വന്ന വഴി മറക്കാത്തവര്‍ ജീവിതത്തില്‍ വിജയിക്കുകയുള്ളൂ; ജാസ്മിനെ മനസിലാക്കാന്‍ യുഗങ്ങള്‍ താണ്ടേണ്ടതുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ഇപ്പോഴിതാ സഹ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ബിഗ് ബോസില്‍ നിന്നും സ്വയ്ം പിന്മാറിയിരിക്കുകയാണ് ജാസ്മിന്‍. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജാസ്മിന്‍ ഷോയില്‍ നിന്നും പിന്മാറുന്നത്.

ബിഗ് ബോസിനെതിരെ പൊട്ടിത്തെറിച്ച ശേഷമാണ് ജാസ്മിന്‍ പുറത്തേക്ക് വരുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നിമിഷം ഇതാദ്യമായാണ്. ഇപ്പോഴിതാ ജാസ്മിന്റെ പിന്മാറ്റത്തെക്കുറിച്ച് ഫിറോസ് നെടിയത്ത് പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ജീവിതം കൊണ്ട് പഠിച്ചവളാണ്

ജാസ്മിന്‍ എം മൂസ അവള്‍ ജീവിതം കൊണ്ട് പഠിച്ചവളാണ് ഒരു സമൂഹത്തോട് മൊത്തം കലഹിച്ചും യുദ്ധം ചെയ്തും തന്നെയാണ് അവളീ സ്വന്തം കാലില്‍ നില കൊള്ളുന്നത്. എത്ര പൈസ തരാമെന്നു പറഞ്ഞാലും വന്ന വഴി മറക്കാത്തവര്‍ ജീവിതത്തില്‍ വിജയിക്കുകയുള്ളൂ. ഈ ഷോയില്‍ എന്ത് ഷോ കാണിച്ചും ജയിക്കാമെന്നു കരുതി വന്നവര്‍ക്ക് ജാസ്മിനെ മനസിലാക്കാന്‍ യുഗങ്ങള്‍ താണ്ടേണ്ടതുണ്ടെന്നാണ് ഫിറോസ് പറയുന്നത്.

അവരെ പിന്തുണക്കുന്ന ടോക്‌സിക്ക് സമൂഹമേ ചെറിയ പിള്ളേര് വരെ ഒരു ഫാനിന് വേണ്ടി മറ്റൊരാളെ കുണ്ടണെന്നും രണ്ടും കെട്ടവനെന്നുമൊക്കെ വിളിക്കുമ്പോള്‍ ബിഗ് ബോസ് നിങ്ങളീ പരിപാടി നിര്‍ത്തീട്ട് വല്ല സെക്സ് എജുക്കേഷന്‍ പരിപാടി നടത്തുന്നതാവും നല്ലത്. Self respect എന്താണെന്ന് മനസിലാക്കി കൊടുത്തിട്ടാണ് ജാസ്മിന്‍ പോയത്. മാറാല പിടിച്ച ഒരു ജനതയെ അവളുടെ എല്ലാം നല്‍കി പൊരുതി മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ആ പൊട്ട കിണറ്റില്‍ തന്നെ കിടക്കട്ടെ


ഇനിയും മനസിലായില്ലങ്കില്‍ അവര്‍ ആ പൊട്ട കിണറ്റില്‍ തന്നെ കിടക്കട്ടെ. പരമാവധി നല്‍കി ആ ടോക്‌സിക് സ്ഥലത്ത് നിന്നത് തന്നെ അത്ഭുതം തോന്നുന്നു. എന്റെ ലൈഫ് പാര്‍ട്ണര്‍ Fathima Asla ജാസ്മിന്‍ ഇറങ്ങിപോകുന്ന എപ്പിസോഡ് കണ്ടിട്ടില്ലാ അതിന് വയ്യാ എന്നും ഇനി ഞാന്‍ ഈ പരിപാടി കാണുന്നില്ല ഇത്രയും ടോക്‌സിസിറ്റി താങ്ങാന്‍ അവള്‍ക്ക് ആവില്ല എന്നുമാണ് പറഞ്ഞത് കഴിഞ്ഞ സീസണുകള്‍ അവിടെ ഇവിടെയായി കണ്ടിരുന്ന ഞാന്‍ ഈ സീസണ്‍ ഫുള്‍ ഇരുന്ന് കണ്ടിട്ടുണ്ടങ്കില്‍ അതിനും കാരണം നീ തന്നെയാണ് ജാസ്മിന്‍ and we both love you because you are a real human being Jasmine M Moosa എന്നു പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷോയോടുള്ള ബഹുമാനം

ഷോയിലേക്ക് റോബിനെ തിരികെ കൊണ്ടു വരാന്‍ ആണ് നോക്കുന്നതെങ്കില്‍ താനിവിടെ തുടരുന്നില്ലെന്നും ഷോയോടുള്ള ബഹുമാനം തന്നെ നഷ്ടമായെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. തനിക്ക് വലുത് തന്റെ ആത്മാഭിമാനമാണെന്നും ജാസ്മിന്‍ പറഞ്ഞു. പോകാന്‍ നേരം മറ്റുള്ളവരോട് യാത്ര പറയാന്‍ പോലും നില്‍ക്കാതെയായിരുന്നു ജാസ്മിന്റെ മടക്കം. താരം റോബിന്റേയും തന്റേയും ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ച ശേഷം ചുണ്ടിലൊരു സിഗരറ്റും കത്തിച്ച് വച്ചാണ് മുന്‍വാതിലിലൂടെ പുറത്തേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അന്തിമതീരുമാനം


അതേസമയം റോബിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. താരത്തെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ ദിവസം റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വീട്ടിലെ അംഗങ്ങള്‍ ഓരോരുത്തരോടും ബിഗ് ബോസ് അഭിപ്രായം ചോദിച്ചിരുന്നു. ഇതോടെയാണ് താരത്തെ തിരികെ കൊണ്ടു വരാനുള്ള തയ്യാറെടുപ്പാണെന്ന് ജാസ്മിന്‍ മനസിലാക്കുന്നതും പ്രതിഷേധിച്ച് ഇറങ്ങി പോകുന്നതും. ഇനി റോബിന്‍ തിരികെ വരുമോ എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X