അന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാൻ ഫ്രീസായി; എല്ലാം കഴിഞ്ഞ് അൻസിബയോട് നന്ദി പറഞ്ഞു: ബി​ഗ്ബോസ് താരം അഭിഷേക്

"എന്റെ നിലപാടുകൾ അതി ശക്തമാണ്. ഐ ഹേവ് നോ ഫീലിം​ഗ്, നോ അറ്റാച്ച്മെന്റ്സ് , നോ ഡ്രാമ"- ഈ ഡയലോ​ഗുകൾ മലയാളികൾക്ക് ഇപ്പോൾ വളരെ സുപരിചിതമാവും. ബി​ഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്ന അഭിഷേകിന്റെ ഈ വാക്കുകൾ രണ്ടാമതൊരിക്കൽ ബി​ഗബോസിൽ കാണിച്ചപ്പോൾ എല്ലാവരും കുടുകുടാ ചിരിച്ചു. ബി​ഗ്ബോസിലെ ഓർമകൾ ബിഹൈന്റ് വുഡ്സ് ഐസിലൂടെ അഭിഷേക് പങ്കുവെക്കുന്നു.

"സത്യത്തിൽ എല്ലാവർക്കും ഇതേ പോലെ ആയിരിക്കുമെന്നാണ് കരുതിയത്. പ്രോ​ഗ്രാമിന്റെ പ്രോമോ ഷൂട്ട് ചെയ്യാൻ വന്നപ്പോൾ മെഴുകുതിരി കത്തിച്ച് ഊതാൻ പറഞ്ഞു, ഞാൻ ഊതി. അപ്പോൾ വിചാരിച്ചു നമ്മുടെ വില്ലനിസം കണ്ട് ആൾക്കാർ ഞെട്ടുമെന്ന്. പക്ഷേ ഞെട്ടി, വേറെ രീതിയിലാണെന്ന് മാത്രം." പ്രമോ വീഡിയോയെ കുറിച്ച് അഭിഷേക് പറഞ്ഞു.

abhisek

ഏറ്റവും സംസാരം ഉണ്ടായത് അഭി തന്റെ ഡ്രസ് റിപ്പീറ്റായി ഇടുന്നു എന്നതായിരുന്നു. "ഞാൻ അധികം ഡ്രസും ഷൂസും കൊണ്ടു വന്നിട്ടില്ല. വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്നോർത്താണ്. അതേ ഡ്രസും ഷൂസും മാറി മാറി തന്നെ ഇടുന്നത് കണ്ടപ്പോഴാണ് വീട്ടുകാര് തന്നെ എല്ലാം വാങ്ങി കൊണ്ട് വന്നത്. ഞാൻ സാധാരണക്കാരെ റെപ്രസന്റ് ചെയ്താണ് വന്നത്. അപ്പോൾ പിന്നെ പഴയത് ഇടുന്നതിൽ എന്താണ് തെറ്റ്." അഭിഷേക് കൂട്ടിച്ചേർത്തു.

ബി​ഗ്ബോസിൽ വന്നപ്പോൾ ജെന്റർ കാർഡ് ഉപയോ​ഗിച്ച ഒരു വ്യക്തി പിന്നീട് പാത്രം കഴുകുന്നു, വീട് വൃത്തിയാക്കുന്നു. എല്ലാവരും കരുതിയത് അവൻ നല്ലവനായി അഭിനയിക്കുകയാണ് എന്നാണ്. മാത്രമല്ല ഒരു ആൺ ഇങ്ങനെ ചെയ്യുന്നു എന്ന രീതിയിലും സംസാരം വന്നിരുന്നു. "കാലം മാറി. പെണ്ണുങ്ങൾ മാത്രം അടുക്കള ജോലി ചെയ്യുക എന്നൊന്നും എനിക്കില്ല. ഇതിപ്പോൾ പറയുന്നവർ അവരുടെ ബുദ്ധി മോശം കണ്ട് പറയുന്നതാണ്. അതിൽ എനിക്കൊന്നും പറയാനില്ല. എനിക്ക് അങ്ങനത്തെ കൺസപ്റ്റ് ഒന്നുല്ല." അഭി പറഞ്ഞു.

ആദ്യം ഒരുപാട് എതിർപ്പുകൾ വന്ന മത്സരാർത്ഥിയായിരുന്നു അഭിഷേക്. എന്നാൽ ആ ലെറ്റർ‍ ടാസ്കിലൂടെ ആ ഇമേജുകളെല്ലാം മാറി പിന്നീട് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചു. ഒരുപാട് അമ്മമാർ അഭിയെ സ്നേഹിക്കാൻ തുടങ്ങി. ഫാമിലി ട്സ്ക് വന്നപ്പോൾ എല്ലാ അമ്മമാരും, പ്രത്യേകിച്ച് അപ്സരയുടെ അമ്മ വന്നപ്പോൾ അഭിയോട് പറഞ്ഞത് 'മക്കളേ അമ്മ വന്നു' എന്നാണ്. അതൊരു വല്ലാത്ത ഫീലിം​ഗ് തന്നെയായിരുന്നു. അത് തന്നെയായിരുന്നു അഭിഷേക് എന്ന മനുഷ്യന്റെ നന്മയും.

abhisek

"ആ ലെറ്റർ എഴുതണ്ട എന്ന തീരുമാനത്തിലായിരുന്നു നിന്നത്. അപ്പോൾ അൻസിബയാണ് എന്നെ നിർബന്ധിച്ചത്. പിന്നെ എന്റെ ഉള്ളിലും എഴുതാം എന്ന് തോന്നി. ഇത് എഴുതാൻ എന്നെ മോട്ടിവേറ്റ് ചെയ്ത എന്റെ ഫ്രണ്ടിനും ബി​ഗ്ബോസിനും ലാലേട്ടനും താങ്ക്സ് എന്നും ഞാൻ അതിൽ എഴുതി. എല്ലാം കഴിഞ്ഞ് അൻസിബയോട് പോയി നന്ദിയും പറഞ്ഞിരുന്നു. പക്ഷേ അൻസിബക്ക് അറിയില്ലായിരുന്നു എന്തിനാണ് ആ താങ്ക്സ് പറഞ്ഞതെന്ന്."

"അമ്മയെ എന്തായാലും മിസ് ചെയ്യും. പക്ഷേ അതുമായിട്ട് ഞാൻ യൂസ്ഡ് ആണ്. അന്ന് അപ്സരയുടെ അമ്മ വന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാൻ ഫ്രീസായി. അതുപോലെയായിരുന്നു ഓരോ അമ്മമാർ വന്നപ്പോഴും."

Read more about: malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X