ദേഹമൊക്കെ മുറിഞ്ഞു, നിഴല് പോലെ ആത്മാവ്; ലച്ചുവിന്റെ പ്രേതബാധ ഒഴിപ്പിക്കാന്‍ പോയ കഥ

ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യത്തെ വീക്ക് എന്‍ഡിലേക്ക് എത്തുകയാണ്. ഈ സമയത്തിനുള്ളില്‍ തന്നെ നാടകീയവും സംഭവബഹുലവുമായി ഒരുപാട് രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ ശ്രദ്ധ നേടാനും പലര്‍ക്കും സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ജനപ്രീയയാണ് ലച്ചു ഗ്രാം. തന്റെ നിഷ്‌കളങ്കത കൊണ്ടാണ് ലച്ചു അകത്തും പുറത്തും ആരാധകരെ നേടുന്നത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ലച്ചു ഗ്രാം. അനിയന്‍ മിഥുനോടും ശോഭ വിശ്വനാഥിനോടുമാണ് ലച്ചു മനസ് തുറന്നത്. തന്റെ ശരീരത്തില്‍ പ്രതബാധയുണ്ടെന്ന് പറഞ്ഞ് ബാധയൊഴിപ്പിക്കാന്‍ പോയ കഥയാണ് താരം പങ്കുവെക്കുന്നത്. ആ കഥ വായിക്കാം തുടര്‍ന്ന്.

lachu gram

ഞാന്‍ നാട്ടില്‍ വന്ന സമയമാണ്. പതിനെട്ട് വയസ് കഴിഞ്ഞാണ് വരുന്നത്. ഓരോരോ വീടുകളിലായിട്ടാണ് നിന്നിരുന്നത്. ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു സ്ത്രീയും ഭര്‍ത്താവുമായിരുന്നു ഉണ്ടായിരുന്നത്. ആ സ്ത്രീയ്ക്ക് 24 വയസും ഭര്‍ത്താവിന് 30 വയസുമായിരുന്നു ആ സമയത്ത് പ്രായമെന്ന് തോന്നുന്നു. ത്രി ബി എച്ച് കെയാണ്. ഫുഡും തരാമെന്ന് പറഞ്ഞു. അങ്ങനെ ഞാനൊന്ന് സെറ്റാകുന്നത് വരെ അവിടെ നില്‍ക്കാം എന്ന് പറഞ്ഞു.

അവിടെ നിന്നപ്പോള്‍, ആദ്യം പുള്ളി പറഞ്ഞു എന്റെ ഉള്ളില്‍ സാത്താനുണ്ടെന്നും അത് കളയാന്‍ എക്‌സോസിസം ചെയ്യാം എന്ന് പറഞ്ഞു. ഞാന്‍ യുക്തിയാണ്. ഇതിലൊന്നും വിശ്വസിക്കുന്നില്ല. എങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം എന്ന് കരുതി ഞാന്‍ സമ്മതിച്ചു. എന്നെ ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് പുള്ളി അറബിക്കിലോ മറ്റോ എന്തൊക്കയോ പാട്ടോ മറ്റോ പ്ലേ ചെയ്തു.

ഒരു വാട്ടര്‍ സ്‌പ്രേയും ഒരു ചൂലും വച്ചിരുന്നു. എന്നോട് കണ്ണടച്ചിട്ട് കേള്‍ക്കാന്‍ പറഞ്ഞു. മുറിയില്‍ ആ ചേച്ചിയും എന്റെ സുഹൃത്തും ഉണ്ടായിരുന്നു. എന്റെ സുഹൃത്തിന് പേടിയുണ്ട്. ഇടയ്ക്ക് നിലത്തടിക്കുകയും മുഖത്ത് സ്േ്രപ അടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ പല്ല് കടിക്കുന്ന ശബ്ദം കേട്ടു. തിരഞ്ഞു നോക്കിയപ്പോള്‍ പുള്ളിക്കാരന്റെ ഭാര്യ പല്ല് കടിച്ചു കൊണ്ട് നില്‍ക്കുകയാണ്.

നിര്‍ത്തെടാ, നിര്‍ത്തെടാ, നിര്‍ത്താനാ പറഞ്ഞത് എന്ന് പറയുന്നുണ്ടായിരുന്നു. ഞങ്ങളോട് റൂമിലേക്ക് പൊക്കോളൂ ഇത് ഞാന്‍ ഡീല്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. പിറ്റേദിവസം പറഞ്ഞത് അവര്‍ക്ക് പ്രേതബാധയായിരുന്നുവെന്നാണ്. ബാക്കില്‍ കൂടെ എന്തോ നിഴല് പോയെന്നും അത് ആത്മാവ് ആയിരുന്നുവെന്നും അത് അവരുടെ ഉള്ളില്‍ കയറിയതാണെന്നുമാണ് പറഞ്ഞത്. ഇയാളുടെ ദേഹത്ത് മുറിപ്പാടുകളുണ്ടായിരുന്നു.

lachu gram

ഞാന്‍ നേരത്തെ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു. അതിനാല്‍ പാട് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി അവര്‍ സ്വയം ഏല്‍പ്പിച്ചതാണെന്ന്. എല്ലാം അവര്‍ പ്ലാന്‍ ചെയ്ത് ചെയ്തതായിരുന്നുവെന്നാണ് ലച്ചു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

അതേസമയം ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ ആരെങ്കിലും ബിഗ് ബോസില്‍ നിന്നും പുറത്താകുമോ എന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകരും താരങ്ങളും. ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഇതിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകാനുള്ള സാധ്യതയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X