കാത്തിരുന്ന സുദിനമെത്തി; സിജോയുടെ എൻഗേജ്മെന്റ് ഉടൻ, പ്രണയ സാഫല്യത്തിന് ഇനി അധിക നാളില്ല
സിജോ ജോൺ എന്ന പേര് മലയാളികൾക്കെല്ലാം സുപരിചിതമാണ്. ബിഗ്ബോസിലെ വാശിയേറിയ മത്സരാർത്ഥിയായിരുന്നു സിജോ. റോക്കി- സിജോ പ്രശ്നങ്ങളെല്ലാം എല്ലാവർക്കും അറിയുന്നതാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത പ്രതിസന്ധികളാണ് സീസൺ 6ൽ അരങ്ങേറിയത്. അതിലെ പ്രധാന ഇരയായിരുന്നു സിജോ. സീസൺ 6 ന്റെ കിരീടം ചൂടാൻ സാധ്യതയുണ്ടായിരുന്ന സിജോക്ക് പക്ഷേ അവസാന നിമിഷം ബിഗ് ബോസിൽ നിന്നും പടിയിറങ്ങേണ്ടി വന്നു.
സിജോ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷമാണ് സിജോയുടെ പ്രണയിനിയെ ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്തുന്നതും വിവാഹത്തെ കുറിച്ചുമുള്ള വാർത്തകൾ തുറന്നു പറയുന്നതും. അത് ശരിക്കും പ്രേക്ഷകർക്ക് ഏറെ സന്തോഷമുണ്ടാക്കി. പിന്നീട് ഓരോ ദിവസവും ഇരുവരുടേയും വിവാഹത്തെ കുറിച്ച് അറിയുവാൻ പ്രേക്ഷകർക്കെല്ലാം ഏറെ ആഗ്രഹമുണ്ടായിരുന്നു. ബിഗ് ബോസ് ഷോയിൽ വെച്ച് തന്നെ പ്രണയത്തെ കുറിച്ച് സിജോ സംസാരിച്ചിട്ടുണ്ട്. എന്നാൽ ചില കണ്ടീഷനുകൾ ലിനുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

അതായത് സിജോ ബിഗ്ബോസിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ എയർപോർട്ടിൽ ലിനുവും സിജോയെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ലിനുവിനെ ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തരുത് എന്ന് ലിനുവിന്റെ അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ അന്നത്തെ സാഹചര്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞു. അതിനു ശേഷം സിജോയുടെ പല വീഡിയോയിലും ലിനുവിനേയും കാണാൻ തുടങ്ങി.
ഇപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹ വിശേഷവുമായി സിജോ എത്തിയിരിക്കുന്നു. വിവാഹത്തിനു മുന്നോടിയായി എൻഗേജ്മെന്റ് ഉണ്ടാവുമെന്നാണ് സിജോ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 8നാണ് എന്‍ഗേജ്‌മെന്റ്. 'ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും വിവാഹത്തീയതി തീരുമാനിക്കുന്നത്. ഡ്രസെല്ലാം റെഡിയാക്കിയിട്ടുണ്ട്. എനിക്കും ലിനുവിനും അമ്മയ്ക്കുമെല്ലാം ഡ്രെസ് എടുത്തു. എന്‍ഗേജ്‌മെന്റ് അവിടെയാണ്. അതിന് മുന്‍പായി എനിക്ക് മാര്യേജ് കോഴ്‌സ് ഉണ്ടായിരുന്നു. മൂന്ന് ദിവസം അവിടെയായിരുന്നു. സിജോ പറഞ്ഞു.
കുടുംബത്തിന്റെ എല്ലാവരുടേയും പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ നടക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ഉടൻ വിവാഹ നടക്കേണ്ടതായിരുന്നു. പക്ഷേ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് സിജോയുടെ ആരോഗ്യം വീണ്ടെടുക്കേണ്ടത് അത്യാവശ്യമായി വന്നു. അതിനാലാണ് ഇത്രയും ഗ്യാപ് വന്നത്. അതിനിടയിൽ വായയിലെ സർജറിയും ചെയ്തു. ഇനി വിവാഹ മേളമാണ്.

അഞ്ച് വര്‍ഷം മുന്‍പായിരുന്നു ലിനുവിനെ കണ്ടത്. അന്നൊരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയുടെ പ്രോഗ്രാമിന് വേണ്ടി ചങ്ങനാശ്ശേരിയിലേക്ക് പോയിരുന്നു. അതില്‍ എനിക്കൊരു പ്രസന്റേഷനുണ്ടായിരുന്നു. അവിടുന്നാണ് അപ്രതീക്ഷിതമായി ലിനുവിനെ കാണുന്നതും സംസാരിക്കുന്നതും. അന്നത്തെ പ്രസന്റേഷനെ കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ നല്ലതും മോശ വശവും സിജോക്ക് പറഞ്ഞു മനസിലാക്കി കൊടുത്തത് ലിനുവായിരുന്നു. അന്ന് അതൊരു സൗഹൃദമായി തുടങ്ങി. ഇപ്പോൾ വിവാഹത്തിലേക്ക് കടക്കുന്നു.
സിജോയുടെ എൻഗേജ്മെന്റ് എങ്ങനെയായിരിക്കുമെന്ന ചിന്തയിലാണ് എല്ലാവരും. ബിഗ്ബോസിലെ രണ്ടാമത്തെ വിവാഹ മേളമാണ് ഇനി തുടങ്ങുന്നത്. ഇന്നലെയായിരുന്നു റിഷിയുടെ വിവാഹം കഴിഞ്ഞത്. സിജോയുടെ ഔട്ട്ഫിറ്റ് എങ്ങനെയാണെന്നും എന്തെല്ലാം ആഘോഷങ്ങളുണ്ടെന്നും അറിയാനും ആളുകൾക്ക് ഏറെ ആകാംഷയുണ്ട്.


Click it and Unblock the Notifications