For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടുപേരെ പറ്റിച്ച് സമ്മാനത്തുക കൈക്കലാക്കിയെന്ന ആരോപണം കേട്ട് മതിയായി; ഒരുപരിധിവരെ എല്ലാം സഹിക്കുമെന്ന് ദിൽഷ

  |

  ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ബിഗ് ബോസ് സീസൺ ആയിരുന്നു ഇക്കഴിഞ്ഞ സീസൺ നാല്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മത്സരാര്‍ഥി വിജയി ആയ സീസൺ കൂടി ആയിരുന്നു ഇത്. ദില്‍ഷ പ്രസന്നനാണ് ചരിത്രം തിരുത്തിക്കുറിച്ച് ബിഗ് ബോസ് ട്രോഫി ഉയർത്തിയത്. നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ ബിഗ് ബോസ് വീട്ടിലെ ഗെയിമുകളിൽ എല്ലാം മികവ് പുലർത്തിയിരുന്നു.

  എന്നാൽ ഷോ [പൂർത്തിയായതിന് പിന്നാലെ ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തതാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ദില്‍ഷയ്ക്കും കുടുംബത്തിനും ദിൽഷയെ പിന്തുണച്ചവർക്കും നേരിടേണ്ടി വന്നത്. വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ ഇത്തരം കാര്യങ്ങൾ ദിൽഷയെ തളർത്തിയിരുന്നു. ഇപ്പോൾ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇതേ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് ദിൽഷ.

  Also Read: നടന്‍ നൂബിന്റെ പ്രിയതമയും ഒരു അഭിനേത്രിയാണ്; മമ്മൂട്ടിയുടെ സിനിമയില്‍ പ്രണയിനിയായി അഭിനയിച്ചത് താരപത്‌നിയാണ്

  ഒരു പരിധി വരെ തനിക്കെതിരായ ആക്രമങ്ങൾ തനിക്ക് സഹിക്കാൻ കഴിയും. എന്നാൽ അത് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എതിരെയാകുമ്പോൾ സഹിക്കാൻ കഴിയില്ലെന്നാണ് ദിൽഷ പറയുന്നത്. ദിൽഷയുടെ വാക്കുകൾ ഇങ്ങനെ.

  'ഒരു പരിധി വരെ, എനിക്ക് സഹിക്കാൻ കഴിയും, പക്ഷേ അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുമ്പോൾ അത് സഹിക്കാൻ കഴിയാത്തതാണ്, അവർ എന്താണ് ചെയ്തത്? സൈബർ ഇടങ്ങളിൽ ഒരാളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയാൽ ഒരാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ പിന്തുണച്ചവർക്ക് പോലും അത് നേരിടേണ്ടി വന്നു എന്ന് ഓർക്കുമ്പോഴാണ് വിഷമം.'

  Also Read: പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതിന് കാരണം; ഇന്ദ്രജിത് പറഞ്ഞത്

  'കൂടാതെ, പല യൂട്യൂബ് ചാനലുകളും എന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്, വരുന്ന വാർത്തകൾ പരിശോധിക്കാനുള്ള അടിസ്ഥാന മര്യാദയെങ്കിലും അവർ കാണിക്കണ്ടെ? ഇവർക്കൊക്കെ എങ്ങനെയാണ് ചില വ്യാജ വോയ്‌സ് ക്ലിപ്പുകളും കേട്ടു കഥകളും ഉണ്ടാക്കി പ്രചരിപ്പിക്കാനാവുന്നത്? രണ്ടുപേരെ പറ്റിച്ചാണ് ഞാൻ ആ സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണം കേട്ട് മതിയായി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾക്കൊന്നും ഇതിൽ വിശദീകരണം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു.

  Also Read: കല്യാണവും നല്ലൊരു ഭര്‍ത്താവും ജീവിതത്തിലേക്ക് വന്നത് അന്നേരമാണ്; പ്രതിസന്ധി ഘട്ടത്തെ കുറിച്ച് പ്രിയങ്ക അനൂപ്

  ഒരു സ്ത്രീ ആയിരിക്കണം ബിഗ് ബോസ് വിജയി ആവേണ്ടത് എന്ന് തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് താനാകുമെന്ന് കരുതിയിലെന്നും ദിൽഷ പറഞ്ഞു. 'ഒരു സ്ത്രീ ബിഗ് ബോസ് ട്രോഫി ഉയർത്തുന്നത് കാണാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു, പക്ഷേ എനിക്ക് അത് നേടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിടെ 100 ദിവസം നിൽക്കാൻ കഴിയുമെന്ന് പോലും പ്രതീക്ഷിച്ചില്ല, അത് തന്നെ ഒരു വലിയ കാര്യമാണ്. എന്നിരുന്നാലും, എനിക്ക് ലഭിച്ച എല്ലാ ടാസ്കുകളിലും മികച്ച പ്രകടനം നടത്താൻ ഞാൻ
  പരമാവധി ശ്രമിച്ചു. ടിക്കറ്റ് ടു ഫിനാലെയാണ് ഞാൻ നന്നായി ആസ്വദിച്ചത്, അതിലെ ഗെയിമുകൾ, ഗെയിം പോയിന്റുകൾ എല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു,' ദിൽഷ പറഞ്ഞു.

  ബിഗ് ബോസ് വീട്ടിൽ മോഹനലാലിന് മുന്നിൽ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചതും കമൽ ഹാസന് മുന്നിൽ ഡാൻസ് ചെയ്യാൻ കഴിഞ്ഞതുമൊക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ആണെന്നും ദിൽഷ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam season 4 winner Dilsha Prasannan opens up about the cyber attack she had to face
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X