For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണം സമ്പാദിക്കണം, ഒരുപാട് സ്ഥലങ്ങൾ പോയി കാണണം; യാത്രകളോട് എന്നും പ്രണയമാണെന്ന് ദിൽഷ

  |

  ബിഗ് ബോസ് സീസൺ നാലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. നർത്തകികയായും അഭിനയത്രിയുമായും ദിൽഷ പ്രേക്ഷകർക്ക് മുൻപിൽ മുന്നേ എത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസ് മത്സരാർത്ഥിയായതോടെയാണ്. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി കൂടിയാണ് ദിൽഷയിപ്പോൾ.

  ബിഗ് ബോസ് വീട്ടിൽ എത്തിയ ദിൽഷ തന്റെ മറ്റു വിശേഷങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം യാത്രകളോടുള്ള തന്റെ ഇഷ്ടവും പരഞ്ഞിരുന്നു. ബൈക്ക് റൈഡ് ഒക്കെ ഇഷ്ടപ്പെടുന്ന ദിൽഷ, ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികൾക്ക് ഒപ്പം യാത്രകളും മറ്റും പ്ലാൻ ചെയ്യുകയുണ്ടായി. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും താൻ നടത്തിയ യാത്രകളെ കുറിച്ചും പറയുകയാണ് ദിൽഷ പ്രസന്നൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം യാത്രാ വിശേഷങ്ങൾ പങ്കുവച്ചത്.

  Also Read: സുമിത്രയും മക്കളും മരുമക്കളും ആഘോഷമാക്കി ഓണം, സിദ്ധാർത്ഥും വേദികയും എവിടെ? കുടുംബവിളക്ക് താരങ്ങളുടെ ഓണാഘോഷം

  മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്. അതൊന്നും കാണാതെ ഈ ഭൂമി വിട്ടു പോകുക എന്നത് തനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണ് തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്നുമാണ് ദിൽഷ പറയുന്നത്. ദിൽഷയുടെ വാക്കുകൾ ഇങ്ങനെ..

  'യാത്രകളോട് എന്നും പ്രണയമാണ്. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും യാത്രകൾ പോകാറുണ്ട്. ഞാനൊരു റൈഡർ ആണ്. വീട്ടിലൊരു ഹിമാലയൻ ബൈക്കുണ്ട്. ജോലി ചെയ്തിരുന്ന ബെംഗളൂരുവിൽനിന്ന് സ്വദേശമായ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകൾ അതിലായിരുന്നു. ഞാനും അനിയത്തിയും ചേർന്ന് ബൈക്കില്‍ ഒരു ഉത്തരേന്ത്യൻ ട്രിപ്പിന് പദ്ധതിയിട്ടിരുന്നു.'

  Also Read: ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം, കണ്ടുനോക്കൂ...; മമ്മൂട്ടി ഞെട്ടിച്ചതിനെക്കുറിച്ച് ഹര്‍ഷദ്

  'എന്നാൽ ആ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. അതോടെ ആ ആഗ്രഹം നീണ്ടു പോയി. എങ്കിലും വൈകാതെ അതു സാധിക്കുമെന്നാണ് പ്രതീക്ഷ. കുടുംബസമേതം നടത്തുന്ന യാത്രകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനായി ഇടയ്ക്കിടെ സമയം മാറ്റിവയ്ക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണം. കാരണം നല്ല കുറേ നിമിഷങ്ങളും മനോഹരമായ ഓർമകളും അത്തരം യാത്രകൾ സമ്മാനിക്കും. ജീവിതത്തിൽ സൂക്ഷിച്ചു അതൊക്കെയല്ലേ ഉണ്ടാകൂ' ദിൽഷ പറഞ്ഞു.

  ബാംഗ്ലൂരിലെ ജോലിക്കിടെ നോർത്ത് ഇന്ത്യൻ യാത്ര നടത്തിയതിനെ കുറിച്ചും ദിൽഷ പറയുന്നുണ്ട്. രണ്ടാഴ്ച ലീവ് എടുത്തായിരുന്നു ട്രിപ്പ്. അനിയത്തിയും തന്റെ ഒരു സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, കശ്മീർ എന്നീ സ്ഥലങ്ങളിലേക്കാണ് പോയത്. കശ്മീര്‍ ഹൃദയം കീഴടക്കി. ഭൂമിയിലെ സ്വർഗമാണ് കശ്മീർ എന്നു തോന്നിപ്പോയി. അത്രയേറെ മനോഹരമായിരുന്നു കശ്മീർ എന്ന് ദിൽഷ പറയുന്നു.

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  ലീവിന്റെ പ്രശ്‌നമുണ്ടായതിൽ പലതും കാണാനായില്ല. അച്ഛനും അമ്മയുമായി ഒരിക്കൽ കൂടി അവിടെ പോകണം. ആരോഗ്യ പ്രശ്‌നമുള്ള അമ്മ പെട്ടെന്നൊന്നും സമ്മതിക്കില്ല എന്നാൽ അത് അവർ കാണണമെന്നും അല്ലെങ്കിൽ അത് ജീവിതത്തിലെ വലിയ നഷ്ടമാകുമെന്നും താരം പറയുന്നു.

  ഇന്ത്യക്ക് പുറത്ത് ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ വിവിധ വിദേശരാജ്യങ്ങളിൽ ഷോകൾ ചെയ്യാനായി പോയിട്ടുണ്ട്. ആ രാജ്യങ്ങളെല്ലാം മനോഹരമായിരുന്നു. എല്ലായിടത്തും ഹൃദയത്തിൽ തൊടുന്ന കാഴ്ചകളുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ യാത്രയിൽ ലഡാക്കിൽ പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ലഡാക്കിൽ പോകണം എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. അതല്ലാതെ ഒരുപാട് സ്ഥലങ്ങളും മനസ്സിലുണ്ട്. ഹിമാലയം, കൈലാസം എന്നിങ്ങനെ എല്ലാം കാണണം. തന്റെ യാത്രകൾ തുടരുമെന്നും ദിൽഷ പറഞ്ഞു.

  Also Read: 'ഇക്കാ ടാറ്റ'.. മലയാളത്തിൻ്റെ താര രാജാവിന് ഇന്ന് പിറന്നാൾ, ആശംസകൾ നൽകി പിഷാരടി പങ്കുവെച്ച വീ‍ഡിയോ വൈറൽ

  ബിഗ് ബോസിന് ശേഷം അഭിമുഖങ്ങളും ഷോകളും ഉദ്‌ഘടനങ്ങളും ഒക്കെയായി തിരക്കിലാണ് ദിൽഷ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കുടുംബവുമായി വായനാട്ടിലേക്ക് യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ ദിൽഷ പങ്കുവച്ചിരുന്നു.

  Read more about: bigg boss malayalam
  English summary
  Bigg Boss malayalam fame Dilsha Prasannan opens up about her love for travelling shares her travel experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X