മാരാർ തന്നെയാണ് സ്ട്രോങ്ങ്; കുറേ പ്രഹസനങ്ങളും, മുൻ സീസണിലെ അനുകരണങ്ങളേക്കാളും ഭേദം താനായി തുടരുന്നത്; കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 മൂന്നാം വാരത്തിലേക്ക് കടക്കുന്ന ആദ്യ ദിവസം തന്നെ ഹൗസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ബിഗ് ബോസ് നല്‍കിയ ടാസ്ക് മത്സരാര്‍ഥികള്‍ക്കിടയിൽ വലിയ കലഹത്തിന് വഴിവെക്കുകയായിരുന്നു. വീക്കിലി എപ്പിസോഡ് ആയത് കൊണ്ട് തന്നെ മോഹൻലാലിന് മുന്നിലാണ് ഈ തർക്കങ്ങൾ എല്ലാം അരങ്ങേറിയത്. ഗെയിമിനിടയിൽ അഖില്‍ മാരാർ അസഭ്യം പറഞ്ഞതാണ് വലിയ വിഷയമായി മാറിയത്.

ഗെയിനിനിടെ അഖിലിന്റെ ടീം നിയമലംഘനം നടത്തിയതായി മറ്റുള്ളവരും റഫറിയായിരുന്ന ഏയ്ഞ്ചലീനുമൊക്കെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഈ സമയത്താണ് അഖിലിന് നിയന്ത്രണം നഷ്ടമാകുന്നത്. അസഭ്യ വാക്കുകളടക്കം പ്രയോഗിച്ചു കൊണ്ടായിരുന്നു അഖില്‍ ദേഷ്യപ്പെട്ടത്. ഷിജുവടക്കമുള്ളവര്‍ ചേര്‍ന്ന് അഖിലിനെ പിടിച്ചു വെക്കുകയും ആയിരുന്നു.

akhil marar

പിന്നീട് ഇതിനെതിരെ റെനീഷ ഉൾപ്പടെയുള്ള മത്സരാർത്ഥികൾ രംഗത്ത് എത്തുകയും മോഹൻലാലിന് മുന്നിൽ വെച്ച് വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ വീക്കിലെ ക്യാപ്റ്റനായിരുന്ന അഖിലിനോട് പുതിയ ക്യാപ്റ്റൻ സാഗറിന് ക്യാപ്റ്റന്റെ ആർമ് ബാൻഡ് അണിയിക്കാൻ മോഹൻലാൽ നിർദേശം നൽകുകയായിരുന്നു. എന്നാൽ അതിനിടെ വ്യക്തിപരമായി അധിക്ഷേപിച്ച മാരാർ മാപ്പ് പറയണമെന്ന് സാഗർ ആവർത്തിക്കുകയും അത് വീണ്ടും പ്രശ്‌നം വഷളാക്കുകയുമായിരുന്നു.

ഒടുവിൽ മോഹൻലാൽ ഷോ അവസാനിപ്പിച്ച് ഇറങ്ങി പോവുകയായിരുന്നു. അങ്ങനെ ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ വീക്കിലി എപ്പിസോഡുകളിലൊന്നായി മാറുകയായിരുന്നു അത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത് സംബന്ധിച്ച ചർച്ചകളാണ് നടക്കുന്നത്. സാഗർ സുര്യയെയും അഖിലിനെയും വിമർശിച്ച് നിരവധി പോസ്റ്റുകൾ വരുന്നുണ്ട്. ഒപ്പം തന്നെ അഖിലിന് ഈ സംഭവം ഗുണം ചെയ്തു എന്ന ചർച്ചകളും നടക്കുന്നുണ്ട്.

നിരവധി പേരാണ് സംഭവത്തിന് ശേഷം അഖിൽ മാരാർക്ക് പിന്തുണ നൽകികൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. അങ്ങനെ പങ്കുവച്ചൊരു കുറിപ്പ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നൈന സെയ്ന എന്നൊരാളാണ് ബിഗ് ബോസ് സംബന്ധിച്ച ചർച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ കുറിപ്പ് പങ്കുവച്ചത്.

'അഖിൽ മാരാർ ഈ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്ന് കേട്ടപ്പോഴേ ഞാനോർമ്മിച്ചത് 50 ദിവസം തികയ്ക്കാൻ സാദ്ധ്യത കുറവാകുമെന്നാണ് . അത് അയാൾ മോശക്കാരൻ ആയത് കൊണ്ടല്ല എന്തിനും പ്രതികരിക്കുകയും ശ്രദ്ധിക്കാതെയും ചിന്തിക്കാതെയും വാക്കുകൾ ഉപയോഗിക്കുന്നൊരാൾ ആണെന്നുള്ളത് സോഷ്യൽ മീഡിയയിൽ കണ്ടറിഞ്ഞതാണ്,'

'കാര്യം എന്തായാലും ഈ ഷോയിലെ ഒരു സ്ട്രോങ്ങ് കണ്ടസ്റ്റന്റ്റ് ആണ് മാരാർ എന്നതിൽ ശത്രുക്കൾക്ക് പോലും സംശയം ഉണ്ടാകില്ല. ഇനിയങ്ങോട്ട് മാരാർക്ക് സപ്പോർട്ട്. ഇയാൾ പറഞ്ഞ വാക്കുകളെ അളന്നു മുറിച്ചു വിമർശിക്കുന്നവരൊക്കെ ദേഷ്യം വരുമ്പോൾ ദൈവനാമം ആണോ ചൊല്ലാറുള്ളത്!'

akhil marar

'മിസ്റ്റർ മാരാർ, താങ്കൾ അവിടെ എത്ര ദിവസം തുടരുന്നു എന്നതിലല്ല ഒറിജിനൽ ആയി നിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. കുറേ പ്രഹസനങ്ങളും, മുൻപുള്ള സീസണിലെ അനുകരണങ്ങളേക്കാളും ഭേദം താനായി തന്നെ തുടർന്ന്, പറ്റില്ലെങ്കിൽ പോ പുല്ലേ എന്ന് പറഞ്ഞു ഇട്ടിട്ട് പോരണം.. ഹല്ല പിന്നെ' എന്നാണ് കുറിപ്പ്.

അതേസമയം, ടോക്‌സികായ ആളുകളാണ് അഖിലിന് പിന്തുണയുമായി എത്തുന്നത് എന്നാണ് മറ്റൊരു കൂട്ടം പ്രേക്ഷകർ പറയുന്നത്. ഒരു ഫൺ ഗെയിമിൽ ഇത്തരത്തിൽ പ്രതികരിച്ച അഖിലിനെ ഒരുപാട് പേർ വിമർശിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്ന ഡോക്ടർ രജിത് കുമാറിനെ പോലെ മാരാർ ആവാൻ സാധ്യത ഉണ്ടെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X