മരണത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പും ഹാപ്പിയായിരുന്നു! സാഗറിന്റെ അമ്മയ്ക്ക് സംഭവിച്ചത് എന്തെന്ന് അച്ഛന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ താരമാണ് സാഗര്‍. തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വിതുമ്പുന്ന സാഗറിനെ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സാഗറിന്റെ അമ്മയ്ക്ക് സംഭവിച്ചത് എന്താണെന്ന് മനസ് തുറക്കുകയാണ് അച്ഛന്‍ സുരേന്ദ്രന്‍. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാഗറിന്റെ അച്ഛന്‍ മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
രാവും പകലും ഒരുപാട് കഷ്ടപ്പെട്ടാണ് അവന്‍ ഇവിടെ വരെ എത്തിയത്. ബിഗ് ബോസിലേക്കുള്ള അവസരം കിട്ടിയത് സ്വപ്‌നം പോലെയാണ്. സന്തോഷം ഉണ്ടെങ്കിലും ഉള്ളില്‍ വേദനയുണ്ട്. ബിഗ് ബോസിന്റെ സീസണ്‍ 1 മുതല്‍ കണ്ടിരുന്നത് അവന്റെ അമ്മയായിരുന്നു. രാത്രി മറ്റൊന്നും കാണാന്‍ അവള്‍ സമ്മതിക്കുമായിരുന്നില്ല. വളരെ അഡിക്ടായിരുന്നു. അങ്ങനെയുള്ള ബിഗ് ബോസില്‍ എന്റെ മകന് അവസരം കിട്ടിയപ്പോള്‍ അത് കാണാന്‍ അവള്‍ ഇല്ല എന്നത് വേദനയാണെന്നാണ് സാഗര്‍ സൂര്യയുടെ പിതാവ് സുരേന്ദ്രന്‍ പറയുന്നത്.

അവന്‍ ബിഗ് ബോസിലുള്ളത് സന്തോഷമാണ്. പക്ഷെ അവള്‍ ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകില്ല. അത് കാണാനുള്ള ഭാഗ്യം അവള്‍ക്കില്ലാതായിപ്പോയി. അവനും അത് വലിയ വിഷമമാണ്. അവനോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത് അവളായിരുന്നു. തട്ടീം മുട്ടീം കാണുമ്പോള്‍ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നേക്കാള്‍ കൂടുതല്‍ അവനെ പിന്തുണച്ചത് അവളായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായിരുന്നില്ല. കണ്ടാല്‍ കുഴപ്പമൊന്നും തോന്നില്ല. വാദ സംബന്ധമായ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍മാരെ കാണിക്കുന്നുമുണ്ടായിരുന്നു. എല്ലാ ചെക്കപ്പും ചെയ്തതാണ്. ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നെയാണ് അറിയുന്നത് അയോട്ട അര്‍ത്തറൈറ്റീസ് എന്ന രോഗമാണെന്ന് മനസിലാകുന്നത്. അത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. യാതൊരു ലക്ഷണവും അതിന് കാണിക്കില്ല. റൊട്ടേറ്റഡായിട്ട് വേദന വരികയായിരുന്നു. കുറച്ച് നാളായി ഉണ്ടായിരുന്നു. മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മരണത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് വരെ വളരെ ഹാപ്പിയായിരുന്നു. സാഗറും ഉണ്ടായിരുന്നു. ചിരിച്ച് വര്‍ത്താനം പറഞ്ഞിരിക്കുകയാണ്. പിറ്റേന്ന് ആശുപത്രിയിലേക്ക് പോകാന്‍ വണ്ടിയൊക്കെ ശരിയാക്കി ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ വയ്യായ്മ തോന്നുന്നതായി പറഞ്ഞു. ഐസിയുവിലാക്കി. ആള് തന്നെയാണ് സ്ട്രച്ചറില്‍ കയറി കിടക്കുന്നത്. സംസാരിച്ചു കൊണ്ടാണ് പോയത്. വയറിന് വേദനയുണ്ടെന്ന് പറഞ്ഞു. ഡോക്ടറോട് പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു.

പിന്നെ പരമാവധി പതിനഞ്ച് മിനുറ്റേ ഉണ്ടായിരുന്നുള്ളൂ, മരണം സംഭവിച്ചു. ഡോക്ടര്‍ ഓടിപ്പോകുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായി. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഡോക്ടര്‍ പോകണ്ട എന്ന് പറഞ്ഞതു കൊണ്ട് നിന്നതാണ്. മരണത്തിന്റെ അന്നും എല്ലാ ചെക്കപ്പും നടത്തിയതാണ്. ഒരു കുഴപ്പുമുണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് ആയപ്പോഴേക്കും വീക്കായി. കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാരൊക്കെ ഈ രോഗത്തെക്കുറിച്ച് പറയുന്നത്. 48 വയസായിരുന്നു. മൂന്ന് വര്‍ഷമായി മരിച്ചിട്ട്.
കൊറോണ സമയത്ത് സാഗറൊക്കെ വീട്ടിലുണ്ടായിരുന്നു. ആ സമയത്ത് അമ്മയുമായി ഭയങ്കര അറ്റാച്ച്ഡ് ആയി. ഇപ്പോഴും അവന്‍ റിക്കവറായിട്ടില്ല. താഴെയുള്ളവന്‍ പിന്നേയും റിക്കവറായിട്ടുണ്ട്. പക്ഷെ അവന്‍ ഇപ്പോഴും മോചിതനായിട്ടില്ല. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണ് നിറയും. ബിഗ് ബോസില്‍ അവന്‍ വരുമ്പോള്‍ കാണാമെന്ന് അമ്മ പറയുമായിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായി. അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് അവന്‍ പോയത്. പക്ഷെ കാണാന്‍ അവളില്ലെന്ന് മാത്രം. അവള്‍ കാണുന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications