'ഒരു സമയം കഴിഞ്ഞാൽ ഓരോന്നിനെ അങ്ങ് വിട്ടേക്കണം'; റോബിനെ കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിത്തെറിച്ച് ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വളരെ കുറച്ചു പേർക്ക് മാത്രമറിയാമായിരുന്ന റോബിന്‍ ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ്. മലയാളത്തിലെ മറ്റു ബിഗ് ബോസ് മത്സരാർത്ഥികൾക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് റോബിന് ലഭിച്ചത്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് ബിഗ് ബോസിൽ നിന്ന് പുറത്തായ വ്യക്തി ആയിരുന്നു റോബിൻ എങ്കിലും ഇതൊന്നും റോബിനുള്ള ആരാധക പിന്തുണ കുറച്ചിരുന്നില്ല.

പുതിയൊരു ബിഗ് ബോസ് സീസൺ ആരംഭിച്ചെങ്കിലും വിവാദങ്ങളിലൂടെയും അല്ലാതെയും റോബിൻ ഇന്നും സോഷ്യൽ മീഡിയയിലൊക്കെ നിറഞ്ഞു നിൽക്കുകയാണ്. ഒരുപാട് പേരുടെ പിന്തുണ ലഭിക്കുമ്പോഴും കടുത്ത വിമര്‍ശനങ്ങളും റോബിൻ നേരിടുന്നുണ്ട്. തന്റെ ടോക്‌സിക് ആരാധകരെ നിയന്ത്രിക്കാത്തതും അഭിമുഖങ്ങളിലും മറ്റുമൊക്കെയായി വിമര്‍ശനങ്ങളോടുള്ള റോബിന്റെ പ്രതികരണങ്ങളും വിമര്‍ശിക്കിപ്പെടുന്നുണ്ട്.

diya sana

അടുത്തിടെ മുൻ ബിഗ് ബോസ് താരമായ ദിയ സന ഉൾപ്പെടെ റോബിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണെന്നും ആളുകളെ വെച്ച് സഹമത്സരാത്ഥികളെ ഇപ്പോഴും ബുള്ളിയിങ് ചെയ്തു കൊണ്ടിരിക്കുകാണെന്നും ദിയ സന പറഞ്ഞിരുന്നു. ടോക്സിക്കായ സൈക്കോ ആണെന്നും സാമൂഹിക വിപത്താണെന്നും റോബിൻ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിച്ച വരികളിൽ ദിയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഒരു അഭിമുഖത്തിനിടെ റോബിന്റെ കാര്യം അവതാരക പറഞ്ഞപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ് താരം. ബിഗ് ബോസ് നാലിന്റെ താരങ്ങൾ ഇതുവരെയും തീർന്നിട്ടില്ല റോബിൻ ഒക്കെ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ് എന്ന് ചോദ്യത്തിന്റെ ഭാഗമായി അവതാരക പറയുമ്പോൾ നിങ്ങൾക്കൊന്നും വേറെ പണിയില്ലേയെന്നാണ് ദിയ സന ചോദിച്ചത്. നിങ്ങൾ ഈ പണി ചെയ്യുന്നവർ അല്ലേ. നിങ്ങൾ എന്തിനാണ് ഈ അറാംമ്പിറപ്പിന് നിൽക്കുന്നതെന്ന് താരം ചോദിച്ചു.

'നിങ്ങൾ തന്നെയാണ് ഈ അനാവശ്യ റീച്ച് ഉണ്ടാക്കുന്നത്. എല്ലാ ചാനലുകളും കവർ ചെയ്ത് ഈ പരിപാടി കാണിച്ച് നടക്കുകയാണ്. നിങ്ങൾക്ക് വേറെ പണിയില്ലേ. എന്താണ് നിങ്ങളുടെ ഒക്കെ ഉദ്ദേശം. എല്ലാ ദിവസവും ഇതുതന്നെ. ഞങ്ങളൊക്കെ ഇതിൽ നിന്ന് തന്നെയാണ് വന്നത്. എന്താണ് ഈ കാണിക്കുന്നത്. നിർത്തിയിട്ട് പൊക്കൂടെ. ഒരു സമയം കഴിഞ്ഞാൽ ഓരോന്നിനെ അങ്ങ് വിടണം. ഇവിടെ എന്തെല്ലാം വിഷയങ്ങൾ നടക്കുന്നുണ്ട്,' എന്നാണ് സീരിയൽ ടുഡേ അഭിമുഖത്തിൽ ദിയ പറഞ്ഞത്.

ബിഗ് ബോസിന് ശേഷം തനിക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ച സ്വീകാര്യതയെ കുറിച്ചും ദിയ സന അഭിമുഖത്തിൽ പറയുന്നുണ്ട്. അമ്മമാരുടെയും കുട്ടികളുടെയും ഒക്കെ പിന്തുണ ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തക ആയതു കൊണ്ട് തന്നെ എന്നെ ഭയങ്കര വയലൻസുള്ള സാമൂഹിക പ്രവർത്തക ആയിട്ടാണ് കണ്ടിരുന്നത്. ആ സ്ഥാനത്ത് ഞാൻ ഇത്രയും വലിയ പൊട്ടി ആണോ എന്നൊരു തോന്നലൊക്കെ അവരിൽ ഉണ്ടായെന്നാണ് ദിയ സന പറയുന്നത്.

diya sana

അതേപോലെ ബിഗ് ബോസ് ഷോ ഒരിക്കലും ഒരു സ്ക്രിപ്റ്റഡ് ഷോ അല്ലെന്നും താരം പറഞ്ഞു. അവിടെ ഉള്ള ഒരാൾ അത് എത്ര വലിയ നടനായാലും കൂടി പോയാൽ ഒരു പത്ത് ദിവസം മാത്രമേ അവിടെ അഭിനയിച്ചു നിൽക്കാൻ സാധിക്കുകയുള്ളു. അത് കഴിഞ്ഞാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും. ലാലേട്ടൻ വരുമ്പോഴാകും കഴിഞ്ഞ ഒരാഴ്ച നമ്മൾ എന്തൊക്കെ ചെയ്‌തെന്ന് പോലും ചിന്തിക്കുക എന്നാണ് ദിയ സന പറഞ്ഞത്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലാണ് ദിയ സന മത്സരാർത്ഥിയായി എത്തിയത്. സാമൂഹിക പ്രവർത്തനത്തിന് പുറമെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും നടിയായും ദിയ സന പ്രവർത്തിച്ചിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X