For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ പഴങ്കഞ്ഞിയാണേൽ ലാലേട്ടനേയും പഴങ്കഞ്ഞിയെന്ന് വിളിക്കണം, ദിൽഷ ജയിക്കേണ്ട മത്സരാർഥിയല്ല'; ഫിറോസ് ഖാൻ

  |

  ഓരോ സീസൺ കഴിയുമ്പോഴും ബി​ഗ് ബോസ് മലയാളത്തിനുള്ള ജനപ്രീതി വർധിച്ച് വരികയാണ്. നാലാം സീസൺ പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സീസണായിരുന്നു സീസൺ മൂന്ന്. കൊവിഡ് രൂക്ഷമായപ്പോൾ നൂറ് ദിവസം തികയ്ക്കാതെ ഷോ നിർ‌ത്തിയെങ്കിലും പിന്നീട് ​ഗ്രാന്റ് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിച്ചിരുന്നു.

  മണിക്കുട്ടനായിരുന്നു മൂന്നാം സീസണിൽ വിജയിയായത്. ബി​ഗ് ബോസ് സീസൺ ത്രിയിൽ വന്ന് വലിയ രീതിയിൽ ചലനം സൃഷ്ടിച്ച മത്സരാർഥികളായിരുന്നു കപ്പിളായി മത്സരിച്ച ടെലിവിഷൻ താരം ഫിറോസ് ഖാനും ഭാര്യ സജ്നയും.

  കുഞ്ചാക്കോ ബോബന്റെ പടങ്ങള്‍ വരിവരയായി പൊട്ടി; ഇവനെ വച്ചാല്‍ പണി കിട്ടുമെന്ന് സംവിധായകന്‍

  ഫിറോസ് സ്ത്രീവിരുദ്ധനാണെന്നായിരുന്നു ഏറ്റവുമധികം കേട്ട വിമര്‍ശനം. എന്നാല്‍ താന്‍ നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരനാണ് എന്നായിരുന്നു ഫിറോസ് പലപ്പോഴായി പറഞ്ഞിരുന്നത്. വലിയ ആരാധകരെ സ്വന്തമാക്കി നില്‍ക്കുന്ന സമയത്തായിരുന്നു അവര്‍ ബിഗ് ബോസില്‍ നിന്ന് ഇരുവരും പുറത്തുപോയത്.

  മറ്റൊരു മത്സരാർഥി രമ്യയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരേയും പുറത്താക്കിയത്. ‌ഇരുവരും ഇപ്പോൾ സീരിയലുകളിലും മറ്റും സജീവമാണ്.

  റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  കൂടാതെ യുട്യൂബ് ചാനൽ ആരംഭിച്ച് അത് വഴി ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിത നാലാം സീസണിനെ കുറിച്ചും ബി​ഗ് ബോസിന് ശേഷം കരിയറിൽ വന്ന മാറ്റങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ് ഖാൻ.

  'ദില്‍ഷ ബിഗ് ബോസ് സീസണ്‍ നാലിലെ വിജയി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസില്‍ വോട്ടിങ്ങിന് വലിയ പ്രധാന്യമുണ്ട്. അതിന് അർത്ഥം ഗെയിം കളിക്കാത്തവർക്ക് പിന്തുണ കൊടുക്കും എന്നല്ല.'

  'നന്നായി കളിക്കുന്നവർക്കും റിസ്ക്ക് എടുക്കുന്നുവർക്കുമായിരിക്കുല്ലോ ആളുകള്‍ വോട്ടുകൊടുക്കുക. പ്രത്യേകിച്ച് മലയാളികള്‍ നല്ല ബുദ്ധിയുള്ള ആളുകളാണ്.'

  Also Read: റോപ്പിൽ ആടി വന്നുള്ള ഇടിയാണെങ്കിൽ മമ്മൂക്ക ഹാപ്പി; ലാലേട്ടന് നാച്വറലാണിഷ്ടം: മാഫിയ ശശി

  'ഒരു സംഭവം കാണുമ്പോള്‍ അതില്‍ എത്രത്തോളം അവർ റിസ്ക് എടുക്കുന്നു. എത്രത്തോളം പരിശ്രമിക്കുന്നു എന്നുള്ളതൊക്കെ അവർ കൃത്യമായി മനസിലാക്കും. ബിഗ് ബോസ് സീസണ്‍ ഫോറില്‍ എനിക്ക് അറിയുന്ന കുറെ ആളുകളുണ്ടായിരുന്നു.'

  'മികച്ച രീതിയില്‍ ഗെയിം കളിക്കുന്ന ഒരാള്‍ക്കായിരുന്നു എന്റെ പിന്തുണ. ദില്‍ഷ ഒരിക്കലും വിജയി ആവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിചാരിക്കാത്തൊരു കുട്ടിക്കാണ് സമ്മാനം കിട്ടിയത്.'

  'ഈ സീസണിലെ മൂന്ന്, നാലുപേർ നല്ല ഗെയിമറായിരുന്നു. അവരൊക്കെ ഞാന്‍ വിചാരിക്കുന്നതിന് മുമ്പ് തന്നെ പുറത്തായിപ്പോയി. അതേക്കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലാലോ.'

  'ബിഗ് ബോസെന്ന് പറയുന്നത് ഉത്സവം പോലെയാണ്. അകത്ത് മാത്രമല്ല പുറത്തും ചർച്ചകള്‍ സജീവമാവണം. ഇതൊന്നും ഇല്ലെങ്കില്‍ ബിഗ് ബോസ് ബിഗ് ബോസ് ആവുന്നില്ല. പുറത്ത് ആർമിക്കാരൊക്കെ വേണം. ആർമിക്കാരുടെ ഫൈറ്റൊക്കെ വരുമ്പോഴാണ് ഒരു ഹരത്തിലേക്ക് കടക്കുന്നത്. അല്ലെങ്കില്‍ ഒരു സാധാ സീരിയല്‍ പോലെയായി മാറും.'

  'പുറത്തെ ആർമി ഫൈറ്റൊക്കെ വേണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് ആരോഗ്യപരമായിരിക്കണം. അല്ലാതെ മറ്റൊരാളെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്കോ തെറിവിളിയിലേക്കോ പോവാന്‍ പാടില്ല.'

  'സജ്നയുടെ നല്ലൊരു സീരിയല്‍ ഇപ്പോൾ സംപ്രേഷണം ചെയ്ത് പോകുന്നുണ്ട്. അതിലെ നെഗറ്റീവ് കഥാപാത്രത്തെ അവള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്.'

  'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പഴങ്കഞ്ഞിയാണ്. അതുകൊണ്ടായിരിക്കും പഴങ്കഞ്ഞിയെന്ന് വിളിക്കുന്നത്. അങ്ങനെയാണ് എന്നെ പഴങ്കഞ്ഞിയെന്ന് വിളിക്കുന്നതെങ്കിൽ ലാലേട്ടനേയും പഴങ്കഞ്ഞിയെന്ന് വിളിക്കണം. കാരണം പുള്ളിക്കും ഏറ്റവും ഇഷ്ടം പഴങ്കഞ്ഞിയാണ്.'

  'ബി​ഗ് ബോസിൽ പോയപ്പോഴും ഞാൻ എപ്പോഴും പഴങ്കഞ്ഞി കുടിക്കുമായിരുന്നു. ബി​ഗ് ബോസ് സ്പെഷ്യൽ ഭക്ഷണം വേണമെങ്കിൽ എഴുതി കൊടുക്കാൻ പറഞ്ഞപ്പോഴും ഞാൻ പഴങ്കഞ്ഞിയാണ് എഴുതിയത്. ഭയങ്കര ​ഗുണമുള്ള സാധനമാണ് പഴങ്കഞ്ഞി' ഫിറോസ് ഖാൻ പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam fame firoz khan opens up about mohanlal favorite food, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X