For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിഗ് ബോസ് വീട്ടിലെ ചോറും പരിപ്പും എനിക്ക് തന്നത് ഇതാണ്'; തന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവച്ച് റോൺസൺ

  |

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ സീസൺ ആയിരുന്നു കഴിഞ്ഞത്. അതുകൊണ്ട് തന്നെ അതിലെ മത്സരാർത്ഥികൾ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി ഒരു വനിതാ വിജയി ഉണ്ടായ സീസൺ കൂടി ആയിരുന്നു ഇത്. ദിൽഷ പ്രസന്നൻ ആണ് വിജയി ആയത്.

  ദിൽഷ, ബ്ലെസ്ലി, റിയാസ് സലിം, ലക്ഷ്‍മി പ്രിയ, ധന്യ മേരി വർഗീസ്, സൂരജ് എന്നിവരാണ് അവസാനം വരെ ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾ. മത്സരം അവസാനിക്കുന്നതിന് ഒരാഴ്ച മുന്നേ വരെ വീട്ടിൽ തുടർന്ന മത്സരാർത്ഥിയായിരുന്നു റോൺസൺ വിൻസന്റ്റ്, ആദ്യ 17 പേർക്ക് ഒപ്പം വീട്ടിൽ എത്തിയ റോൺസൺ 92 ദിവസമാണ് പുറത്താകാതെ നിന്നത്.

  Also Read: മംമ്തയും സുരേഷ് ഗോപിയുമുള്ള ചൂടൻ രംഗം പല വാര്‍ത്തയ്ക്കും കാരണമായി; കുറച്ച് ടെന്‍ഷനടിപ്പിച്ചെന്ന് നിര്‍മാതാവ്

  വ്യത്യസ്‍തമായ വ്യകതിത്വം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവരാൻ റോൺസണ് കഴിഞ്ഞിരുന്നു. വീടിനുള്ളിൽ സമാധാന പ്രിയനായി കഴിഞ്ഞിരുന്ന റോൺസൺ നിലപാടില്ലായ്മയുടെ പേരിലൊക്കെ ഏറെ വിമർശനം നേരിട്ടു. ആദ്യ ആഴ്ചകളിൽ തന്നെ പുറത്ത് പോകുമെന്ന് കരുതിയ റോൺസൺ ഇത്രയേറെ വിമർശനങ്ങൾ നേരിട്ടിട്ടും വീടിനുള്ളിൽ തുടർന്നത് സീസണിലെ ഏറ്റവും മികച്ച എന്റർടെയ്‌നർ കൂടിയായത് കൊണ്ടാണ്.

  ആരും കൊതിക്കുന്ന ജിം ബോഡിയും സിക്‌സ് പാക്കുമായിട്ടാണ് റോൺസൺ ബിഗ് ബോസ് നാലിലേക്ക് എത്തിയത്. ഭക്ഷണ പ്രിയനായ റോൺസന്റെ ഭക്ഷണ രീതികളൊക്കെ പലപ്പോഴും പ്രേക്ഷകർ ചർച്ച ചെയ്തിട്ടുള്ളതാണ്. വീട്ടിൽ വമ്പൻ തല്ല് നടക്കുമ്പോൾ പോലും മാറിയിരുന്ന് ഭക്ഷണം കഴിക്കുന്ന റോൺസന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികൾ തന്നെ കുടവയറനാക്കി എന്ന് പറയുകയാണ് റോൺസൺ.

  Also Read: ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ച് ഐശ്വര്യ റായ് കാരാറിൽ ഒപ്പിട്ടു, സത്യമറി‍ഞ്ഞ് സംവിധായകൻ നടിയെ മാറ്റി!

  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് താരം തന്റെ കുടവയറിനെ കുറിച്ച് പറയുന്നത്. ബിഗ് ബോസ് ജീവിതം തനിയ്ക്ക് നല്‍കിയത് കുടവയര്‍ മാത്രമാണെന്നാണ് റോണ്‍സണ്‍ വീഡിയോയിൽ പറയുന്നത്. തന്റെ അവസ്ഥ ഇതാണ് എന്ന് പറഞ്ഞ് വയറും ശരീരവും കാണിച്ചു കൊണ്ടാണ് റോണ്‍സണ്‍ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

  അവിടെ ചോറും പരിപ്പ് കറിയും മാത്രമേയുള്ളൂ എന്ന് പറഞ്ഞു കൊണ്ടാണ് റോണ്‍സണ്‍ തന്റെ കുടവയര്‍ കാണിക്കുന്നത്. 'ഇത് ആണ് ഞാന്‍ ബിഗ്ഗ് ബോസില്‍ നിന്നും നേടിയത്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ', റോണ്‍സണ്‍ പറയുന്നു. താൻ ബിഗ് ബോസിലേക്ക് പോകുന്നതിന് ഒന്‍പത് ദിവസം മുൻപ് എടുത്ത് ജിമ്മിൽ നിന്നുള്ള തന്റെ വർക്ക്ഔട്ട് വീഡിയോയും ചേർത്ത് കൊണ്ടാണ് വീഡിയോ. വീണ്ടും പഴയത് പോലെയാകാൻ തയ്യാറെടുക്കുന്ന തനിക്കൊപ്പം കൂടാൻ ആരാധകരെയും ക്ഷണിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

  Also Read: കരീനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടാവും; അടുത്ത വര്‍ഷം നടിയുടെ ജീവിതത്തില്‍ നടക്കുന്നതിനെ പറ്റി പ്രവചനം

  '92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്‌നസ് യാത്രയില്‍ നിങ്ങള്‍ക്കും എന്റെ കൂടെ കൂടാം,

  ലൈവ് വര്‍ക്ഔട്ട് സെക്ഷനുമായി ഞാന്‍ ഉടനെ വരുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാര്‍ത്തെടുക്കാം. എന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങള്‍ക്കു അനുയോജ്യമായ ഡയറ്റ് പ്ലാനും വര്‍ക്ഔട്ടും ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും. നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹവും നിങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന റിസള്‍ട്ടും ആണ് എന്റെ പ്രതിഫലം,' വീഡിയോ പങ്കുവച്ച് റോണ്‍സണ്‍ കുറിച്ചു.

  Also Read: പരിഹാസങ്ങളാണ് ഊർജ്ജം; തുടക്കകാലത്ത് ചെയ്ത സിനിമ കുടുംബവുമായി കാണാൻ പറ്റാത്തതാണ്; ഫിറോസ് പറയുന്നു

  ബിഗ് ബോസ് സീസൺ നാലിലെ മറ്റൊരു മത്സരാർത്ഥിയായ നിമിഷ ഉൾപ്പെടെ നിരവധി പേരാണ് റോൺസണ് ആശംസകൾ നേർന്നിരിക്കുന്നത്. മാറ്റത്തിനായി കാത്തിരിക്കുന്നു എന്നാണ് നിമിഷ റോൺസന്റെ വീഡിയോ ഷെയർ ചെയ്തു കൊണ്ട് പറഞ്ഞത്.

  Read more about: Ronson Vincent
  English summary
  Bigg Boss Malayalam fame Ronson Vincent's new video about his weight gain geos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X