For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തൊക്കെ ബഹളമായിരുന്നു അന്ന്'; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ, എപ്പിസോഡുകൾ കണ്ട് താരം!

  |

  ഇന്ത്യയിൽ‌ നിരവധി ഭാഷകളിൽ ബി​ഗ് ബോസ് നടക്കുന്നുണ്ട്. ഹിന്ദിയിലൊക്കെ പതിനൊന്ന് സീസണുകൾ വരെ പൂർത്തിയായി. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ തുടങ്ങി അവിടെ വലിയ വിജയമായ ശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് ആരംഭിച്ചത്.

  ഇതുവരെ നാല് സീസണുകളാണ് പൂർത്തിയായത്. അതിൽ ഓരോ സീസൺ കഴിയുന്തോറും പ്രേക്ഷകർക്ക് ഷോയോടുള്ള സമീപനവും പിന്തുണയും വളരെ അധികം വർധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലാണ് ബി​ഗ് ബോസ് സംപ്രേഷണം ചെയ്ത് വരുന്നത്. മോഹൻലാലാണ് ഇതുവരെ നാല് സീസണിലും അവതാരകനായി എത്തിയത്.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  ഓരോ സീസൺ കഴിയുന്തോറും വളരെ അധികം മെച്ചപ്പെട്ട രീതിയിലാണ് ഷോയുടെ പോക്ക്. നാല് സീസണുകൾ കഴിഞ്ഞെങ്കിലും മൂന്ന് സീസണുകളിൽ മാത്രമെ വിജയികളുണ്ടായിരുന്നുള്ളു‌. അതിൽ നാലാം സീസൺ വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.

  ഇരുപത് മത്സരാർഥികളാണ് നാലാം സീസണിൽ പങ്കെടുക്കാനെത്തിയത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. ബി​ഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് വിന്നർ കൂടിയായിരുന്നു ദിൽഷ പ്രസന്നൻ.

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  രണ്ടാം സ്ഥാനത്തെത്തിയത് ബ്ലെസ്ലിയായിരുന്നു. ന്യൂ നോർമൽ എന്ന വിശേഷണവുമായാണ് നാലാം സീസൺ എത്തിയത്. പങ്കെടുത്ത ഇരുപത് പേരും ഇന്ന് പോപ്പുലറാണ്. വളരെ പ്രവചനാതീതമായിരുന്നു സീസൺ ഫോർ.

  ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുന്നത് വരെ നാലാം സീസണിൽ കാണാമായിരുന്നു. വിജയിയായില്ലെങ്കിലും എല്ലാ സീസണിലും കാണും വളരെയേറെ ജനപ്രീതി നേടിയൊരു മത്സരാർഥി.

  അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു മത്സാർഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് മലയാളം സീസണിൽ പങ്കെടുത്ത ആദ്യ ഡോക്ടറും റോബിനായിരുന്നു.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  ചെറുപ്പം മുതൽ അഭിനയത്തോട് പ്രണയമുണ്ടായിരുന്നത് കൊണ്ടാണ് സിനിമയിലെത്താനുള്ള വഴിയെന്നോണം റോബിൻ ആദ്യ പടിയായി ബി​ഗ് ബോസിലെത്തിയത്. ബി​ഗ് ബോസിൽ വന്ന അന്ന് മുതൽ പ്രേക്ഷകർ ചർച്ച ചെയ്ത ഒരു പേര് കൂടിയായിരുന്നു റോബിന്റേത്.

  വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഒട്ടനവധി ആരാധകരെ നേടിയെടുക്കാനും റോബിന് സാധിച്ചു. വിജയിയാകാൻ പക്ഷെ റോബിന് സാധിച്ചില്ല. അതിനുമുമ്പ് തന്നെ എഴുപതാം ദിവസം ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു.

  റോബിൻ പുറത്തായപ്പോൾ പ്രേക്ഷകരെല്ലാം വലിയ പ്രതിഷേധമാണ് ബി​ഗ് ബോസ് ഷോയ്ക്കെതിരെ ഉയർത്തിയത്.

  ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും പൊതു പരിപാടികളും സിനിമ കമ്മിറ്റ്മെന്റുമെല്ലാമായി ബന്ധപ്പെട്ട് റോബിൻ തിരക്കിലായിരുന്നു. ഇപ്പോഴും റോബിൻ എവിടെ ചെന്നാലും നൂറ് കണക്കിന് ആളുകളാണ് റോബിനെ കാണാനായി എത്തുന്നത്.

  ബി​ഗ് ബോസ് കഴിഞ്ഞ മാസങ്ങൾ പിന്നിട്ട ശേഷം ഇപ്പോഴാണ് റോബിന് താൻ പങ്കെടുത്ത എപ്പിസോഡുകൾ കാണാൻ സാധിച്ചത്. സ്വന്തം ഫ്ലാറ്റിലിരുന്ന് പഴയ കൂട്ടത്തല്ലിന്റെ എപ്പിസോഡുകൾ വീണ്ടും കാണുന്ന വീഡിയോ റോബിനിപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

  റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നതിന്റെ വീഡിയോ റോബിന്റെ സുഹൃത്തുക്കളിലാരോവാണ് പകർത്തിയത്.

  ചെറിയ നാണത്തോടെയും ചമ്മലോടെയുമാണ് റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നത്. 'എന്തൊക്കെ ബഹളമായിരുന്നു അന്ന് ഹൗസിനുള്ളിൽ' ഉണ്ടാക്കിയതെന്ന് റോബിനോട് സുഹൃത്ത് ചോ​ദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

  വെൽഡ് കാർഡ് എൻട്രിയായി റിയാസും വിനയിയും വന്ന ശേഷം നടന്ന ആദ്യത്തെ അടിയുള്ള എപ്പിസോഡ് റോബിൻ കാണുന്നതായിട്ടാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

  'ബിബി സിംഹം... ഇപ്പൊ ഇതൊക്കെ കണ്ട് ചിരി വരുന്നുണ്ട് അല്ലേ?, ഞങ്ങൾക്ക് അതൊന്നും ഓർക്കാൻ പോലും വയ്യ... ചിരിച്ചോണ്ട് ഇരുന്ന് കാണുന്നു...' എന്നൊക്കെയാണ് കമന്റുകൾ വന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Robin Radhakrishnan watching old bigg boss episode, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X