളായി പേരെടുത്തിരുന്നു. അതിനു ശേഷമാണു ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസിന് ശേഷം മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിൽ റംസാൻ ചെയ്ത ഒരു ഡാൻസ് നമ്പർ ഏറെ ശ്രദ്ധനേടിയിരുന്നു.

  ബിഗ് ബോസ് വിജയി ആയ ശേഷം ദിൽഷയും വീണ്ടും ഡാൻസിന്റെ വഴിയിലേക്ക് കടന്നിരിക്കുകയാണ്. ഇടയ്ക്കിടെ തന്റെ പുതിയ ഡാൻസ് വീഡിയോകൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റംസാന് ഒപ്പമുള്ള ദിൽഷയുടെ പുതിയ ഡാൻസ് വൈറലാവുകയാണ്. സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലെ പപ്രേമിക്കുമ്പോൾ നീയും ഞാനും എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

  ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. നടി ശ്വേതാ മേനോൻ അടക്കം നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. യൂ ഗയ്‌സ് റോക്ക്ഡ് ഇറ്റ് എന്നാണ് ശ്വേതയുടെ കമന്റ്. നടിമാരായ ഐമയും വഫ ഖദീജയും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

  എന്നാൽ ഇവരുടെ ആരാധകരുടെ കമന്റുകളാണ് ഏറെ ശ്രദ്ധനേടുന്നത്. 'കഴിവിലൂടെയും പ്രയത്നത്തിലൂടെയും ജനശ്രദ്ധ നേടുന്നവർ' എന്നാണ് ഒരാൾ ഇവരുടെ ഡാൻസിന് കമന്റ് നൽകിയിരിക്കുന്നത്. 'നൃത്തത്തിന് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞവെച്ചവർ. ഇവരിൽ ആരാണ് മികച്ചതെന്ന് കണ്ടെത്താനാകുന്നില്ല' എന്നാണ് ഒരാളുടെ കമന്റ്.

  ദിലുവിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല എത്ര തവണ കണ്ടെന്ന് അറിയില്ല. എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. അതേസമയം, റോബിനെയും ചിലർ കമന്റുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് കാണുന്ന റോബിന്റെ അവസ്ഥ എന്നൊക്കെയുള്ള കമന്റുകളും കാണാം.

  നേരത്തെ ഇവരുടെ ഒരു ഡാൻസ് വീഡിയോ സംഗീത സംവിധായകൻ എആർ റഹ്മാൻ പങ്കുവച്ചിരുന്നു. 'വെന്തു തനിന്തതു കാട്' എന്ന ഗൗതം മേനോൻ ചിത്രത്തിലെ 'മല്ലിപ്പൂ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചതാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഷെയർ ചെയ്തത്. എആർ റഹ്മാൻ ആയിരുന്നു ആ ഗാനം ഒരുക്കിയത്.

  'ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം സാർ' എന്ന് കുറിച്ചുകൊണ്ടാണ് ദിൽഷ എആർ റഹ്മാൻ വീഡിയോ ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. തങ്ങളെ പോലുള്ള താരങ്ങൾക്ക് മുന്നോട്ട് പോകാൻ ഇതിലും വലുത് എന്ത് വേണം എന്നാണ് റംസാൻ അത് ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്. ഇവർ ഒന്നിച്ചുള്ള പുതിയ വീഡിയോക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Fame Dilsha And Ramzan's New Dance Video Gets Thumbs Up From Netiznes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X