For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്! കാരണമില്ലാതെ സങ്കടം വരുന്നു': രഞ്ജിനി ഹരിദാസ്

  |

  മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്നതിനപ്പുറം മോഡലായും നടിയായും തിളങ്ങിയിട്ടുണ്ട് രഞ്ജിനി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് രഞ്ജിനി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

  ഇംഗ്ലീഷ് കലർന്ന മലയാളവും ഉച്ചാരണത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേട്ടിരുന്നെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രഞ്ജിനിക്ക് കഴിഞ്ഞിരുന്നു. പിന്നീട് മലയാള ടെലിവിഷനിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു താരം. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി കൂടിയായി എത്തിയതോടെ രഞ്ജിനിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞു.

  Also Read: 'അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടി, ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരാകും, തോമുവിന്റെ മാമോദീസയുമുണ്ടാകും'; ഡിവൈൻ

  ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ രഞ്ജിനിക്ക് ആരാധകർ ഏറെയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവച്ചും രഞ്ജിനി എത്താറുണ്ട്. ഇപ്പോഴിതാ, രഞ്ജിനി പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. പുതുവർഷത്തിലെ തന്റെ ആദ്യ ഷോയെ കുറിച്ചുള്ള വീഡിയോയുമായാണ് രഞ്ജിനി എത്തിയിരിക്കുന്നത്.

  മേക്കപ്പ് ആര്‍ടിസ്റ്റായ ജാനും രഞ്ജിനിക്കൊപ്പം പുതിയ വീഡിയോയിലുണ്ട്. തന്റെ യാത്രകളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം രഞ്ജിനി പറയുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ സമീപിക്കുന്നതെന്നും തന്റെ റെസല്യൂഷനെക്കുറിച്ചുമെല്ലാം രഞ്ജിനി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വിശദമായി വായിക്കാം തുടർന്ന്.

  '2022 എനിക്ക് ഭയങ്കരമായിരുന്നു. അത്ര നല്ല വര്‍ഷമായിരുന്നില്ല. ഗുമ്മിന് പറയാൻ മാത്രം ഒന്നുമില്ലായിരുന്നു. ആദ്യത്തെ ആറ് മാസം നല്ലതായിരുന്നു. പിന്നെ എന്തൊക്കെയോ പോലെ ആയിപ്പോയി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഒറ്റയ്ക്കിരിക്കാനാണ് തോന്നിയത്. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല,'

  'ഡിപ്രഷനാണോ മിഡ് ലൈഫ് ക്രൈസിസാണോ എന്നൊക്കെ ചിന്തിച്ച് പോയി. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ലെന്നൊക്കെ ആയിരുന്നു തോന്നൽ. അതിൽ നിന്നൊരു മാറ്റം ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു,'

  '2023 എല്ലാവര്‍ക്കും നല്ലൊരു വര്‍ഷമായി മാറുമെന്നാണ് പ്രതീക്ഷ. ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. പുതുവര്‍ഷത്തിലെ ആദ്യ വര്‍ക്ക് ഷൂട്ട് ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. പൊതുവെ ഞാന്‍ വെള്ളം കുടിക്കുന്നത് കുറവാണ്, ഇത്തവണയെങ്കിലും കൃത്യമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കും,'

  'ചായയും കാപ്പിയുമൊക്കെ കുടിക്കാറുണ്ടെങ്കിലും വെള്ളം കുടിക്കാറില്ലായിരുന്നു. ഡെയ്‌ലി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്ന റെസല്യൂഷനുണ്ട്. ഇപ്പോള്‍ ഞാന്‍ ഡയറ്റിലാണ്,'

  'ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും അതൊന്നും അകത്തേക്ക് കടക്കാറില്ലായിരുന്നു. ഒരു പ്രശ്‌നവും ഇല്ലാത്തപ്പോഴും എനിക്ക് എനര്‍ജിയില്ലാത്ത അവസ്ഥയായിരുന്നു,'

  'കാരണമില്ലാതെ സങ്കടം വരുന്ന അവസ്ഥയായിരുന്നു. പ്രശ്‌നങ്ങളും സങ്കടങ്ങളുമെല്ലാം വന്നപ്പോഴും ഞാന്‍ കൂളായി നിന്നിരുന്നു. അതൊന്നും ഇല്ലാതെ തന്നെ സങ്കടം വരുന്ന അവസ്ഥയാണ്, അത് കണ്ടുപിടിച്ച് അതില്‍ നിന്നും മാറണം,'

  Also Read: അന്ന് തുടങ്ങിയ സൗഹൃദമാണ്; ഒരു അനിയത്തിയെ പോലെ എന്നെ കെയർ ചെയ്യും; പേളിയെക്കുറിച്ച് ദീപ്തി

  ഇവന്റിലെ ലുക്കിനെ കുറിച്ചും രഞ്ജിനി വീഡിയോയിൽ പറയുന്നുണ്ട്. പെട്ടെന്നൊരു ഇവന്റിന് സാരി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത് തിരഞ്ഞെടുക്കുകയായിരുന്നു. 15 വര്‍ഷം മുന്‍പ് വാങ്ങിയ സാരിയാണ്. സ്റ്റാര്‍ സിംഗറില്‍ ഇത് ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ജാനാണ് എന്നെ സുന്ദരിയാക്കുന്നത്.

  ഇപ്പോഴത്തെ ഹിന്ദി സീരിയലുകളിലെ ലുക്കാണ് ഞങ്ങള്‍ പരീക്ഷിച്ചത്. പൊതുവെ ഞാൻ ഇങ്ങനെയുള്ള ലൂക്കൊന്നും പരീക്ഷിക്കാറില്ലെന്നും രഞ്ജിനി പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Ranjini Haridas Opens Up Her Last Year Was Not Good In Latest Vlog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X