"ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ" എന്ന് വിളിച്ചു; അഖിലിനുള്ള മറുപടിയുമായി സായ്കൃഷ്ണൻ
ബിഗ് ബോസിൽ പോകുന്നതിനു മുന്നേ വലിയൊരു കൂട്ടം ആളുകൾ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണനെതിരെ സംസാരിച്ചിരുന്നു. എന്നാൽ ബിഗ്ബോസിൽ എത്തിയതിനു ശേഷം പലതരത്തിലുള്ള ചർച്ചകളാണ് സായ് കൃഷ്ണനെ കുറിച്ച്. അയാൾ അവിടെ പോയിട്ട് അഭിനയിക്കുകയാണ് എന്ന രീതിയിൽ പലരും പറഞ്ഞു. കാറിനുള്ളിൽ വെച്ച് മറ്റുള്ളവരെ വിമർശിക്കുന്ന സായ് കൃഷ്ണന്റെ പഴയ വീഡിയോകൾ കുത്തിപ്പൊക്കി പല തരത്തിലുള്ള വാർത്തകളും ക്രിയേറ്റ് ചെയ്യുന്നുണ്ട്.
അഖിൽ മാരാരിന്റെ ഈയിടെ പുറത്തിറങ്ങിയ വീഡിയോയിൽ സായ് കൃഷ്ണനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ എന്നാണ് സായ് കൃഷ്ണനെ കുറിച്ച് അഖിൽ മാരാർ പറഞ്ഞത്. "ആ പ്രസ്ഥാവനയെ കുറിച്ച് മോശമായി ഒന്നും പറയാനില്ല. കാരണം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ആയിരുന്നെങ്കിൽ എന്നെ കുറിച്ച് പറഞ്ഞ ആ കാര്യം അവർ എന്തുകൊണ്ട് തമ്പ്നെയ്ൽ ആക്കി?. എന്നെ കുറിച്ച് പറഞ്ഞാൽ കണ്ടന്റ് കിട്ടുമെന്ന് ഉള്ളതു കൊണ്ടല്ല അഖിലിനോട് എന്നെ കുറിച്ച് ചോദിച്ചത്?." വിശദീകരണവുമായി സായ് കൗമുദി മൂവീസ് ചാനലിനോട് പറയുന്നു

അഖിൽ മാരാരും സായ് കൃഷ്ണനും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അവർ സുഹൃത്തുക്കളാണ്. അഖിൽ മാരാരിന്റെ ആ ഇൻ്റർവ്യൂ വിളി വന്നപ്പോൾ ആദ്യ സായ് കൃഷ്ണനെ വിളിച്ച് കാര്യം പറഞ്ഞിരുന്നെന്നും സായ് പറഞ്ഞു. "അഖിൽ മാരാർ ഇൻ്റർവ്യൂവിൽ വെച്ച് പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം എന്നെ വിളിച്ച് ഇതിനു മുന്നേ സംസാരിച്ച കാര്യങ്ങളാണ്. പിന്നെ പൊതുവെ എന്നെ അറിയുന്ന ഞാൻ അറിയുന്ന പലരും എന്നെ കുറിച്ച് സംസാരിക്കാറുണ്ട്. മോശമായി പറഞ്ഞാൽ അവർ അപ്പോൾ മെസ്സേജ് ചെയ്യും."
അഖിൽ മാരാരുമായുള്ള പഴയ വീഡിയോ കുത്തിപ്പൊക്കി വീണ്ടും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു. പക്ഷേ ഇരുവരും തമ്മിൽ നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്. എന്നിട്ടും അഖിൽ കണ്ടന്റിനു വേണ്ടി സായ് കൃഷ്ണനെ കുറിച്ച് ചർച്ചകൾ ചെയ്യുന്നു. അഖിലിനെ പോലെ സായ് കൃഷ്ണനെ കുറിച്ച് സംസാരിച്ചത് ഡോ. റോബിൻ രാധാകൃഷ്ണനായിരുന്നു. സായ് വിളിച്ചാൽ ഫോൺ എടുക്കില്ല എന്നായിരുന്നു സായ്ക്കെതിരെ റോബിൻ പറഞ്ഞിരുന്നു.

"എന്നെ വിളിച്ചാൽ അല്ലെ എടുക്കാതിരിക്കേണ്ട ആവശ്യമുള്ളൂ. ഞാൻ ആകെ കുറച്ച് സമയമേ വിളിച്ചിട്ടുള്ളൂ. റോബിൻ എന്നെ വിളിച്ചപ്പോഴെല്ലാം ഞാനും സംസാരിച്ചിട്ടുണ്ട്. റോബിൻ എന്നെ കുറിച്ച് പറഞ്ഞതിൽ എനിക്ക് വിഷമമില്ല. എനിക്ക് അയാളോട് ഒരു സിമ്പതി ഉണ്ടായിരുന്നു. കാരണം ആയാൾ ബിഗ് ബോസിൽ വെച്ച് ഒരുപാട് അുഭവിച്ചിട്ടുണ്ട്. അത് ഓർക്കുമ്പോ ബുദ്ധിമുട്ട് തോന്നാറുണ്ട്. റോബിന്റെ ഇത്തരം ആരോപണങ്ങളൊട് പ്രയാസമില്ല. കാരണം കുറേ കാലം അയാളെ വിറ്റ് ഞാൻ ജീവിച്ചിട്ടുണ്ട്. ഇപ്പോൾ എന്നെ വിറ്റ് ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ." എന്നാണ് സായ് കൃഷ്ണൻ റോബിന്റെ വിഷയത്തിൽ മറുപടി പറഞ്ഞത്.
യൂട്യൂബിൽ നിൽക്കുന്നതിൽ ഇപ്പോഴും പലതരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നുണ്ട്. "വേറെ വല്ല ജോലിയും നോക്കിയാൽ പോരെ എന്നും ചോദിക്കുന്നവരുണ്ട്. പുറമേ നിന്ന് കാണുന്നവർക്ക് ഇത് ഭയങ്കര ഈസിയാണല്ലോ എന്നൊരു ചിന്ത ഉണ്ട്. ഒന്നാമത് അവർക്ക് ഇത് ചെയ്യാൻ പറ്റാത്തതിന്റെ അസൂയ ഉള്ളിൽ ഉണ്ടാവും. അതു വെച്ചിട്ടാണ് ഇത്തരത്തിൽ വില കുറച്ച് ചോദിക്കുന്നത്. എല്ലാവരും ചിന്തിക്കുന്നത് ഇവന് കാറിനുള്ളിൽ കയറിയിരുന്ന് ചുമ്മാ കണ്ടന്റ് ഉണ്ടാക്കിയാ മതിയല്ലോ എന്നാണ്. പക്ഷേ അത് അത്രക്കും എളുപ്പമല്ലെന്ന് അവർക്കറിയില്ലല്ലോ." സായ് കൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications