'നീ ബൈക്ക് ഓടിക്കുന്നത് എനിക്കാണ് നാണക്കേട്'; സഹോദരന്റെ വാക്കുകൾ ഏറെ വേദനിപ്പിച്ചു: റസ്മിൻ

ബി​ഗ്ബോസ് സീസൺ 6 ലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മത്സരാർത്ഥിയാണ് റസ്മിൻ ഭായ്. സാധാരണ ജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മത്സരാർത്ഥികളിൽ ഒരാളാണെങ്കിലും സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച കണ്ടസ്റ്റന്റ് തന്നെയായിരുന്നു റസ്മിൻ. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ ബി​ഗ്ബോസിലെ നിരവധി വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. തന്റെ ജീവിതകഥ പല ഘട്ടങ്ങളിലായി ബി​ഗ്ബോസിൽ വെച്ച് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ജോഷ് ടോക്കിലൂടെ വീണ്ടും റസ്മിന്റെ ജീവിതം ചർച്ചാ വിഷയമാവുന്നു.

"ചെറുപ്പം മുതലേ സ്പോർട്സിൽ വലിയ താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ആ താത്പര്യത്തിനെതിരെ ആളുകൾ പ്രശ്നമുണ്ടാക്കി കൊണ്ടിരുന്നു. പ്രത്യേകിച്ച് ഞാൻ ഒരു പെൺകുട്ടിയും സർവ്വോപരി മുസ്ലീം ആണെന്ന രീതിയിലാണ് ആളുകൾ കുറ്റപ്പെടുത്താറുള്ളത്. ഉമ്മി പണ്ടു തൊട്ട് എല്ലാ കാര്യത്തിലും കൂടെയുണ്ടാവാറുണ്ട്. എനിക്ക് ട്രാവലിം​ഗ് പണ്ടു തൊട്ടേ ഇഷ്ടമാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിലേ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ ജോലിക്കു പോകുമായിരുന്നു. അതെല്ലാം ഒറ്റക്ക് യാത്ര ചെയ്തിട്ടായിരുന്നു പോയിരുന്നത്.

Resmin

എന്നാൽ ജോലിക്കു പോകുന്നതിനു പോലും ആളുകൾ മോശമായ രീതിയിൽ സംസാരിക്കുമായിരുന്നു. അതെല്ലാം വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. റസ്മിൻ പറയുന്നു. റസ്മിൻ തന്റെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് കടക്കുമ്പോൾ നാട്ടുകാർക്ക് പ്രശ്നം റസ്മിന്റെ വിവാഹമായിരുന്നു. അതിനു പിന്നിലൊരു കാരണവുമുണ്ട്. റസ്മിന്റെ സഹോദരി 19ാം വയസിലാണ് വിവാഹം ചെയ്യുന്നത്. ആ സമയത്ത് റസ്മിൻ സ്കൂളിൽ പഠിക്കുകയായിരുന്നു എങ്കിലും റസ്മിനാണ് മുതിർന്ന കുട്ടി എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്."

അതിനാൽ സഹോദരിയെ പെണ്ണുകാണാൻ വരുമ്പോൾ വീട്ടുകാർ റസ്മിനെ മാറ്റി നിർത്തിക്കൊണ്ടിരുന്നു. സ്വാഭാവികമായും കോളേജിലേക്ക് പഠിക്കാൻ പോകുന്ന റസ്മിനെ എന്തുകൊണ്ട് വിവാഹം ചെയ്ത് വിടുന്നില്ലെന്ന് നാട്ടുകാർ ചോദിച്ചു കൊണ്ടിരുന്നു. ഇതെല്ലാം റസ്മിനെ സംബന്ധിച്ച് മാനസികമായി തളർത്തിക്കൊണ്ടിരുന്നു. പക്ഷേ എന്നിട്ടും റസ്മിൻ വീണ്ടും മുന്നേറിക്കൊണ്ടിരുന്നു.

"കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ജോലിയുടെ ഭാ​ഗമായി അത്യാവശ്യം ദൂരത്തേക്ക് എല്ലാം ട്രാവൽ ചെയ്യുന്നുമുണ്ടായിരുന്നു. എന്നാൽ എന്നെയും കുടുംബത്തെയും പരിചയമുള്ള പലരും പറയുന്നത് ഞാൻ വേറെ എന്തോ പരിപാടിക്ക് പോവുകയാണ് എന്നാണ്. മാത്രമല്ല പാതിരാത്രിക്കാണ് വീട്ടിൽ വന്നു കേറുന്നതെന്നും ഇവളെ ഒന്ന് അടക്കി നിർത്തിക്കൂടെ എന്നുമെല്ലാം വീട്ടുകാരോട് പറഞ്ഞു.

Resmin

ട്രാവലിം​ഗ് നല്ല താത്പര്യമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. എനിക്ക് 18 വയസ്സായപ്പോൾ തന്നെ ഞാൻ ലൈസൻസ് എടുത്ത്. എനിക്ക് കൂടുതലും ബൈക്ക് ഓടിക്കുവാനായിരുന്നു താത്പര്യം. അതിനാൽ എല്ലായിടത്തും ബൈക്കിൽ തന്നെയായിരുന്നു സഞ്ചരിച്ചത്. പക്ഷേ ഇതൊന്നും സഹോദരന് ഒട്ടും ഇഷ്ടമായില്ല. അവന്റെ മാത്രം തെറ്റല്ല അത്, ഒപ്പം നടക്കുന്നവരുടെ അഭിപ്രായങ്ങളാണ് അവനേയും ബാധിക്കുന്നത്."

"നീ ബൈക്ക് ഓടിക്കുന്നത് എനിക്കാണ് നാണക്കേട്. എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കുന്നു. അതിനാൽ ഇങ്ങനെ ബൈക്ക് ഓടിക്കരുത്. പെൺകുട്ടുകൾ നക്കുന്നതു പോലെ നടക്കൂ..." എന്നൊക്കെയാണ് സഹോദരൻ ദേഷ്യപ്പെട്ടത്. അത് വല്ലാതെ വിഷമം ഉണ്ടാക്കി. ബൈക്ക് ഓടിക്കുന്നതിൽ ജെന്റർ വ്യത്യാസം എന്തിനാണ് നോക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്നാൽ ഇപ്പോൾ അത്തരം ചിന്താ​ഗതിക്ക് നല്ല മാറ്റമുണ്ട്. രസ്മിൻ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X