'ഊന് ഉന്തി, പല്ല് വിടര്‍ന്ന ഒരു വൃത്തികെട്ട മുഖമായിരുന്നു എന്റേത്'; പഴയ ലുക്കിനെ കുറിച്ച് മനസ്സുതുറന്ന് ലച്ചു

ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മിക്ക താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. താരങ്ങൾക്കായുള്ള ആർമി ഗ്രൂപ്പുകളൊക്കെ സജീവമാകുന്നുണ്ട്. ഇത്തവണ 18 മത്സരാർത്ഥികളാണ് ഷോയിൽ മത്സരിക്കുന്നത്. ഇതിൽ കൂടുതൽ പേരും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ മുൻപ് ശ്രദ്ധ നേടിയിട്ടുള്ളവരാണ്. ഒപ്പം സീരിയൽ താരങ്ങളും ഉണ്ട്. എങ്കിലും പലരും കൂടുതൽ പ്രേക്ഷകർക്കും മുൻപ് അറിയാത്ത താരങ്ങളാണ്.

എങ്കിലും ആദ്യ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഇവരെല്ലാം പ്രേക്ഷക ശ്രദ്ധ വേണ്ടുവളം വാങ്ങി കഴിഞ്ഞു. പല മേഖലകളിലും വ്യത്യസ്തരായ ആളുകളാണ് ഇത്തവനാ മത്സരാർത്ഥികളായി എത്തിയേക്കുന്നതും. മോഡൽ, ആർട്ടിസ്റ്റ്, ബോഡി ബിൽഡർ, അത്ലറ്റ്, സംരംഭക, സംവിധായകൻ, ട്രാൻസ്ജെൻഡർ എന്നിങ്ങനെ പോകുന്നു മത്സരാർത്ഥികൾ. പൊതുവേ വീട്ടിലെ പ്രകടനത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ഇവരെയെല്ലാം ഓരോ കാറ്റഗറിയിലേക്ക് തിരിക്കുന്നത് കാണാം.

lachu gram

കലിപ്പൻ, ക്യൂട്ട് ഗേൾ, സമാധാന പ്രിയൻ അങ്ങനെ പല വിശേഷങ്ങളും ഓരോ മത്സരാർത്ഥികൾക്കും നൽകാറുണ്ട്. അങ്ങനെ ഇത്തവണ ക്യൂട്ട് മത്സരാർത്ഥിയായി പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്ന താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. ലെച്ചുവിന്റെ ചിരിയും സംസാരവും അതിലെ ക്യൂട്ട്നസുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. താരത്തിന്റെ ബിഗ് ബോസ് വീടിനകത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലാണ്.

മലയാളി ആണെങ്കിലും സൗത്ത് ആഫ്രിക്കയിൽ വളർന്ന ആളാണ് ലച്ചു. ഇപ്പോൾ താമസം മുംബൈയിലുമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ താരത്തിന് അത്ര പ്രാവീണ്യമില്ല. അതുകൊണ്ട് തന്നെ മലയാളവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയുള്ള കിണുങ്ങി കിണുങ്ങിയുള്ള സംസാര രീതിയൊക്കെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. കൂടാതെ മോഡലിങ് രംഗത്ത് നിന്ന് വരുന്ന ലച്ചുവിന്റെ ഡ്രസ്സിങ് സ്റ്റൈലും ഇതിനോടകം പലരെയും ആകര്‍ഷിച്ചു കഴിഞ്ഞു.

എന്നാല്‍ പണ്ട് താന് ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്നാണ് ലച്ചു പറയുന്നത്. ചെറിയ വാവ ആയിരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. ക്യൂട്ടായിരുന്നു എന്നൊക്കെ ഫോട്ടോയില്‍ കാണാം. എന്നാല്‍ അത് കഴിഞ്ഞ് രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് എല്ലാം എത്തിയപ്പോഴേക്കും താൻ ആകെ ഒരുമാതിരി കോലം ആയിരുന്നു എന്നാണ് ലച്ചു പറയുന്നത്. ഊന് ഉന്തി, പല്ലിന് ഇടയില്‍ എല്ലാം ഗ്യാപ്പ് വന്ന് ഒരുമാതിരി കോലം ആയിരുന്നു. പിന്നെ കമ്പി ഇട്ടപ്പോഴാണ് ശരിയായതെന്നും താരം പറഞ്ഞു.

വീട്ടിനുള്ളിലെ സംസാരത്തിനിടയിൽ കേരളത്തില്‍ പഠിച്ചിട്ടുണ്ടോ, പഴയ ഫ്രണ്ട്‌സിനൊക്കെ തന്നെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമോ എന്നൊക്കെ അഞ്ജു ചോദിച്ചപ്പോഴായിരുന്നു ലച്ചുവിന്റെ പ്രതികരണം. എട്ടാം ക്ലാസ് വരെ കേരളത്തിലാണ് പഠിച്ചത്. അന്ന് കൂടെ പഠിച്ചവര്‍ക്ക് ചിലര്‍ക്കൊക്കെ കണ്ടാല്‍ മനസ്സിലാവുമായിരിക്കും. പക്ഷെ പലര്‍ക്കും മനസ്സിലാവില്ല. ഇന്നത്തെ പോലെ ആയിരുന്നില്ല ഞാന്‍ അന്ന്. ഒരുമാതിരി കോലം ആയിരുന്നുവെന്ന് പറയുകയായിരുന്നു ലച്ചു.

അതുകൊണ്ട് തന്നെ താന്‍ തന്റെ പഴയ കാല ഫോട്ടോസ് ഒന്നും ആര്‍ക്കും കാണിക്കാറില്ലെന്നും ലച്ചു പറഞ്ഞു. ഭാഗ്യത്തിന് കേരളത്തില്‍ പ്രളയം വന്ന സമയത്ത് വീട്ടിനകത്ത് വെള്ളം കയറി എല്ലാം ഒലിച്ചുപോയ കൂട്ടത്തില്‍ അതും പോയി. ഇപ്പോള്‍ ചുരുക്കം ചില ഫോട്ടോസ് മാത്രമേ എന്റെ കൈയ്യിലുള്ളൂവെന്നും ലച്ചു പറഞ്ഞു.

lachu gram

ബിഗ് ബോസ് വീടിനുള്ളിൽ എത്തുന്നതിന് മുന്നേ തന്നെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും യുവാക്കൾക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ലച്ചു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ഒരു രംഗത്തിൽ എത്തിയിട്ടുള്ള ലച്ചു, ആ ഒരൊറ്റ രംഗത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഒരുപക്ഷെ യുവാക്കൾക്കിടയിൽ ലച്ചു തരംഗമാകുന്നത് അതിന് ശേഷമാണ്.

ബിഗ് ബോസ് കണ്ട് ആരാധകരായി ലച്ചുവിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തുന്നവർ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് അതിന്റെ അമ്പരപ്പ് കമന്റായി മറ്റും പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ഇതുവരെ വീടിനുള്ളിൽ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ സൈലന്റായി മുന്നോട്ട് പോകുന്ന മത്സരാർത്ഥി കൂടിയാണ് ലച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X