twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പുറത്തെ ജീവിതം മറക്കും, സ്വപ്‌നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു

    |

    ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ മത്സരാർത്ഥിയാണ് അപർണ മൾബറി. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വിദേശിയായ മത്സരാർഥിയായിരുന്നു അപർണ. അമ്പത്തിയാറ് ദിവസത്തോളം ബി​ഗ് ബോസ് വീട്ടിൽ തുടർന്ന ശേഷമാണ് അപർണ മൾബറി പുറത്തായത്. ​

    ഗെയിമുകളിൽ നന്നായി പെർഫോം ചെയ്യുന്ന മത്സരാർഥിയായിരുന്നെങ്കിൽ കൂടിയും ആവശ്യമായ ജന പിന്തുണ ലഭിക്കാതെ വന്നതാണ് അപർണയ്ക്ക് വീട്ടിൽ തുടരുന്നതിന് പ്രതിസന്ധിയായത്. പ്രശ്‌നങ്ങളിൽ ഒന്നും സജീവമായി ഇടപെടാതെ മാറി നിൽക്കുന്നു എന്ന വിമർശനവും അപർണയ്ക്ക് നേരെ ഉയർന്നിരുന്നു. ഇതും പുറത്താകലിന് കാരണമായി എന്നായിരുന്നു വിലയിരുത്തൽ. എന്നിരുന്നാലും ഈ സീസണിലെ ഹേറ്റേഴ്സിലാത്ത മത്സരാർത്ഥി എന്ന പേര് സ്വന്തമാക്കിയത് അപർണ ആയിരുന്നു.

    മൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജൻമൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജൻ

    Aparna Mulberry

    സോഷ്യൽമീഡിയ വഴി മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും മലയാളം പച്ചവെള്ളം പോലെ പറഞ്ഞും ബിഗ് ബോസിൽ എത്തുന്നതിന് മുന്നേ അപർണ ശ്രദ്ധനേടിയിരുന്നു. ജനിച്ച നാടിനേക്കാൾ മലയാളത്തോടും കേരളത്തോടും അതിയായ സ്നേഹം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അപർണ.

    ബിഗ് ബോസ് വീട്ടിൽ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കാതെ എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയാണ് അപർണ കഴിഞ്ഞിരുന്നത്. വീട്ടിൽ നിന്ന് നൂറ് ദിവസം തികച്ച് ബി​ഗ് ബോസ് മലയാളം ജയിക്കുന്ന ആദ്യ വിദേശിയാകണമെന്ന ആ​ഗ്രഹവും അപർണയ്ക്കുണ്ടായിരുന്നു.

     'വാപ്പച്ചി പോയശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളുടെ വ്യാപ്‌തി മനസിലാകുന്നത്'; അബിയെ ഓർത്ത് ഷെയിൻ 'വാപ്പച്ചി പോയശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളുടെ വ്യാപ്‌തി മനസിലാകുന്നത്'; അബിയെ ഓർത്ത് ഷെയിൻ

    ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അപർണ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ബിഗ് ബോസ് വീടിനുള്ളിലെ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. പ്രതീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമല്ല അതിനുള്ളിലെ ജീവിതമെന്നാണ് അപർണ പറയുന്നത്. നമുക്ക് പുറത്തൊരു ജീവിതമുണ്ടെന്ന് നാം മറക്കുമെന്ന് അപർണ പറയുന്നു. സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകുന്ന ഒരു അവസ്ഥയിലേക്ക് പോകുമെന്നും അപർണ പറയുന്നു. അപർണയുടെ വാക്കുകൾ ഇങ്ങനെ.

    'ബിഗ് ബോസ് ഒരു മികച്ച അനുഭവമായിരുന്നു, എന്നാൽ ഏറെ വെല്ലുവിളി നിറഞ്ഞതുമായിരുന്നു. അവിടെ ആവശ്യത്തിന് ഭക്ഷണമോ ഉറക്കമോ ലഭിക്കില്ല. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ബാധിക്കും. ദിവസങ്ങൾ കഴിയുന്തോറും വീടിന് പുറത്ത് ഒരു ജീവിതമുണ്ടെന്നും നാം മറക്കും. നമ്മുടെ സ്വപ്നങ്ങൾ പോലും ബിഗ് ബോസിനെയും അതിലെ മത്സരാർത്ഥികളെയും ചുറ്റിപ്പറ്റിയാകു. ഞാൻ വീട്ടിലായിരുന്നപ്പോൾ, അമ്മയോടൊപ്പം എങ്ങനെ ആയിരുന്നു എന്നത് പോലും മറന്നു'

    ആദ്യം 'ക്രു' ആയിരുന്നു, സ്റ്റണ്ട് റൈഡർ ആയപ്പോൾ 'എഫ്' കൂടെയിട്ടു; കൃഷ്ണജീവ് ഫുക്രു ആയ കഥയിങ്ങനെആദ്യം 'ക്രു' ആയിരുന്നു, സ്റ്റണ്ട് റൈഡർ ആയപ്പോൾ 'എഫ്' കൂടെയിട്ടു; കൃഷ്ണജീവ് ഫുക്രു ആയ കഥയിങ്ങനെ

    'എല്ലാറ്റിനുമുപരിയായി, മറ്റുള്ളവർ നമ്മളെ പ്രകോപിപ്പിക്കാനും തോണ്ടാനും ഒക്കെ ശ്രമിക്കും. അത്തരം സാഹചര്യങ്ങളിലെല്ലാം ശാന്തമായിരിക്കാൻ നല്ലത്. എനിക്ക് അതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ പഠിച്ച രീതിയിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ചില സാഹചര്യങ്ങൾ എന്റെ സ്വന്തം വ്യക്തിത്വത്തെ മാറ്റാൻ എന്നെ പ്രേരിപ്പിച്ചെങ്കിലും, എനിക്ക് ഞാനായിരിക്കാനും എന്റെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്താനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.' അപർണ പറഞ്ഞു.

    ഷോയിൽ തനിക്ക് ഉപകാരവും ഉപദ്രവവും ആയത് തന്റെ ഭാഷയാണെന്നും അപർണ പറഞ്ഞു. ഇത്രയെങ്കിലും മലയാളം സംസാരിക്കുന്നത് കൊണ്ടാണ് തനിക്ക് ബിഗ് ബോസിൽ അവസരം കിട്ടിയത് എന്നാൽ അവിടെ ഭാഷ പെട്ടെന്ന് കിട്ടാത്തത് കൊണ്ട് പലകാര്യങ്ങളിലും താൻ പ്രതികരിക്കാൻ വൈകിയെന്നും അപർണ പറഞ്ഞു.

    Read more about: bigg boss malayalam
    English summary
    Bigg Boss Malayalam season 4 Fame Aparna Mulberry opens up about her Bigg Boss experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X