ഫിസിക്കൽ എഡുക്കേഷൻ ടീച്ചറായതിനു പിന്നിൽ; ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് റസ്മിൻ

കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അം​ഗമായി മാറിയ ബി​ഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരുന്നു. ചില ചെയ്തികൾ മൂലം റസ്മിനെ പ്രേക്ഷകർ രൂക്ഷമായി വിമർശിച്ചു കൊണ്ടിരുന്നു. പക്ഷേ അസുഖത്തെ തുടർന്ന് ആശപത്രിയിൽ പോയി തിരികെ വന്നപ്പോൾ ജനങ്ങൾ റസ്മിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. തന്റെ ജീവിതത്തെ കുറിച്ച് ജോഷ് ടോക്കിലൂടെ റസ്മിൻ വിശദീകരിക്കുന്നു.

റസ്മിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് സ്വന്തം ഉമ്മി തന്നെയായിരുന്നു. ഉമ്മി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അതിനാൽ താൻ അനുഭവിച്ച ഒരു ജീവിതം മക്കൾക്ക് ഉണ്ടാവരുതെന്ന് ആ അമ്മ ആ​ഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് ജോലികൾക്ക് റസ്മിന്റെ അമ്മ പോയിട്ടുണ്ട്. വീട്ടു ജോലിക്കു പോയിട്ടുണ്ട്, സ്കൂളുകളിൽ ആയ ആയിട്ട് പോയിട്ടുണ്ട്. അങ്ങനെ നിരവധി ജോലികളിൽ അമ്മ പോയിട്ടുണ്ട്. അതെല്ലാം കണ്ടു വളർന്ന റസ്മിനു ജീവിതത്തോട് വല്ലാത്തൊരു വാശിയുണ്ടായിരുന്നു.

Resmin

"ആ വാശിയാണ് ഫിസിക്കൽ എഡുക്കേഷൻ ടീച്ചറാവാൻ എന്നെ എത്തിച്ചത്. പഠനത്തിനു പിന്നാലെ പോയപ്പോഴും എല്ലാവരും പറഞ്ഞത് വിവാഹം ചെയ്യുവാൻ വേണ്ടിയാണ്. പക്ഷേ അതിനൊന്നും ഞാൻ ചെവി കൊടുത്തില്ല. ഞാൻ പഠനം പൂർത്തിയാക്കി. എല്ലാവർക്കുമുള്ള തെറ്റിദ്ധാരണ ഫിസിക്കൽ എഡുക്കേഷൻ ടീച്ചർ എന്നാൽ വളരെ ഈസിയാണല്ലോ എന്നാണ്. എന്നാൽ മറ്റേത് പഠന വിഭാ​ഗത്തേക്കാളും ഒരുപടി അധികം പഠിക്കാൻ ഫിസിക്കൽ എഡുക്കേഷനുണ്ട്. തിയറിക്കൊപ്പം പ്രാക്ടിക്കലും എന്നും പഠിക്കാൻ ഉണ്ടാവും."

സ്കൂളിൽ പോയപ്പോഴും റസ്മിൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിച്ചുണ്ട്. ഒരു ടീച്ചർക്ക് നൽകേണ്ട മര്യാദയും ബഹുമാനവും ഒന്നും ഫിസിക്കൽ എഡുക്കേഷൻ ടീച്ചർക്ക് ലഭിക്കാറില്ല. ടീച്ചറാണെന്ന ബോധം പോലും ആർക്കും ഉണ്ടായിരുന്നില്ല. രാവിലെ സ്കൂളിലെത്തുന്ന കുട്ടികളെ വരി വരിയായി സ്കൂളിനുള്ളിലേക്ക് കയറ്റി വിടുന്നത് റസ്മിന്റെ ജോലിയായി മാറി. അത്തരത്തിൽ ഈ പൊസിഷന്റെ അർത്ഥം അറിയാതെ ഇന്നും പല ആളുകളും ഫിസിക്കൽ എഡുക്കേഷൻ ടീച്ചേഴ്സിനെ അപമാനിക്കാറുണ്ട്.

"ഫിസിക്കൽ എഡുക്കേഷൻ ടീച്ചറായി ജോലി ചെയ്യുന്ന സമയത്താണ് ബി​ഗ്ബോസിലേക്ക് അവസരം ലഭിക്കുന്നത്. കോമണറായിട്ടാണ് ഞാൻ ബിഗ്ബോസിൽ എത്തുന്നത്. പുറത്ത് നിന്ന് കാണുന്ന പോലെയല്ല ബി​ഗ്ബോസിനുള്ളിൽ നടക്കുന്നത്. വല്ലാത്തൊരു ലോകമാണ് അവിടം. എന്റെ ഉള്ളിൽ ഇത്രയും ദേഷ്യവും വാശിയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് ബി​ഗ്ബോസിൽ എത്തിയപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. പിന്നെ അവിടുന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട്.

Resmin

ഒരിക്കലും ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുതെന്ന് ഞാൻ പഠിച്ചു. അവർ നമ്മോട് കാണിക്കുന്ന സ്നേഹം ആത്മാർത്ഥമായിട്ടല്ല എന്നും മനസിലാക്കി. ഇനിയും എനിക്ക് ഒരുപാട് മുന്നോട്ട് പോകണം. പലതും നേടണം. എന്റെ ഉമ്മിയെ പോലെയോ മറ്റു ബന്ധുക്കളെ പോലയൊ അവരുത് എന്നൊരു ആ​ഗ്രഹം എനിക്കുണ്ട്. അതിനു വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നത്."

ബി​ഗ്ബോസിൽ നിന്ന് വെറുപ്പ് തോന്നിയെങ്കിലും പിന്നീട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ മത്സരാർത്ഥിയായിരുന്നു റസ്മിൻ. സൗഹൃദങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകിയ വ്യക്തിയാണ് റസ്മിൻ. എങ്കിലും പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾ റസ്മിൻ അനുഭവിച്ചു. ജീവിതത്തിലെ പോരാട്ടത്തെ കുറിച്ചു ഇനിയുള്ള ജീവിതത്തെ കുറിച്ചുമാണ് റസ്മിൻ വിശദമാക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X