മകന് ഏഴ് മാസം പ്രായമുള്ളപ്പോൾ അവിടെനിന്ന് ഇറങ്ങി പോന്നു; നാല് വർഷമായി ഡിവോഴ്സിനായുള്ള പോരാട്ടത്തിലാണ്: ഗോപിക
ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധ നേടിയ കാര്യമായിരുന്നു ഇത്തവണ പ്രേക്ഷകർക്കിടയിൽ നിന്നൊരാൾ മത്സരാർത്ഥിയായി എത്തുമെന്നത്. ഷോയുടെ പ്രധാന സ്പോൺസർമാരായ എയർടെലുമായി ചേർന്നാണ് മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറെ ഷോയിലേക്ക് എത്തിച്ചത്. എയർടെൽ വരിക്കാർക്കായി നടത്തിയ കോമണർ കോണ്ടെസ്റ്റിൽ പങ്കെടുത്ത ലക്ഷകണക്കിന് പ്രേക്ഷകരിൽ വിജയിച്ച ആളാണ് കോമണറായി എത്തിയത്.
അങ്ങനെ വിജയിച്ച് ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറാകാൻ അവസരം കിട്ടിയത് മുവാറ്റുപുഴ സ്വദേശി ഗോപിക ഗോപിക്കാണ്. വളരെ സാധാരണ വീട്ടിൽ നിന്നുള്ള ആളാണ് ഗോപിക. 24 -കാരിയായ ഗോപിക കൊറിയർ സർവീസ് നടത്തുന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സിംഗിൾ മദറായ ഗോപികയ്ക്ക് നാല് വയസ്സുള്ള മോനാണ് ഉള്ളത്. മകനോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ഗോപിക ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വന്ന ആളാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിലെ പല മത്സരാർത്ഥികൾക്കും തങ്ങളുടെ കഥകൾ തുറന്നു പറയാൻ തുറന്നു പറയാൻ അവസരം ലഭിച്ചിരുന്നു. പലരും തങ്ങളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികൾ തുറന്നു പറഞ്ഞിരുന്നു. ശോഭ വിശ്വനാഥിന് ആയിരുന്നു ഇന്നലെ തന്റെ കഥ പറയാൻ അവസരം ലഭിച്ചത്. ഭർത്താവ് മദ്യപാനി ആയിരുന്നെന്നും തന്നെ ഉപദ്രവിച്ചിരുന്നു എന്നുമാണ് ശോഭ പറഞ്ഞത്. തുടർന്ന് താൻ ഡിവോഴ്‌സ് വാങ്ങി ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് ശോഭ പറഞ്ഞത്.
അതേസമയം, ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ താനും കഴിഞ്ഞ നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപിക. സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചും, തനിക്കും സാഗറിനെ പോലെയൊരു സുഹൃത്ത് ഉണ്ടെന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്. ഈ സംസാരത്തിന്റെ ഇടയിലാണ് ഗോപിക തന്റെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമെല്ലാം പറഞ്ഞത്.
4 വർഷമായി ഡിവോഴ്സ് കേസ് നടക്കുകയാണ് എന്നാണ് ഗോപിക പറഞ്ഞത്. ഇത്രയും വർഷമായി അതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുഞ്ഞിന് ഏഴുമാസം പ്രായം ഉള്ളപ്പോൾ ഞാൻ അവിടെ നിന്നും പോന്നതാണ്. ഒരു വർഷക്കാലം എന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറം ആയിരുന്നു. ഇപ്പോഴും താൻ അതിന്റെ പേരിൽ സ്ട്രഗിൾ ചെയ്യുകയാണ് എന്നും ഗോപിക സുഹൃത്തുക്കളോട് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗോപികയെ കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഒരാൾ ഞോണ്ടിയാൽ തിരികെ ഞോണ്ടുന്ന പ്രകൃതമാണെന്നും അല്ലാതെ ആരോടും കയറി മുട്ടാൻ ഒന്നും പോകുന്ന വ്യക്തിയല്ല ഗോപിക എന്നുമാണ് അവർ പറഞ്ഞത്. എല്ലാവരും എങ്ങനെ പെരുമാറുന്നോ അതിൽ നിന്നും ഇച്ചിരി കൂടുതൽ ആയി നിൽക്കും ആൾ. പുള്ളിക്കാരിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഫീൽ ആയാൽ എന്തായാലും തിരികെ നല്ലത് പറയും. വളരെ ബോൾഡായ വ്യക്തിയാണെന്ന് അവർ പറഞ്ഞു.
അതേസമയം, രണ്ടാഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഗോപികയുടെ പേരും നിറഞ്ഞു നിൽക്കുന്നുണ്ട്. വീട്ടിൽ സജീവമായി നിൽക്കുന്ന മത്സരാർത്ഥി എന്ന നിലയിൽ കയ്യടി നേടുന്നുണ്ട് ഗോപിക. എന്നാൽ ഓരോ വിഷയങ്ങളെയും സമീപിക്കുന്ന രീതിയും കണ്ടന്റ് ഉണ്ടാക്കുന്നതിനായി ഒപ്പിക്കുന്ന പരിപാടികളും ചില പ്രവർത്തികളും പെരുമാറ്റങ്ങളും ബിഗ് ബോസിലെ സഹ മത്സരാർഥികളിൽ എന്ന പോലെ പ്രേക്ഷകർക്കിടയിലും ഗോപികയെ കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാൻ കാരണമായിട്ടുണ്ട്.


Click it and Unblock the Notifications