For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ളവർ എനിക്ക് വേണ്ടി സംസാരിച്ചു, പ്രതീക്ഷിച്ച പലരും ഉണ്ടായിരുന്നില്ല; ദിൽഷയോട് ശാലിനി

  |

  മിനിസ്‌ക്രീനിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകൾ പിന്നിട്ട ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സീസണായിരുന്നു ഇക്കഴിഞ്ഞ നാലാം സീസൺ.

  മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഷോ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഷോയിലെ മത്സരാർത്ഥികൾ ഇപ്പോഴും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുകയാണ് ഇതിലെ താരങ്ങൾ.

  Also Read: ഭർത്താവിനെ കണ്ട് മകനാണോന്ന് ചോദിച്ചപ്പോഴാണ് വാശി വന്നത്; 30 കിലോ കുറച്ചാണ് വാശി അവസാനിപ്പിച്ചതെന്ന് ദേവി ചന്ദന

  ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയായ ദിൽഷ പ്രസന്നനുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വാർത്ത. രണ്ടു ദിവസമായി ബിഗ് ബോസ് ആരാധകരും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് ഇതിനെ കുറിച്ചാണ്.

  കഴിഞ്ഞ ദിവസം ദില്‍ഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു പ്രൊമോഷന്‍ വീഡിയോ പങ്കുവച്ചിരുന്നു. ട്രേഡിംഗുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ആയിരുന്നു താരം ഷെയർ ചെയ്തത്. എന്നാല്‍ ഇതില്‍ പരാമര്‍ശിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയും ബിഗ് ബോസ് താരം ബ്ലെസ്ലിയടക്കമുള്ളവരും രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

  സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ചയായി മാറിയതോടെ ദില്‍ഷ തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുകയും തന്റെ തെറ്റ് അംഗീകരിച്ച് ആരാധകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. വിശ്വാസ യോഗ്യമെന്ന് തോന്നിയത് കൊണ്ടാണ് പ്രമോഷൻ ചെയ്തത്. പിന്നീടാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ താന്‍ കേസുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും സഹായകമാവുകയാണെങ്കില്‍ ആവട്ടെ എന്ന് കരുതി ചെയ്തതാണെന്നും വീഡിയോ ഡിലീറ്റ് ചെയ്ത ശേഷം വീഡിയോ സന്ദേശത്തിലൂടെ ദിൽഷ പറഞ്ഞിരുന്നു.

  എന്നാൽ അതിനു ശേഷവും ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദില്‍ഷയെ പോലൊരാള്‍ കുറേക്കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ബ്ലെസ്ലിയും റോബിനും ഇത് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരുന്നു.

  അതേസമയം, നിരവധി പേർ ദിൽഷയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദിൽഷയെ പിന്തുണച്ച് സഹമത്സരാർത്ഥി ആയിരുന്ന ശാലിനി പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ശാലിനി തന്റെ പിന്തുണ പ്രകടമാക്കി പോസ്റ്റ് ചെയ്തത്.

  'ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ള ഒരുപാട് പേർ എനിയ്ക്കു വേണ്ടി സംസാരിച്ചു. പ്രതീക്ഷിച്ച പലരും അതിൽ ഉണ്ടായിരുന്നുമില്ല. ഇപ്പോൾ ഞാൻ നിന്നോട് പറയുകയാണ്. ഈ സമയവും കടന്നു പോകും. മുന്നോട്ട് പോകുക,' ദിൽഷയെ മെൻഷൻ ചെയ്തുകൊണ്ട് ശാലിനി കുറിച്ചു. കർമ്മയെ കുറിച്ചുള്ള ഒരു ചിത്രവും ശാലിനി വരികൾക്കൊപ്പം ചേർത്തിട്ടുണ്ട്.

  Also Read: ചിന്തിച്ച് വേണം കല്യാണം കഴിക്കാൻ; നമ്മുടെ ജീവിതം എങ്ങനെയാണോ അതിന് പറ്റിയ ആളെ കണ്ടുപിടിക്കണം: അനുശ്രീ

  ബിഗ് ബോസ് വീട്ടിനുള്ളിലും പുറത്തും പല വിധത്തിലുള്ള വിമർശനങ്ങൾക്കും ആക്രമങ്ങൾക്കും ഇരയായിട്ടുണ്ട് ശാലിനി. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തെത്തിയ ശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങളും ബുള്ളിയിങ്ങും നേരിട്ടതും ശാലിനിയാണ്. ആ ഘട്ടത്തിലൊക്കെ തനിക്ക് വേണ്ടി സംസാരിച്ചവരെയാണ് ശാലിനി പോസ്റ്റിൽ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. കഴിഞ്ഞ ദിവസം ദിൽഷയ്‌ക്കൊപ്പമുള്ള ചിത്രം ശാലിനി പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Fame Shalini Nair's Latest Social Media Post Supporting Dilsha Prasannan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X